For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആകെ കൊണ്ട് വന്നത് അമ്മയേയും ഭക്ഷണം കഴിച്ച ഓട്ടുപിഞ്ഞാണവും! ആ കഥ വെളിപ്പെടുത്ത ഹരിശ്രീ അശോകൻ

  |

  തലമുറ വ്യത്യാസമില്ലാതെ എല്ലാവരും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ഹരിശ്രീ അശേകൻ. ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തിയ താരത്തിന് ലഭിച്ചതെല്ലാം മികച്ച കഥാപാത്രങ്ങളായിരുന്നു. കോമഡി മാത്രമല്ല വില്ലൻ, സ്വഭാവ നടൻ തുടങ്ങിയ എല്ലാ കഥാപാത്രങ്ങളും ഹരിശ്രീ അശോകന്റെ കൈകളിൽ ഭഭ്രമാണ്.986 ൽ സത്യൻ അന്തിക്കാട് ചിത്രമായ പപ്പൻ പ്രിയപ്പെട്ട പപ്പനിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഹരിശ്രീ അശോകന് കഴിഞ്ഞിരുന്നു.

  ഹരിശ്രീ അശോകന്റ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. ചിത്രത്തിലെ രമണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഹരിശ്രീയുടെ രമണൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇപ്പോഴിത വീടിന്റെ പഞ്ചാബി ഹൗസ് എന്ന് പേരിട്ടതിനെ കിറിച്ച് വെളിപ്പെടുത്തുകയാണ് ഹരിശ്രീ അശോകൻ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്. പള്ളിപ്പറമ്പിൽ ഹൗസ് എന്നാണ് തന്റെ വീടിന്റെ ശരിക്കും പേരെന്ന് ഹരിശ്രീ അശോകൻ അഭിമുഖത്തിൽ പറയുന്നു.

  ഞാ​​​ന​​​ഭി​​​ന​​​യി​​​ച്ച​​​തി​ൽ​ ​ഏ​​​റ്റ​​​വും​ ​പ്രി​​​യ​​​പ്പെ​​​ട്ട​ ​ക​​​ഥാ​​​പാ​​​ത്രം​ ​പ​​​ഞ്ചാ​​​ബി​ ​ഹൗ​​​സി​​​ലേ​​​താ​​​യ​​​ത് ​കൊ​​​ണ്ട​​​ല്ല​ ​വീ​​​ടി​​​ന് ​പ​​​ഞ്ചാ​​​ബി​ ​ഹൗ​​​സ് ​എ​​​ന്ന​ ​പേ​​​രി​​​ട്ട​​​ത് . അതിൽ ഒരു ഹൗസ് ഉണ്ട് എന്ന് ചിരിച്ച് കൊണ്ട് ഹരിശ്രീ അശോകൻ പറയുന്നു. പളളിപ്പറമ്പിൽ ഹൗസ് എന്നാണ് തന്റെ വീടിന്റെ ശരിക്കുമുള്ള പേര്. അത് തറവാട് വീടാണ്. സരിത തിയേറ്ററിനടുത്ത് ബാസലിക്കപള്ളിയുടെ പിറകിലായിരുന്നു വീട്. ഓർക്കാൻ ഒരുപാടള്ളൊരു കാലമാണെന്ന് പറഞ്ഞ് കൊണ്ട് തന്റെ പഴയ വീട് ഓർമകൾ പങ്കുവെയ്ക്കുകയാണ്. വിശന്ന് വല‍ഞ്ഞ് നിൽക്കുമ്പോൾ ഒരു നേരം ഭക്ഷണം കഴിക്കുന്നതും വിശപ്പില്ലാത്ത നേരത്ത് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.വി​​​ശ​​​ക്കു​​​മ്പോ​ൾ​ ​കി​​​ട്ടു​​​ന്ന​ ​ഭ​​​ക്ഷ​​​ണ​​​ത്തി​​​ന് ​രു​​​ചി​ ​കൂ​​​ടും.എ​​​ന്തു ​​​ഭ​​​ക്ഷ​​​ണം​ ​കി​​​ട്ടി​​​യാ​​​ലും​ ​ക​​​ഴി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് ​ഞാ​ൻ. കഞ്ഞിയും കപ്പയുമാണ് അന്ന് കഴിച്ചിരുന്നത്. ഇന്നും അത് തന്നെയാണ് ഇഷ്ട ഭക്ഷണം.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam

