പ്രീതയെ ആദ്യമായി കണുന്നത് മീൻ വെട്ടുന്നതിനിടെ! ആ പെണ്ണ് കാണൽ കഥ പറഞ്ഞ് ഹരിശ്രീ അശോകൻ

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് ഹരിശ്രീ അശോകൻ. പഞ്ചാബിഹൗസിലെ രമണൻ പോലുളള കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. ഹാസ്യകഥാപാത്രങ്ങളിലാണ് ഹരിശ്രീ അശോകൻ അധികവും പ്രത്യക്ഷപ്പെട്ടത്. എന്നാൽ വില്ലൻ, സഹനടൻ, സ്വഭാവ നടൻ തുടങ്ങിയ റോളുകളും അശോകന്റെ കൈകളിൽ ഭഭ്രമാണ്. ഇത് അദ്ദേഹം പല തവണ തെളിയിച്ചിട്ടുമുണ്ട്.

1986 ൽ സത്യൻ അന്തിക്കാട് ചിത്രമായ പപ്പൻ പ്രിയപ്പെട്ട പപ്പനിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഹരിശ്രീ അശോകന് കഴിഞ്ഞിരുന്നു. സിനിമയിലെ തലമുറകൾ മാറുമ്പോഴും അതിനൊത്ത് ഇന്നും സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹരിശ്രീ അശോകന്റെ പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ്. അതിൽ താന്റെ രസകരമായ പെണ്ണു കാണലിനെ കുറിച്ച് താരം പറയുന്നുണ്ട്.

  താടിയ്ക്ക് അവർഡ്

മലയാളത്തിൽ താടിവെച്ച് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ഹരിശ്രീ അശോകൻ. എന്നാൽ ഈ താടി കാരണം പല സിനിമകളും വേഷങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും അശേകൻ അഭിമുഖത്തിൽ പറഞ്ഞു. പോലീസ് വേഷങ്ങളാണ് അധികവും നഷ്ടപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന് ഇതിൽ ഒരു പരാതിയും ഇല്ല. എന്നാൽ മലയാള സിനിമയിൽ താടിവെച്ച് പോലീസ് വേഷം കെട്ടാനും പെൺവേഷം അവതരിപ്പിക്കാനും എനിക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്ന് ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു

 പെണ്ണ്  കണ്ട കഥ

രസകരമായ പെണ്ണു കാണൽ കഥയും ഹരിശ്രീ അശോകൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ പെണ്ണു കാണാൻ വീട്ടിൽ ചെന്നപ്പോൾ ഭാര്യ മീൻ വെട്ടുകയായിരുന്നു. അയ്യോ അവൾ മീൻ വെട്ടുകയാണ്. വേഗം പോയി റെഡിയായിട്ട് വരട്ടെ എന്ന് പറഞ്ഞു. വേണ്ട , ഇത് മതി. അങ്ങനെ പെണ്ണ് കണ്ട് ഓക്കെ പറയുകയായിരുന്നു. എനിക്കും എന്റെ കുടുംബത്തിനും ചേർന്ന ആളായിരുന്നു ഭാര്യ പ്രീത. ഫാമിലിയിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
 സ്നേഹമുളള  അമ്മ

അമ്മയെ കുറിച്ചും ഹരിശ്രീ അശോകൻ പറഞ്ഞിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ തങ്ങളെ നോക്കിയത്. മക്കളൊട് മാത്രമല്ല എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. . ഇതുവരേയും ആരോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. അമ്മയായിരുന്നു കുടുംബം നോക്കിയത്. കോപ്പറേഷനിലായിരുന്നു ജോലി. തറവാട് വീട്ടിൽ നിന്ന് പുതിയ വീട്ടിലേയ്ക്ക് വരുമ്പോൾ ഞാൻ കഴിച്ച ഓട്ടു പാത്രവും അമ്മയേയും മാത്രമാണ് കൊണ്ട് വന്നിരുന്നതെന്ന് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അഭിനയത്തിൽ  എത്തുന്നത്

സർക്കാർ ​ ​ജോ​​​ലി​​​യി​ൽ​ ​നി​​​ന്ന് ​വിആർഎസ് എടുത്തതിന് ശേഷമാണ് സിനിമയിൽ സജീവമായതെന്ന് ഹരിശ്രീ അശോകൻ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എസ്എസ്എൽസി തെറ്റില്ലാതെ പാസായെങ്കിലും വീട്ടിലെ മോശം സാഹചര്യം കാരണം പിന്നീട് പഠിക്കാൻ പോകാൻ സാധിച്ചില്ല. അങ്ങനെ ജോലിക്ക് പോകുകയായിരുന്നു. ഈ സമയത്ത് കൊച്ചിൻ നാടക വേദിയിൽ നാടകം കളിക്കാൻ പോകുമായിരുന്നു. കൂടാതെ കലാഭവനിന്റെ ഗാനമേളകളുടെ ഇടവേളയിൽ മിമിക്രി കളിക്കാൻ പോയി. അവിടെ നിന്നാണ് അശോകൻ പിന്നീട് ഹരിശ്രീയിലെത്തുന്നത്. പിന്നെ സിനമയിലേക്കും

More from Filmibeat

Read more about: harisree asokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X