ദിലീപിന്റെ നിർബന്ധം കൊണ്ടാണ് ഞാൻ പോയത്; പഞ്ചാബി ഹൗസ് ഇന്നാണെങ്കിൽ വരുന്ന ചെലവ്; ഹരിശ്രീ അശോകൻ

കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഹരിശ്രീ അശോകൻ നേടിയെടുത്ത ജനപ്രീതി ചെറുതല്ല. നടൻ ചെയ്ത കഥാപാത്രങ്ങളിൽ പലതും ഇന്ന് ജനപ്രിയമായി തുടരുന്നു. ഹരിശ്രീ അശോകൻ പറഞ്ഞ പല ഡയലോ​ഗുകളുടെയും പുതുമ ഇതുവരെയും നഷ്ടപ്പെട്ടില്ല. പഞ്ചാബി ഹൗസ്, പറക്കും തളിക, മീശ മാധവൻ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. കരിയറിൽ മറ്റൊരു ഘട്ടത്തിലൂടെയാണ് ഹരിശ്രീ അശോകൻ ഇന്ന് കടന്ന് പോകുന്നത്.

സീരിയസായ കഥാപാത്രങ്ങളാണ് നടൻ ഇന്ന് കൂടുതലായും ചെയ്യുന്നത്. കോമഡി ചെയ്ത് തിളങ്ങിയ ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, കൽപ്പന തുടങ്ങിയ അഭിനേതാക്കൾക്കെല്ലാം കരിയറിന്റെ ഒരു ഘട്ടത്തിൽ സംഭവിച്ച മാറ്റം ഇന്ന് ഹരിശ്രീ അശോകനും സഭവിച്ചെന്ന് പ്രേക്ഷകർ പറയുന്നു. അതേസമയം ഹരിശ്രീ അശോകന്റെ കോമഡി റോളുകൾ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല.

Harisree Ashokan

ഇപ്പോഴിതാ കരിയറിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകൻ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. സിനിമ പൂർത്തിയായിട്ടും കഥാപാത്രത്തിൽ നിന്നും മാറാൻ സമയമെടുത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്ന് ഹരിശ്രീ അശോകൻ പറയുന്നു. പഞ്ചാബി ഹൗസ് കഴിഞ്ഞ് അതിന്റെ മൂഡ് വിട്ട് പോകാൻ സമയം എടുത്തു. നാൽപത് ദിവസം ഷൂട്ട് പ്ലാൻ ചെയ്തിട്ട് മുപ്പത്തിയെട്ട് ദിവസം കൊണ്ട് ഷൂട്ട് തീർന്നു.

അന്ന് അത്രയും പൈസയൊന്നും ആയില്ല. ഇന്നാണെങ്കിൽ എട്ട് കോടിയോളം ചെലവ് വന്നേനെ. മുപ്പത്തിയെട്ട് ദിവസവും ഞാൻ സെറ്റിൽ ഉണ്ടായിരുന്നു. ഷൂട്ട് ഇല്ലെങ്കിലും വെറുതെ സെറ്റിൽ പോയിരിക്കും. നേരം വെളുത്താൽ സെറ്റിലേക്ക് പോകാനുള്ള തിടുക്കമായിരുന്നെന്നും ഹരിശ്രീ അശോകൻ ഓർത്തു. പാർവതീ പരിണയത്തിൽ അഭിനയിക്കാൻ ദിലീപാണ് തന്നെ നിർബന്ധിച്ചതെന്നും ഹരിശ്രീ അശോകൻ ഓർത്തു.

Harisree Ashokan, Dileep

മൂന്ന് സീനേയുള്ളൂ പോകുന്നില്ല എന്ന് ദിലീപിനോട് പറഞ്ഞിരുന്നു. പോകാതിരിക്കരുത് നല്ല വേഷമാണ് എന്ന് ദിലീപ്. ദിലീപിന്റെ നിർബന്ധം കൊണ്ടാണ് ഞാൻ പോയത്. ഡയലോ​ഗിൽ തന്റെ കൂട്ടിച്ചേർക്കലുണ്ടായിട്ടുണ്ട്. മൂന്ന് സീൻ ഒമ്പത് സീനായി കൂടി. ഈ ചിത്രമാണ് മലയാളത്തിൽ തനിക്ക് ആദ്യ ബ്രേക്ക് തന്നതെന്നും ഹരിശ്രീ അശോകൻ ചൂണ്ടിക്കാട്ടി. 1995 ലാണ് പാർവതി പരിണയം റിലീസ് ചെയ്യുന്നത്. സിനിമയിൽ ഹരിശ്രീ അശോകൻ ചെയ്ത കോമഡി വേഷം കൈയടി നേടിയിരുന്നു.

ദിലീപുമായി ഒരുമിച്ച് അഭിനയിക്കുമ്പോൾ തങ്ങളു‌ടേതായ ഇംപ്രവൈസേഷൻ എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ഹരിശ്രീ അശോകൻ പറയുന്നു.
പറക്കും തളികയിൽ ഏറ്റവും കൂടുതൽ ഇംപ്രവൈസ് ചെയ്ത സീനുകളാണുള്ളത്. അത്രയും പഞ്ചാബി ഹൗസിൽ ചെയ്യേണ്ടി വന്നിട്ടില്ല. ദിലീപും ഞാനും കുറേ സിനിമകൾ ചെയ്തുള്ള കെമിസ്ട്രിയുണ്ട്. അത് അഭിനയിക്കുമ്പോൾ ഉപകരിച്ചിട്ടുണ്ടെന്നും ഹരിശ്രീ അശോകൻ വ്യക്തമാക്കി.
മഹാറാണിയാണ് ഹരിശ്രീ അശോകന്റെ പുതിയ ചിത്രം.

ഷെെൻ ടോം ചാക്കോ, റോഷൻ മാത്യു, ജോണി ആന്റണി, നിഷ സാരം​ഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. നവംബർ 24 ന് ചിത്രം തിയറ്ററുകളിലെത്തും. മഹാറാണിക്ക് ശേഷം ഹരിശ്രീ അശോകന്റെ ഒരുപിടി സിനിമകൾ റിലീസിന് ഒരുങ്ങുന്നുണ്ട്. പുതിയ സിനിമകളിൽ വലിയ പ്രതീക്ഷ ഹരിശ്രീ അശോകനുണ്ട്. നടന്റെ മകൻ അർജുൻ അശോകും സിനിമാ രം​ഗത്ത് സജീവമാണ്.

More from Filmibeat

Read more about: harisree ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X