'എൻ്റെ മാത്രം 50 കിലോ താജ്മഹൽ..., ഇത് എത്രാമത്തെയാണ്..? ഇതിൽ ഉറപ്പിക്കാവോ..?'; ദിയ കൃഷ്ണയ്ക്ക് പരിഹാസം!
കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ തന്റെ പ്രണയം പരസ്യപ്പെടുത്തിയത്. സുഹൃത്തായ അശ്വിൻ ഗണേഷുമായി താൻ പ്രണയത്തിലാണെന്ന് സർപ്രൈസ് പ്രപ്പോസൽ വീഡിയോ പുറത്തുവിട്ടാണ് ദിയ പരസ്യപ്പെടുത്തിയത്. മാസങ്ങൾ നീണ്ട ഒരുക്കത്തിനുശേഷമാണ് അശ്വിൻ ഗണേഷ് സിനിമാ സ്റ്റൈലിൽ ദിയ കൃഷ്ണയെ പ്രപ്പോസ് ചെയ്തത്.
പ്രപ്പോസൽ വീഡിയോയുടെ വ്ലോഗും റീലും എല്ലാം മില്യൺ കണക്കിന് കാഴ്ചക്കാരെ നേടി യുട്യൂബിൽ ട്രെന്റിങ്ങാണ്. അതേസമയം ഇപ്പോഴിതാ ദിയ പങ്കുവെച്ചൊരു ഫോട്ടോയാണ് ചർച്ചയാകുന്നത്. പ്രപ്പോസ് ചെയ്തശേഷം അശ്വിനൊപ്പം പുഞ്ചിരിച്ച് പ്രണയാർദ്രമായി നിൽക്കുന്നൊരു ചിത്രമാണ് ദിയ പുതുതായി സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ഫോട്ടോയ്ക്കൊപ്പം ഇൻഫിനിറ്റി സിംപൽ കൂടി ദിയ ചേർത്ത് അശ്വിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

എസ്.കെ അഭിജിത്താണ് ഫോട്ടോ പകർത്തിയത്. ദിയ പങ്കിട്ട ഫോട്ടോ സ്റ്റോറിയായി ഷെയർ ചെയ്ത് എൻ്റെ മാത്രം 50 കിലോ താജ്മഹൽ... എന്നാണ് അശ്വിൻ കുറിച്ചത്. അതോടെ കമന്റുകളുടെ ഒഴുക്കായി പോസ്റ്റിലേക്ക്. പൊതുവെ മലയാളികളുടെ ഒരു സ്വഭാവമാണ് പ്രണയം, വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഏതെങ്കിലും സെലിബ്രിറ്റി മനസ് തുറന്നാൽ പിന്നീട് അതുമായി താരതമ്യം ചെയ്ത് പരിഹസിക്കുക എന്നത്.
അത് ഇപ്പോൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരാൾ ദിയ കൃഷ്ണയാണെന്ന് പറയേണ്ടി വരും. കാരണം ഒരു പ്രണയ പരാജയത്തെ അതിജീവിച്ചശേഷമാണ് ദിയ ഇപ്പോൾ അശ്വിനുമായി പ്രണയത്തിലായിരിക്കുന്നത്.
അതുകൊണ്ട് തന്നെ പഴയ ബന്ധത്തിന്റെ കാര്യങ്ങൾ അടക്കം പറഞ്ഞാണ് പലരും ദിയയെ അധിക്ഷേപിച്ച് കമന്റ് കുറിച്ചിരിക്കുന്നത്. ഇത് എത്രാമത്തെയാണ്..? ഇതിൽ ഉറപ്പിക്കാവോ..?, സുഹൃത്തുക്കളെ ശാന്തരാകൂ... ഇത് വെറും ഒരു മോതിരത്തിന്റെ പരസ്യം മാത്രമാണ് എന്നിങ്ങനെയാണ് ദിയയെ പരിഹസിച്ചുള്ള കമന്റുകൾ.
അതേസമയം ദിയയെ പിന്തുണച്ചും കമന്റുകളുണ്ട്. ദിയ ഒരു സെലിബ്രിറ്റിയായതുകൊണ്ടും മുമ്പുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ചതുകൊണ്ടുമല്ലേ നിങ്ങൾ എല്ലാം അറിഞ്ഞതും ഇപ്പോൾ പരിഹസിക്കുന്നതും. അതേസമയം നിങ്ങളുടെ ജീവിതത്തെ കുറിച്ച് ഞങ്ങൾക്ക് ആർക്കും അറിവില്ല. മാത്രമല്ല നിങ്ങൾ ആരുടെ എത്രമാമത്തെ പ്രണയമാണെന്ന് ആർക്കറിയാം എന്നിങ്ങനെയാണ് ദിയയെ പിന്തുണച്ച് വന്ന കമന്റുകൾ.

തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദിയ എന്നാണ് അശ്വിൻ കുറിച്ചിട്ടുള്ളത്. അശ്വിന് മുമ്പ് കോളജിൽ പരിചയപ്പെട്ട വൈഷ്ണവുമായി ദിയ പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി ഡാൻസ് വീഡിയോകൾ ചെയ്തിട്ടുണ്ട്. ദിയയുടെ മിക്ക യാത്രകളിലും കൂട്ട് വൈഷ്ണവായിരുന്നു. എന്നാൽ ബന്ധത്തിൽ വിള്ളലുകൾ വന്നതോടെ വൈഷ്ണവുമായുള്ള പ്രണയം ദിയ അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ബ്രേക്കപ്പാണെന്ന് ദിയ തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം ദിയയുടെ റിങ് എക്സേഞ്ച് വീഡിയോ വൈറലായിട്ടും കുടുംബത്തിൽ ആരും ഇതിൽ പ്രതികരിച്ച് എത്തിയില്ല. പൊതുവെ എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണ നൽകുന്നവരാണ് കൃഷ്ണ കുമാറിന്റെ കുടുംബം.
ദിയ-അശ്വിൻ വിഷയത്തിൽ കുടുംബം മൗനം പാലിക്കുന്നതിനാൽ കൃഷ്ണകുമാറിന്റെ കുടുംബത്തിന് ദിയയുടെ ബന്ധത്തോട് എതിർപ്പാണോയെന്ന സംശയമാണ് ആരാധകർക്ക്. ഗോൾഡിലും ഡയമണ്ടിലും തീർത്ത മോതിരമാണ് പ്രപ്പോസൽ ചെയ്തപ്പോൾ അശ്വിൻ ദിയയുടെ വിരലിൽ അണിയിച്ചത്.
പ്രിയപ്പെട്ടവൾക്ക് വേണ്ടി അശ്വിൻ പറഞ്ഞ് ചെയ്യിപ്പിച്ചതാണ് മോതിരം. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ദിയ മാത്രമാണ് സിനിമയിൽ അരങ്ങേറാത്തത്. പക്ഷെ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ദിയയ്ക്കാണ്. ഒരു ഓൺലൈൻ ബിസിനസും ദിയയ്ക്കുണ്ട്.


Click it and Unblock the Notifications











