For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നോടും താടി വളർത്തി അഭിനയിക്കാൻ അച്ഛൻ പറഞ്ഞതായി അർജുൻ അശോകൻ; കാരണം ഇതാണ്

  |

  ഏതൊരു കഥാപാത്രത്തെ കിട്ടിയാലും അതിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിവുള്ള താരമാണ് അർജുൻ അശോകൻ. നായക വേഷവും ഒരേ പോലെ കൈകാര്യം ചെയ്യുന്ന താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ നേടുകയായിരുന്നു.

  2012-ൽ പുറത്തിറങ്ങിയ 'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്' എന്ന ചിത്രത്തിലൂടെയാണ് അച്ഛൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് അർജുൻ അശോകനും സിനിമാലോകത്തേക്ക് രംഗപ്രവേശം ചെയ്തത്.

  സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എപ്പോഴും കാത്തിരിക്കാറുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ അർജുൻ ഇടാറുള്ള പോസ്റ്റുകൾ പലപ്പോഴും വൈറൽ ആവാറുമുണ്ട്.

  ആ കൂട്ടുകെട്ട് വേണ്ട അത് നിന്നെ നശിപ്പിക്കും; വീട്ടുകാർ പറഞ്ഞിട്ടും അനുസരിച്ചില്ലെന്ന് രചന നാരായണൻകുട്ടി

  നടൻ സമൂഹ മാധ്യമങ്ങളിൽ തന്റെ അച്ഛനെപ്പറ്റി പോസ്റ്റുകൾ ഇടാറുണ്ട്. അച്ഛനുമായുള്ള രസകരമായ അനുഭവങ്ങളെപ്പറ്റിയും താരം സംസാരിക്കാറുണ്ട്.

  അടുത്തിടെ തുറമുഖം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അച്ഛൻ നൽകിയ ഒരു രസകരമായ ഉപദേശത്തെപ്പറ്റി അർജുൻ അശോകൻ സംസാരിക്കുകയുണ്ടായി.

  അർജുൻ അശോകിനോട് അച്ഛൻ അങ്ങനെ ഒരുപാട് ഉപദേശങ്ങളൊന്നും നൽകാറില്ല എന്നാൽ അഭിനയിക്കുമ്പോൾ താടി വച്ചുള്ള ലുക്കിലും അഭിനയിക്കണമെന്നും പറഞ്ഞതായി അർജുൻ അശോകൻ വ്യക്തമാക്കി.

  ഹരിശ്രീ അശോകൻ ഒരുപാട് നാൾ തടി വെച്ചാണ് മലയാള സിനിമയിൽ കാണപ്പെട്ടത് തുടർന്ന് തന്റെ മകൻ സിനിമയിൽ എത്തിയപ്പോൾ അവനോടും താടി വക്കണം എന്ന് പറയുന്നതിന്റെ പിന്നിലെ കാരണം എന്താണെന്ന് പലർക്കും തോന്നിയിട്ടുണ്ടാവാം അതിനുള്ള കാരണം അർജുൻ അശോകൻ തന്നെ പറഞ്ഞു.

  ഇനിമുതൽ ഞാൻ സിംഗിൾ അല്ല; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

  'അത്രയും വർഷം താടി വെച്ച് അഭിനയിച്ചിട്ട് പിന്നീട് തടി വടിച്ചപ്പോൾ ആളുകൾ സ്വീകരിക്കുന്നില്ല. അതുകൊണ്ട് ആദ്യമേ എന്റെ അടുത്ത് പറഞ്ഞു എടാ നീ മാറി മാറി ലുക്ക് ചെയ്യണം. അടുപ്പിച്ച് കുറെ താടി പരിപാടി ചെയ്യരുതെന്ന് പറഞ്ഞു. അത് മാത്രമേ എനിക്ക് പറഞ്ഞു തന്നിട്ടുള്ളൂ. വേറെ ഒന്നും പറഞ്ഞ് തന്നിട്ടില്ല'.

  മിന്നൽ മുരളി എന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ ചെയ്‌ത കഥാപാതത്തെ ആർക്കും അങ്ങനെ പെട്ടന്ന് മറക്കാൻ സാധിക്കില്ല. ഇത്രയും ഗംഭീരമായി അച്ഛൻ ചെയ്‌ത ആ റോളിനെപ്പറ്റിയും അർജുൻ അശോകൻ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.

  'മിന്നൽ മുരളിയിലെ അച്ഛന്റെ അഭിനയം കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. കുറെ കാലങ്ങൾക്ക് ശേഷമാണല്ലോ അച്ഛന് അങ്ങനെയൊരു റോൾ കിട്ടുന്നത്.

  ആ കൂട്ടുകെട്ട് വേണ്ട അത് നിന്നെ നശിപ്പിക്കും; വീട്ടുകാർ പറഞ്ഞിട്ടും അനുസരിച്ചില്ലെന്ന് രചന നാരായണൻകുട്ടി

  പിന്നെ അങ്ങനത്തെ ഒരു പടത്തിൽ അച്ഛനെ പ്ലെയ്‌സ്‌ ചെയ്തതിലും ഭയങ്കര സന്തോഷമുണ്ട്. കാരണം അച്ഛൻ കുറെ നാളായല്ലോ ഇങ്ങനത്തെ സിനിമകൾ ചെയ്തിട്ട്.

  അങ്ങനെ ഒരു ക്യാരക്ടർ കൂടെ ആയപ്പോൾ ഭയങ്കര സന്തോഷമായി. ഞാനും അച്ഛൻ ചെയ്ത സിനിമകളെ കുറിച്ച് അധികം ഡിസ്‌കസ് ചെയ്യാറില്ല.

  ഉപദേശങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നടത്താറില്ല. ആ പടം കൊള്ളാം, നന്നായിട്ടുണ്ട്, നന്നായി ചെയ്തിട്ടുണ്ട് അതൊക്കെ അച്ഛൻ കറക്ട് ആയിട്ട് പറയാറുണ്ട്. ഞാനും അച്ഛാ പടം പൊളിച്ചിട്ടുണ്ട് എന്ന് പറയും,'

  അർജുൻ അശോകന്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഗോപൻ ചിദംബരൻ ആണ് രചിച്ചിരിക്കുന്നത്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകൻ.

  ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂർണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

  ജൂൺ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും ചില നിയമതടസങ്ങൾ നേരിട്ടതിനാൽ റിലീസ് ഒരാഴ്ചത്തേക്ക് നീട്ടിവച്ചതായി കഴിഞ്ഞ ദിവസം ഇന്ദ്രജിത് സുകുമാരൻ പോസ്റ്റിട്ടിരുന്നു.

  Read more about: harisree ashokan arjun ashokan
  English summary
  Harisree Ashokan advised Arjun Ashokan to grow a beard and act and this is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X