  അമ്മയായിരുന്നു കുടുംബം നോക്കിയത്. കോപ്പറേഷനിലായിരുന്നു ജോലി. പ​​​ണ്ടൊ​​​ക്കെ​ ​അ​​​ച്ഛ​ൻ​ ​റി​​​ക്ഷ​ ​ച​​​വി​​​ട്ടു​​​മാ​​​യി​​​രുന്നു. പിന്നീട് റിക്ഷ വാടകയ്ക്ക് കൊടുക്കാൻ തുടങ്ങി. മടിയും മദ്യപാനവുമായി അദ്ദേഹം ഒരു വഴിക്ക് ഒതുങ്ങി.. ഞങ്ങൾക്ക് 9 മക്കൾക്ക് അമ്മ ഭക്ഷണം നൽകിയിരുന്നത് ഓട്ട് പാത്രത്തിലായിരുന്നു തറവാട് വീട്ടിൽ നിന്ന് പുതിയ വീട്ടിലേയ്ക്ക് വരുമ്പോൾ ഞാൻ കഴിച്ച ഓട്ടു പാത്രവും അമ്മയേയും മാത്രമാണ് കൊണ്ട് വന്നിരുന്നത്.

  ബോം​​​ഗ​​​സ് ​ഡ്രം​​​സ് ആയിരുന്നു തനിയ്ക്ക് ആദ്യമായി ലഭിച്ച സമ്മാനം. ജില്ലയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. അത് സ്കൂളിനെ സംബന്ധിച്ച് വലിയൊരു ചരിത്ര സംഭവമായിരുന്നു. സ്കൂ​​​ളി​​​ലെ​ ​പി​​​ള്ളേ​​​രെ​​​ല്ലാം​ ​കൂ​​​ടി​ ​പി​​​രി​​​വി​​​ട്ടാണ് ​എ​​​നി​​​ക്ക് ​ ബോം​​​ഗ്​​​സ് ​ഡ്രം​​​സ് ​വാ​​​ങ്ങി​​​ത്ത​​​ന്നത്. ആദ്യമായി കിട്ടിയ സമ്മാനം ഇന്നും എൻറെ വീട്ടിൽ തന്നെയുണ്ട്. എസ്എസ്എൽസി തെറ്റില്ലാതെ പാസായി. എന്നാൽ വീട്ടിലെ മോശം സാഹചര്യം കാരണം പിന്നീട് പഠിക്കാൻ പോകാൻ പറ്റിയില്ല. അങ്ങനെ റോഡ് പണിക്ക് പോയി. ഈ സമയത്ത് കൊച്ചിൻ നാടക വേദിയിൽ നാടകം കളിക്കാൻ പോകുമായിരുന്നു. അന്ന് കിട്ടിയ വരുമാനം വീടിന് ആശ്വാസമായി. പിന്നീട് കലാഭവനിന്റെ ഗാനമേളകളുടെ ഇടവേളയിൽ മിമിക്രി കളിക്കാൻ പോയി. അവിടെ നിന്നാണ് ഹരിശ്രീയിലെത്തിയത്.

  റോഡില് ടെലിഫോൺ കേബിളിടാൻ വേണ്ടി കുത്തി കുഴിച്ച് നിൽക്കുമ്പോൾ ആളറിയാതിരിക്കാൻ വണ്ടി തലയിൽ ഒരു തോർത്ത് വട്ടം ചുറ്റുമായിരുന്നു. ഒരു ദിവസം ഒരു സുഹത്ത് കണ്ട് പിടിച്ചു നിനക്ക് ജോലി ആയോ എന്ന് ചോദിച്ചു. ജോലിയായെടോ. കുഴികുത്തുന്ന ജോലിയാണ്. എന്നാലും നിനക്ക് ജോലി ആയില്ലേടാ. കൂ​​​ട്ടു​​​കാ​​​ര​​​ന്റെ​ ​ആ​​​വേ​​​ശം​ ​ക​​​ണ്ട​​​പ്പോ​​​ഴാ​​​ണ് ​ഞാ​ൻ​ ​ത​​​ല​​​വ​​​ഴി​ ​മൂ​​​ടി​യ​ ​തോ​ർ​​​ത്തൊ​​​ക്കെ​ ​വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ് ​ക​​​ള​​​ഞ്ഞ​​​ത്. പി​​​ന്നീ​​​ട് ​കേ​​​ന്ദ്ര​ ​സർക്കാരിന്റെ ​ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യത്.ആ​ ​ജോ​​​ലി​​​യി​ൽ​ ​നി​​​ന്ന് ​വിആർഎസ് എടുത്തതിന് ശേഷമാണ് സിനിമയിലേയ്ക്ക് വന്നത്.

  Read more about: harisree ashokan
  English summary
  ,Harisree Ashokan Shared his memories of old House,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X