മമ്മൂക്കയെ കാണാനായി കോണ്ടസ കാറിന്റെ പുറകെ ഓടിയിട്ടുണ്ട്, ആ കഥ പറഞ്ഞ് ഹരിശ്രീ അശോകൻ...
മലയാള പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആരാധകരും സിനിമ ലോകവും ചേർന്ന് ആഘോഷമാക്കുകയായിരുന്നു. മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് സഹപ്രവർത്തകരും ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. എല്ലാവർക്കും അദ്ദേഹത്തെ കുറിച്ച് പറയാൻ നിരവധി കഥകളുണ്ടായിരുന്നു. തനിക്ക് പിറന്നാൾ ആശംസിച്ച ഏല്ലാവർക്കും നന്ദി സൂചകമായി കേക്കിന്റെ ചിത്രവും മെഗാസ്റ്റാർ പങ്കുവെച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ലളിതമായ പിറന്നാൾ ആഘോഷമായിരുന്നു. പിറന്നാൾ ആഘോഷ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീല ഷർട്ട് ധരിച്ച് നീല നിറത്തിലുളള അതിമനോഹരമായ കേക്കിന് അടുത്ത് നിൽക്കുന്ന മെഗാസ്റ്റാർ ചിത്രം ആരാധകരും സിനിമ ലോകവും ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുകയാണ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയെ കുറിച്ചുള്ള ഹരിശ്രീ അശേകന്റെ വാക്കുകളാണ്. പിറന്നാൾ ആശംസ നേരുന്നതിനോടൊപ്പമാണ് ഹരിശ്രീ മമ്മൂക്കയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പങ്കുവെച്ചത്.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പോസ്റ്റിൽ തന്റേയും കുടുംബത്തിന്റേയും വകയുള്ള പിറന്നാൾ ആശംസ പങ്കുവെയ്ക്കുന്നുണ്ട്. മമ്മൂക്കയെ കുറിച്ച് ഹരിശ്രീ അശോകൻ പറയുന്നത് ഇങ്ങനെ....
ആദ്യ കാലങ്ങളിൽ മമ്മൂക്കയെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ കോണ്ടസ കാറിന് പിന്നി ഓടിയിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിനോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം കുട്ടി. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള മഹാഭാഗ്യം തനിക്കുണ്ടായി. മമ്മൂട്ടി അഭിനയത്തിന്റെ ചക്രവർത്തിയാണ്.. അതുപോലെ സ്നേഹത്തിന്റേയു ചക്രവർത്തമയാണ്. ആ നല്ല മനുഷ്യന് തന്റേയും കുടുംബത്തിന്റേയും ആശംസകള്‍ നേരുന്നു- ഹരീശ്രീ അശോകൻ വീഡിയോയിൽ പറയുന്നു.
Recommended Video
മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രത്തിൽ ഹരിശ്രീ അശോകൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിൽ നിന്ന് ലഭിച്ച് അവഗണനയെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ആ സംഭവം വെളിപ്പെടുത്തിയത്. തനിക്ക് സിനിമയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ എല്ലാവരോടും പറഞ്ഞു. മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന വേഷമാണ്. ഞാന്‍ അതിന്റെ ത്രില്ലില്‍ ആ സന്തോഷം എല്ലാവരെയും അറിയിച്ചു. എല്ലാവരോടും ഞാന്‍ യാത്ര പറഞ്ഞു ചിത്രീകരണ സ്ഥലത്ത് എത്തിയപ്പോഴാണ് അത് ആള്‍ക്കൂട്ടത്തിനിടയിലെ സാധാ വേഷമാണ് എന്ന് മനസിലായത്. സെറ്റിലുണ്ടായിരുന്ന സൈനുദ്ദീനൊക്കെ എന്നെ അന്ന് ആശ്വസിപ്പിച്ചു- ഹരീശ്രീ പറഞ്ഞു.


Click it and Unblock the Notifications