»   » ദിലീപിനെക്കുറിച്ച് ഹരിശ്രീ അശോകന്‍ പറയുന്നത് എന്താണെന്നറിയാമോ?

ദിലീപിനെക്കുറിച്ച് ഹരിശ്രീ അശോകന്‍ പറയുന്നത് എന്താണെന്നറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ദിലീപിനെതിരെ വിവാദങ്ങള്‍ വിമര്‍ശനങ്ങളും നടക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഇന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കുകയും ജാമ്യം സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ കോടതി പരിഗണിക്കാന്‍ പോവുകയാണ്. അതിനിടെ ഏവരും കാത്തിരുന്ന നടന്‍ ഹരിശ്രീ അശോകന്റെ പ്രതികരണം എത്തിയിരിക്കുകയാണ്.

ദിലീപിനെ കാവ്യയും കൈവിട്ടോ? വഴിപാടായി പൊന്നിന്‍ കുടം കാവ്യയ്ക്കും അമ്മയ്ക്കും മാത്രം!!

ദിലീപിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയുടെ പ്രചരണം! അവസാന രക്ഷ ഇതാണോ?

ദിലീപിന് അനുകുലമായ പ്രസ്താവനയാണ് ഹരിശ്രീ അശോകന്റെ അടുത്ത് നിന്നും വന്നിരിക്കുന്നത്. ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നപ്പോള്‍ കൂട്ടത്തില്‍ ഹരിശ്രീ അശോകന്റെ പേരിലും ചില ആരോപണങ്ങള്‍ പൊങ്ങി വന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ ആദ്യമായിട്ടാണ് താരം പ്രതികരിച്ചിരിക്കുന്നത്.

പ്രതികരണവുമായി ഹരിശ്രീ അശോകന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പല തരത്തിലും താരത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് ഹരിശ്രീ അശോകന്റെ പേരും വന്നത്. സംഭവത്തില്‍ അശോകന്‍ ഇപ്പോഴാണ് പ്രതികരിച്ചത്.

ദിലീപ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല

സംഭവത്തെ കുറിച്ച് താരം പറയുന്നതിങ്ങനെയാണ്. തനിക്ക് അറിയാവുന്ന ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും പിന്നെ എന്താണ് ഇവിടെ നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

സത്യം പുറത്ത് വരണം

മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാകണമെന്നില്ല. കേസ് അന്വേഷണത്തിലാണെന്നും എന്തായാലും സത്യം പുറത്ത് കൊണ്ട് വരണമെന്നും താരം പറയുന്നു.

വീണ് കിടക്കുന്നവനെ ചവിട്ടുന്ന പരിപാടി

ഒരാള്‍ കുഴിയില്‍ വീണ് കിടക്കുമ്പോള്‍ അയാളെ ചവിട്ടുന്നതാണ് എല്ലായിടുത്തും കിടക്കുന്നത്. ദിലീപിന്റെ കാര്യത്തില്‍ സംഭവിക്കുന്നതും അതാണെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

എനിക്ക് അറിയുന്ന പണി ചെയ്ത് ജീവിക്കുന്നു

തനിക്ക് അറിയുന്ന പണി ചെയ്തിട്ടാണ് താന്‍ ജീവിക്കുന്നത്. അതിനിടയില്‍ ചാനല്‍ ചര്‍ച്ചകള്‍ കാണാറില്ലെന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറില്ലെന്നും താരം പറയുന്നു.

എല്ലാം എന്നോട് പറയണമെന്നില്ലല്ലോ?

ദിലീപിനെയും അദ്ദേഹത്തിന്റെ കുടുംബത്തിനെയും തനിക്ക് നന്നായി അറിയാമെന്നും ദിലീപ് എന്റെ അടുത്ത സുഹൃത്തുമാണ്. എന്നു കരുതി എല്ലാ കാര്യങ്ങളും എന്നോട് പറയണമെന്നില്ലെന്നും താരം പറയുന്നു.

എന്ത് തെളിവാണുള്ളത് ?

ദിലീപ് ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും ദിലീപിനെതിരെ തെളിവുകളുണ്ട് എന്നു പറയുന്നുണ്ടെങ്കിലും അത് എന്ത് തെളിവാണ ഇനിയും വ്യക്തമല്ലെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

English summary
Harisree Ashokan About Dileep's friendship

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam