ആരോഗ്യത്തെ കുറിച്ച് ചോദിച്ച അവതാരകയോട് മറുചോദ്യവുമായി ഹരിശ്രീ അശോകൻ, കൂടെ ഒരു ഉപദേശവും
തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന താരമാണ് ഹരിശ്രീ അശോകൻ. ആറ് വയസുകാരൻ മുതൽ അറുപത്കാരൻ വരെ ഹരിശ്രീ അശോകന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. തന്റേതായ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട് താരമാാണ് ഹരിശ്രീ അശോകൻ . കോമഡി വേഷത്തിലൂടെ സിനിമയിൽ എത്തുകയും പിന്നീട് വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു ഇടം സിനിമയിൽ കണ്ടെത്തുകയായിരുന്നു. ഹാസ്യം, വില്ലൻ, സ്വഭാവ നടൻ തുടങ്ങിയ എല്ലാ തരം കഥാപാത്രങ്ങളും താരത്തിന്റെ കൈകളിൽ ഭഭ്രമാണ്. ചിരിപ്പിക്കുകയും അതുപോലെ പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്യുന്ന നടനാണ് ഹരിശ്രീ അശോകൻ.
1986 ൽ സത്യൻ അന്തിക്കാട് ചിത്രമായ പപ്പൻ പ്രിയപ്പെട്ട പപ്പനിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഹരിശ്രീ അശോകന് കഴിഞ്ഞിരുന്നു. എന്നാൽ അന്നും അദ്ദേഹത്തിന് ഒരു മാറ്റവുമില്ലാത്ത നടനാണ് അശോകൻ. ഇപ്പോഴിത തന്റെ അരോഗ്യ രഹസ്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കൗമുദി ടിവിയ്ക്ക് നൽകിയ രസകരമായ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ നല്ല ആരോഗ്യത്തിനായിട്ടുളള ഹെൽത്ത് ടിപ്പും അദ്ദേഹം കൊടുക്കുന്നുണ്ട്.

എന്താണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന് ചോദിക്കുന്ന അവതാരകയ്ക്ക് നർമത്തിലൂടെയാണ് താരം മറുപടി നൽകുന്നത്. ശരീരത്തിന് വേണ്ടി യോഗ ചെയ്യാറുണ്ട് അത് പോലെ എക്സർസൈസൊക്കെ ചെയ്യാറുണ്ട്. അഹാരത്തിനും ഒരു കണക്കുണ്ടെന്നും ഭയങ്കരമായി അഹാരം കഴിക്കില്ലെന്നും അഭിമുഖത്തിൽ പറഞ്ഞു. നടൻ വളരെ സീരിയസായിട്ടാണ് ഹെൽത്തിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്.

തന്റെ ആരോഗ്യത്തെ കുറിച്ച് ചോദിച്ച അവതാരകയോട് അദ്ദേഹം മറു ചോദ്യം ചോദിക്കുന്നുണ്ട്. കൂടാതെ ആരോഗ്യം സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും അഭിമുഖത്തിലൂടെ പറയുന്നുണ്ട് . എക്സർസൈസ് ചെയ്യാറില്ലേ എന്നായിരുന്നു നടന്റെ ചോദ്യം. കുറച്ച് നടന്നൂടെ എന്നും അദ്ദേഹം അവതാരകയോട് ചോദിക്കുന്നുണ്ട്. താൻ നടക്കാറുണ്ടെന്നും എന്നാൽ ഞാൻ വിചാരിച്ചത് പോലെ നടക്കുന്നില്ലെന്നും അവതാരക പറയുന്നു. തുടർന്നാണ് വ്യക്തി ജീവിതത്തിൽ ഫിറ്റ്നസിനുളള പങ്കിനെ കുറിച്ച് നടൻ വ്യക്തമാക്കുന്നത്.

ദിവസവും ഒരു മണിക്കൂർ അല്ലെങ്കിൽ മുക്കാൽ മണിക്കൂറെങ്കിലും നമ്മുടെ ശരീരത്തിന് വേണ്ടി മാറ്റി വയ്ക്കണമെന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്. ശരീരം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് എന്തെങ്കിലും ഒന്ന് ചെയ്യാൻ പറ്റുകയുള്ളൂ. ചിലർ സമയത്തെ കുറ്റം പറയും. സമയമില്ല എന്നാണ് പറയുന്നത്. സമയമെല്ലാം നമ്മൾ ഉണ്ടാക്കി എടുക്കുന്നതാണെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. മികച്ച അഭിപ്രായമാണ് ഹരിശ്രീ അശോകൻരെ വാക്കുകൾക്ക് ലഭിച്ചിരിക്കുന്നത്. വളരെ ശരിയാണെന്നാണ് പ്രേക്ഷകർ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.

സ്വന്തം കഠിന പ്രയത്നത്തിലൂടെയാണ് ഹരിശ്രീ അശോകൻ സിനിമയിൽ എത്തിയത്. എന്നാൽ ആദ്യകാലത്ത് സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ചും നടൻ പറഞ്ഞിരുന്നു. സിനിമയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ എല്ലാവരോടും പറഞ്ഞു. മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന വേഷമാണ്. ഞാന്‍ അതിന്റെ ത്രില്ലില്‍ ആ സന്തോഷം എല്ലാവരെയും അറിയിച്ചു. എല്ലാവരോടും ഞാന്‍ യാത്ര പറഞ്ഞു ചിത്രീകരണ സ്ഥലത്ത് എത്തിയപ്പോഴാണ് അത് ആള്‍ക്കൂട്ടത്തിനിടയിലെ സാധാ വേഷമാണ് എന്ന് മനസിലായത്. സെറ്റിലുണ്ടായിരുന്ന സൈനുദ്ദീനൊക്കെ എന്നെ അന്ന് ആശ്വസിപ്പിച്ചു. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍' ചെയ്തു കഴിഞ്ഞ സമയമായിരുന്നു അത്. പിന്നീടാണ് എനിക്ക് 'മാനത്തെ കൊട്ടാരം' എന്ന സിനിമ ലഭിച്ചത്". ഹരിശ്രീ അശോകന്‍ പറയുന്നു.


Click it and Unblock the Notifications











