മമ്മൂട്ടി ജീവിതത്തിലും മാസ്സാണ്, പിറന്നാള്‍ കേക്കിലെ അതേ ഫ്രൂട്ട് മുറ്റത്ത് വിളയിച്ച് മെഗാസ്റ്റാര്‍

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടി ജീവിതത്തിലും മാസ്സാണ്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ പ്രിയപ്പെട്ടവരെ മിസ്സ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് അദ്ദേഹം. കുടുംബത്തിനൊപ്പം യാത്ര പോവേണ്ടുന്നതിനെക്കുറിച്ച് യുവതാരങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു അദ്ദേഹം. ലോക് ഡൗണ്‍ കാലമായതോടെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബസമേതമായി വീട്ടില്‍ കഴിയുകയാണ്. ലോക് ഡൗണിന് തൊട്ടുമുന്‍പായാണ് ഇരുവരും പുതിയ വീട്ടിലേക്ക് മാറിയത്.

തിരക്കുകളില്‍ നിന്ന് മാറിയപ്പോള്‍ കൃഷിയിലും മെഗാസ്റ്റാര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. പ്രിയപ്പെട്ട പഴങ്ങളിലൊന്നായ സണ്‍ഡ്രോപ് ഫ്രൂട്ട് വിളവെടുപ്പ് കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയത്. ആരാധകര്‍ മാത്രമല്ല സിനിമാമേഖലയില്‍ നിന്നുള്ളവരും മമ്മൂട്ടിക്ക് കൈയ്യടിയുമായെത്തിയിരുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലെ കേക്കിലും ഈ ഫ്രൂട്ടുണ്ടായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ പോസ്റ്റ്

മമ്മൂട്ടിയുടെ പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മമ്മൂട്ടി. സിനിമാജീവിതത്തിലെ മാത്രമല്ല വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഹാര്‍വെസ്റ്റിങ് സണ്‍ഡ്രോപ്‌സ് എന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുള്ളത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഏതാണ് പഴം?

ഏതാണ് പഴം?

സണ്‍ഡ്രോപ് ഫ്രൂട്ട് ഏതാണെന്ന് ചോദിച്ചായിരുന്നു ചിലരെത്തിയത്. അത്തിപ്പഴമാണോ, ജാതിക്കയാണോ, ഇത് ഏതാണ് ഫ്രൂട്ടെന്ന് പറഞ്ഞ് തരാമോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. സംവിധായകന്‍ അജയ് വാസുദേവും ഫേസ്ബുക്കിലൂടെ ഈ ചിത്രം പങ്കുവെച്ചിരുന്നു. മുട്ടപ്പഴമാണ് ഇതെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു മമ്മൂട്ടിയുടെ പ്രിയപ്പെട്ട പഴത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വൈറലായി മാറിയത്.

കമന്‍റുമായി താരങ്ങളും

കമന്‍റുമായി താരങ്ങളും

താരങ്ങളും ഇത്തവണ മമ്മൂട്ടിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. മണികണ്ഠന്‍ ആചാരിയായിരുന്നു ചിത്രത്തിന് കീഴില്‍ സ്‌നേഹം വാരിവിതറി ആദ്യമെത്തിയത്. ഷിയാസ് കരീമും ഫോട്ടോയ്ക്ക് കമന്റിട്ടിരുന്നു. മമ്മൂട്ടി ജീവിതത്തിലും മാസ്സാണെന്ന് പറഞ്ഞായിരുന്നു മറ്റ് ചിലരെത്തിയത്. ലോക് ഡൗണ്‍ സമയത്ത് വാപ്പച്ചി മുഴുവന്‍ സമയവും വീട്ടില്‍ തന്നെയായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഗേറ്റിന് അടുത്തേക്ക് പോലും അദ്ദേഹം പോവാറില്ലായിരുന്നു.

സുറുമിയുടെ സമ്മാനം

സുറുമിയുടെ സമ്മാനം

മമ്മൂട്ടിയുടെ പിറന്നാള്‍ കേക്കിലും ഇതേ ഫ്രൂട്ടുണ്ടായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മകള്‍ സുറുമിയായിരുന്നു ഇത്തവണ വാപ്പച്ചിക്ക് പിറന്നാള്‍ കേക്ക് സമ്മാനിച്ചത്. ഈ കേക്ക് നിങ്ങളുമായി പങ്കുവെക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്നായിരുന്നു മമ്മൂട്ടി അന്ന് കുറിച്ചത്. മൂന്ന് മണിക്കൂര്‍ കൊണ്ടാണ് കേക്ക് തയ്യാറാക്കിയതെന്നും സുറുമിയാണ് കേക്കില്‍ പഴങ്ങളും ചെടികളുമൊക്കെ ഡിസൈന്‍ ചെയ്യാന്‍ പറഞ്ഞതെന്നും ബേക്കേഴ്‌സ് പറഞ്ഞിരുന്നു.

Recommended Video

Mammootty Birthday Video
കൃഷിയും ഫോട്ടോഗ്രാഫിയും

കൃഷിയും ഫോട്ടോഗ്രാഫിയും

ഫോട്ടോഗ്രാഫിയിലും കൃഷിയിലും അതീവ തല്‍പ്പരനാണ് മമ്മൂട്ടി. കുഞ്ഞുമറിയത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. തൊടിയിലെ പക്ഷികളുടെ ചിത്രങ്ങള്‍ എടുത്തും മമ്മൂട്ടി എത്തിയിരുന്നു. പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യാനും ഇഷ്ടമാണ് അദ്ദേഹത്തിന്. പിറന്നാള്‍ കേക്കിലെ അതേ ഫ്രൂട്ട് തൊടിയില്‍ വിളയിച്ച മമ്മൂട്ടിയെ അഭിനന്ദിച്ചാണ് ആരാധകരും എത്തിയിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X