പാര്‍വ്വതി പരിണയത്തിലെ പിച്ചക്കാരനും എആര്‍ റഹ്മാനും തമ്മിലെന്ത്! ഹരിശ്രീ അശോകന്‍ പറയുന്നു!!
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ഹരിശ്രി അശോകന്‍. പ്രേക്ഷക മനസുകളില്‍ നിന്നും ഇപ്പോഴും മായാത്ത ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം മലയാളത്തില്‍ ചെയ്തിരുന്നു. മലയാളത്തിലെ മുന്‍നിര നടന്‍മാര്‍ക്കൊപ്പമായിരുന്നു അദ്ദേഹം കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്.
കരിയറിന്റെ തുടക്കത്തില്‍ ഹരിശ്രി അശോകന്റെതായി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പാര്‍വ്വതി പരിണയം.സിനിമ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പാര്‍വ്വതി പരിണയത്തില്‍ അഭിനയിച്ച അനുഭവം ഹരിശ്രി അശോകന്‍ പങ്കുവെച്ചിരുന്നു.

ചിത്രത്തില്‍ ഒരു പിച്ചക്കാരന്റെ വേഷമായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. പിച്ചക്കാരനാണ് എന്തെങ്കിലും തരണേ എന്നു മാത്രം പറയാനാണ് സംവിധായകന്‍ അന്ന് തന്നോട് പറഞ്ഞതെന്ന് ഹരിശ്രി അശോകന്‍ പറയുന്നു. എന്നാല്‍ തനിക്കതില്‍ കുറച്ച് മാറ്റം വരുത്തണമെന്ന് തോന്നിയിരുന്നു. ഷിബു ചക്രവര്‍ത്തി സാറായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയിരുന്നത്. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഒകെ പറഞ്ഞു. ബോംബൈ എന്ന ചിത്രത്തിലെ എഎര്‍ റഹ്മാന്റെ പാട്ടുള്‍പ്പെടുത്തിയാണ് ആ ഡയലോഗ് പിന്നെ പറഞ്ഞത്. അന്ന് ആ പാട്ട് ഹിറ്റായിരുന്നു.അത് കൊണ്ട് ആ ഡയലോഗും ഹിറ്റായി. പാര്‍വ്വതി പരിണയമായിരുന്നു എന്റെ ആദ്യത്തെ ബ്രേക്ക്. ക്ലബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു.


Click it and Unblock the Notifications