For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുപ്പത് ലക്ഷം കൊണ്ട് സുഹൃത്ത് കടന്ന് കളഞ്ഞു; ദൈവദൂതനെന്ന് കരുതിയ ആളുടെ വഞ്ചനയെ കുറിച്ച് ഹരീശ്രി യൂസഫ്

  |

  മിമിക്രി ലോകത്തും ടെലിവിഷന്‍ പരമ്പരകളിലും വെള്ളിത്തിരയിലുമൊക്കെ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ഹരിശ്രീ യൂസഫ്. ഹാസ്യ കഥാപാത്രങ്ങളാണ് താരത്തെ വേറിട്ട് നിര്‍ത്തിയത്. അതേ സമയം യഥാര്‍ഥ ജീവിതത്തില്‍ പല പ്രതിസന്ധികള്‍ നിറഞ്ഞ അവസ്ഥയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെന്ന് പറയുകയാണ് താരമിപ്പോള്‍.

  തന്നെയും കാന്‍സര്‍ ബാധിച്ചുവെന്നും അതിന്റെ ചികിത്സയിലാണെന്നും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ യൂസഫ് പറയുന്നു. ഇതിനിടയില്‍ തന്നെ പറ്റിച്ച് മുപ്പത് ലക്ഷം കൊണ്ട് സുഹൃത്ത് കടന്ന് കളഞ്ഞെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. വിശദമായി വായിക്കാം..

  ഒരു കട തുടങ്ങി അത് പരാജയമായി. പിന്നീടാണ് ഒരാള്‍ ഉണ്ടായിരുന്ന സമ്പത്തൊക്കെ കൊണ്ട് പോയത്. സിനിമയിലൊക്കെ അഭിനയിച്ച് ലക്ഷങ്ങളോ കോടികളോ വാങ്ങിക്കാത്ത ചെറിയ ആര്‍ട്ടിസ്റ്റാണ് ഞാന്‍. ടിവി പ്രോഗ്രാമുകളും ചെറിയ ചെറിയ ഷോ കളിലൊക്കെയാണ് പങ്കെടുത്തിട്ടുള്ളത്. അതെല്ലാം ചേര്‍ത്ത് ഞാന്‍ ചെറിയൊരു വീട് വച്ചു. ഒരു കാറ് വാങ്ങി, ഒരു സ്‌കൂട്ടറും വാങ്ങി. അങ്ങനെ എല്ലാം കുറച്ചായിട്ട് എനിക്ക് ദൈവം തന്നു.

  Also Read: എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് പ്രാര്‍ഥന; ഏറ്റവും വേദന നിറഞ്ഞ വിടപ്പറച്ചിലായി പോയെന്ന് താരപുത്രി

  ബാലന്‍സായി കുറച്ച് പൈസ ഉണ്ടായിരുന്നു. നാളെ പ്രോഗ്രാം ഇല്ലെങ്കില്‍ ജീവിക്കണ്ടേ, അതുകൊണ്ട് ഒരു മുപ്പത് ലക്ഷം പലയിടത്തായി സേവ് ചെയ്യാനായി ഇട്ടിരുന്നു. ഇതിനിടെ നിലമ്പൂരുള്ള ഒരാള്‍ അദ്ദേഹത്തിന്റെ കടയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചു. ഇവന് എന്നോട് ഭയങ്കര സൗഹൃദമായി. ഇവന്റെ സ്‌നേഹം വേറെയാണെന്ന് നമുക്ക് അറിയില്ലായിരുന്നു. ഞാന്‍ ബിസിനസൊക്കെ ചെയ്ത് കാശൊക്കെ കളഞ്ഞ് പൊളിഞ്ഞിരിക്കുന്നതടക്കം എന്നെ കുറിച്ച് എല്ലാം ഇവന്‍ അറിഞ്ഞു.

  Also Read: ജോണ്‍ കൊക്കനൊപ്പമുള്ള ജീവിതത്തിലാണ് ഏറ്റവും സന്തോഷിച്ചത്; രണ്ടാമത്തെ വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്

  എന്നിട്ട് മനശാസ്ത്രപരമായി എന്നെ വിളിച്ചിട്ട്, ഇക്ക കൈയ്യിലുള്ള കാശൊക്കെ ഉണ്ടെങ്കില്‍ തരൂ.. ഇക്കായ്ക്ക് മാസത്തില്‍ ഞാന്‍ തരാം. ഒരു ഹോം അപ്ലേയിന്‍സ് തുടങ്ങാമെന്നൊക്കെ പറഞ്ഞു. ഇതൊക്കെ കേട്ടപ്പോള്‍ എന്നെ രക്ഷപ്പെടുത്താന്‍ ദൈവദൂതന്‍ വന്നോ എന്ന് വിചാരിച്ചു. പക്ഷേ എന്റെ കൈയ്യില്‍ നിന്ന് കാശൊക്കെ വാങ്ങിയതിന് ശേഷം ആ കടയും പൂട്ടി അവന്‍ മുങ്ങി കളഞ്ഞു.

  Also Read: ശ്രീനിയേട്ടൻ അത് കേട്ടപ്പോഴാണ് കരഞ്ഞത്; പ്രണവിനെ ഇഷ്ടമാണ്, മോഹന്‍ലാലിന്റെ മകനായത് കൊണ്ടല്ലെന്ന് ശ്രീനിവാസന്‍

  എന്നെ മാത്രമല്ല ആ നാട്ടിലുള്ള പത്ത് പതിനഞ്ച് പേരെ അവന്‍ പറ്റിച്ചു. ഇപ്പോള്‍ ദുബായിലോ മറ്റോ ഉണ്ടെന്നാണ് അറിയുന്നത്. കൊവിഡ് ഒക്കെ വന്നതോടെ കേസ് പതുക്കെയായി. ഇതിനിടെ ക്യാന്‍സര്‍ വന്നു, കൊവിഡ് കാരണം ജോലിയില്ലാതെയായി. അങ്ങനെ കഷ്ടക്കാലത്തിന്റെ ഒരു ഘോഷയാത്ര തന്നെയാണ് തന്റെ ജീവിതത്തിലുണ്ടായതെന്ന് ഹരിശ്രീ യൂസഫ് പറയുന്നു. ഇതില്‍ നിന്നെല്ലാം ഒരു തിരിച്ച് വരവാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും നടന്‍ സൂചിപ്പിച്ചിരിക്കുകയാണ്.

  Read more about: actor
  English summary
  Harisri Yousuf Opens Up About His Health Condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X