അസുഖം അധികമാർക്കും അറിയില്ലായിരുന്നു; ഞാൻ സുബിയോട് എപ്പോഴും പറഞ്ഞിരുന്നത്; ഹരിശ്രീ അശോകൻ

നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണം ഏവർക്കും വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് നടിയുടെ മരണം. നാൽപ്പത്തിരണ്ട് വയസായിരുന്നു. കോമഡി വേഷങ്ങളിൽ തിളങ്ങി നിന്ന സുബിയെ എപ്പോഴും ചിരിച്ച മുഖത്തോടെയാണ് പ്രേക്ഷകർ കണ്ടിട്ടുള്ളത്.

സിനിമാല എന്ന ഷോയിലൂടെ വലിയ ജനപ്രീതി തുടക്കകാലത്ത് തന്നെ നേടാൻ സുബി സുരേഷിന് സാധിച്ചു. സിനിമാ ലോകത്ത് നിരവധി പേരുമായി സുബിക്ക് സൗഹൃദമുണ്ടായിരുന്നു. ഇപ്പോഴിതാ സുബിയുടെ മരണത്തിൽ അനുശോചനമറിയിച്ച് കൊണ്ട് നടൻ ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കരളിന് അസുഖം വന്ന് ആശുപത്രിയിലായിരുന്നെന്ന് ഒരു സുഹൃത്താണ് പറയുന്നത്

നടിയുടെ രോ​ഗവിവരത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നെന്ന് ഹരിശ്രീ അശോകൻ പറയുന്നു. തനിക്ക് വളരെ ഇഷ്ടപ്പെട്ട അഭിനേത്രിയുമായിരുന്നു സുബിയെന്നും നടൻ വ്യക്തമാക്കി. 'ഞാനും ഭാര്യയും ടിവിയിൽ വാർത്ത കണ്ട് കൊണ്ടിരിക്കുമ്പോഴാണ് സുബി മരിച്ച വിവരം അറിയുന്നത്'

'വിശ്വസിക്കാൻ പറ്റാത്ത വാർത്തയാണ്. പലരെയും വിളിച്ച് നോക്കിയെങ്കിലും അവർക്കൊന്നും വിവരമറിയില്ല. കരളിന് അസുഖം വന്ന് ആശുപത്രിയിലായിരുന്നെന്ന് ഒരു സുഹൃത്താണ് പറയുന്നത്. സുബിയുടെ രോ​ഗവിവരം അധികമാരും അറിഞ്ഞിട്ടില്ല'

മരിച്ചെന്നത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല

'ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ​ഗംഭീരമായി അഭിനയിക്കുന്ന നടി കൽപ്പനയാണ്. കൽപ്പന കഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് കണ്ടിരുന്നത് സുബിയെയായിരുന്നു. കൽപ്പനയുടെ ഒഴിവ് അവിടെയുണ്ട് നന്നായി ശ്രമിക്കണമെന്നാണ് ഞാൻ പറഞ്ഞിരുന്നത്'

'അത്രയും കഴിവുള്ള നടിയാണ് സുബി. കുട്ടിപ്പട്ടാളം എന്ന ചാനൽ പ്രോ​ഗ്രാം നിലനിന്ന് പോയത് സുബിയുടെ കഴിവ് കൊണ്ടാണ്. മരിച്ചെന്നത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല,' ഹരിശ്രീ അശോകൻ പറഞ്ഞതിങ്ങനെ.

 നിരവധി നിരവധി പേർ സുബി സുരേഷിന് ആദരാഞ്ലികൾ അർപ്പിച്ചിട്ടുണ്ട്

ഇതിനകം നിരവധി നിരവധി പേർ സുബി സുരേഷിന് ആദരാഞ്ലികൾ അർപ്പിച്ചിട്ടുണ്ട്. കോമഡി വേദികളിൽ നിന്നുമാണ് സുബി സുരേഷ് സിനിമാ രം​ഗത്തേക്ക് വരുന്നത്. ലോക്ഡൗൺ സമയത്ത് യൂട്യൂബ് ചാനൽ തുടങ്ങിയ സുബി തന്റെ പല വിശേഷങ്ങളും ഇതിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.

സിനിമകളിൽ അഭിനയിച്ചത് കുറവാണെങ്കിലും ടെലിവിഷൻ രം​ഗത്ത് സുബി സജീവമായിരുന്നു. ‌കോമഡി ഷോകളിൽ പണ്ട് മുതലേ തിളങ്ങിയ ചുരുക്കം വനിതകളിലൊരാളാണ് സുബി സുരേഷ്.

അടുത്തിടെ പോലും ഊർജസ്വലയായി ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലും സുബിയെ കണ്ടിരുന്നു

പുരുഷൻമാർ പെൺവേഷം കെട്ടി കോമഡി വേഷങ്ങളിൽ അഭിനയിക്കുന്ന കാലഘട്ടത്തിലാണ് കോമഡി അവതരിപ്പിക്കുന്ന വനിതയായി സുബിയുടെ കടന്ന് വരവ്. അടുത്തിടെ പോലും ഊർജസ്വലയായി ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലും സുബിയെ കണ്ടിരുന്നു.

അതിനാൽ തന്നെ സുബിയുടെ മരണ വാർത്ത പലർക്കും അവിശ്വസനീയമായിരുന്നു. രോ​ഗത്തെക്കുറിച്ച് സുബി അധികമാരോടും സംസാരിച്ചിരുന്നില്ല.

മരണത്തെക്കുറിച്ച് ചികിത്സിച്ച ഡോക്ടറും പ്രതികരിച്ചിരുന്നു

സുബിയുടെ മരണത്തെക്കുറിച്ച് ചികിത്സിച്ച ഡോക്ടറും പ്രതികരിച്ചിരുന്നു. അവയവ മാറ്റ ശാസ്ത്രക്രിയയുടെ നടപടി ക്രമങ്ങൾ ചെയ്ത് വരികയായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസമായി ​രോ​ഗി പ്രതികരിക്കുന്നില്ലായിരുന്നു. കരൾ രോ​ഗമുള്ളവർക്ക് രോ​ഗപ്രതിരോധ ശേഷം കുറവായിരിക്കും.

രോ​ഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തി എത്ര മരുന്നുകൾ കൊടുത്താലും പ്രതികരിക്കുന്നത് ഓരോ തരത്തിലായിരിക്കുമെന്നും ഡോക്ടർ പറഞ്ഞു. 42 കാരിയായ സുബി അവിവാഹിതയായിരുന്നു.

അമ്മയായിരുന്നു സുബിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. അമ്മയെക്കുറിച്ച് പല വേദികളിലും സുബി സംസാരിച്ചിട്ടുണ്ട്. സിനിമയിൽ പ്രശസ്തി ലഭിച്ചപ്പോഴും കോമഡി ഷോകൾ ചെയ്യാൻ സുബി തയ്യാറായിരുന്നു.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X