പത്തിൽ തോറ്റതോടെ പഠനം നിർത്തി, സ്വകാര്യ ചിത്രങ്ങൾ ചോർന്നപ്പോൾ നടനുമായുള്ള പ്രണയം തകർന്നു; അക്ഷരയുടെ ജീവിതം

സ്വകാര്യ ജീവിതം ഒഴിച്ച് നിർത്തിയാൽ സിനിമയെ സ്നേഹിക്കുന്നവർ എന്നും അത്ഭുതത്തോടെയും അഭിമാനത്തോടെയുമാണ് ഉലകനായകൻ കമൽഹാസനെ കുറിച്ച് സംസാരിക്കാറുള്ളത്. സകലകലാവല്ലഭനായ കമൽഹാസൻ തെന്നിന്ത്യയുടെ അഭിമാനതാരമാണ്. നാല് വയസ് മുതല്‍ സിനിമയുടെ പല വഴികളിലൂടെ സഞ്ചരിച്ച് അഭിനയത്തികവിന്റെ പര്യായമായി മാറിയ കമല്‍ഹാസന്‍ ഇന്ന് നിര്‍മ്മാതാവും സംവിധായകനും എല്ലാമാണ്. അച്ഛന്റെ വഴിയെ സഞ്ചരിച്ച് മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. ശ്രുതി ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സമ്പാദിച്ച നടിയാണ്.

പോരാത്തതിന് അസ്സൽ ​ഗായികയും. ശ്രുതിയെപ്പോലെ തന്നെയാണ് അക്ഷരയും സം​ഗീതവും നൃത്തവും അഭിനയവും സംവിധാനവുമെല്ലം കൈകാര്യം ചെയ്യാൻ അറിയാം. അച്ഛന്റെ പേരിന്റെ പിൻബലം ഉപയോ​ഗിക്കാതെയാണ് സിനിമാ മേഖലയില്‍ തന്റേതായ ഇടം അക്ഷര നേടിയെടുത്തത്. സൽസ, ഹിപ് ഹോപ്പ്, ഭരതനാട്യം എന്നിവയിലും അക്ഷര ഹാസൻ പ്രാവീണ്യം നേടിയിട്ടുണ്ട്.

Akshara Haasan

താരപുത്രി ഇന്ന് മുപ്പത്തിമൂന്നാം ജന്മദിനമാഘോഷിക്കുകയാണ്. സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ ധൊലാക്കിയയുടെ അസിസ്റ്റന്റായാണ് അക്ഷര സിനിമയില്‍ തുടക്കം കുറിച്ചത്. ശേഷം 2015ല്‍ ആര്‍ ബാല്‍കി സംവിധാനം ചെയ്ത ഷമിതാഭ് എന്ന സിനിമയിലൂടെ അഭിനയിച്ച് തുടങ്ങി. ധനുഷ്, അമിതാഭ് ബച്ചന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് വിവേകം, കദരം കൊണ്ടാന്‍, അച്ചം മടം നാനം പയിർപ്പ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു.

ഫിം​ഗർ ടിപ്പ് എന്നൊരു വെബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്. അ​ഗ്നി സിറകുകൾ എന്നൊരു ചിത്രം കൂടി അക്ഷരയുടേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും തന്റെ സ്വകാര്യ ജീവിതം അധികം സോഷ്യൽമീഡിയ വഴി പരസ്യപ്പെടുത്താൻ താരപുത്രി തയ്യാറായിട്ടില്ല. എന്നാൽ ഒമ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടെ നിരവധി വിവാ​ദങ്ങളിലും ​ഗോസിപ്പുകളിലും താരപുത്രി കുടുങ്ങിയിട്ടുമുണ്ട്.

അതിൽ ഒന്ന് ഒരു കാലത്ത് കമൽ​ഹാസന്റെ നായികയായി അഭിനയിച്ചിട്ടുള്ള നടി രതി അഗ്നിഹോത്രിയുടെ മകനും നടനുമായ തനൂജ് വീർവാനിയുമായുള്ള താരപുത്രിയുടെ പ്രണയബന്ധമാണ്. നാല് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ അക്ഷരയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവമുണ്ടായതോടെ ഇരുവരും വേര്‍പിരിയുകയും സൗഹൃദം പോലും അവസാനിപ്പിക്കുകയും ചെയ്തു. 2018ലാണ് നടിയുടെ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവമുണ്ടായത്.

കാമുകനായ തനൂജാണോ ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് സംശയമുണ്ടെന്ന് അന്ന് പോലീസിനോട് അക്ഷര പറഞ്ഞിരുന്നു. നല്ല ബന്ധത്തിലായിരുന്ന സമയത്ത് തനൂജിന് താന്‍ സ്വകാര്യചിത്രങ്ങള്‍ അയച്ച് കൊടുത്തിരുന്നെന്നും ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടായപ്പോള്‍ അയാള്‍ ചിത്രങ്ങള്‍ ചോര്‍ത്തിയെന്നുമാണ് താരപുത്രി പറഞ്ഞത്. ഇതിനെല്ലാം ശേഷം ഇടക്കാലത്ത് അക്ഷര ബുദ്ധമതം സ്വീകരിച്ചുവെന്ന് റിപ്പോർ‌ട്ടുകളുണ്ടായിരുന്നു.

Akshara Haasan

സംഭവം വലിയ ചർച്ചയായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി അക്ഷര തന്നെ രം​ഗത്ത് എത്തിയിരുന്നു. ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വരവാദി തന്നെ. പക്ഷെ ബുദ്ധമതം എന്നെ ആകര്‍ഷിക്കുന്നു. അതൊരു ജീവിത രീതിയാണ് എന്നാണ് ​ഗോസിപ്പുകളോട് പ്രതികരിച്ച് അന്ന് അക്ഷര പറഞ്ഞത്. കമൽഹാസന്റെയും സരികയുടേയും മകളായ അക്ഷര തമിഴിന് ​​പുറമെ ഹിന്ദിയും നന്നായി കൈകാര്യം ചെയ്യും. സിനിമാ അഭിനയം മാത്രമല്ല നാടകങ്ങളിലും അക്ഷര സജീവമാണ്.

അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ തന്റെ സ്കൂൾ ജീവിതത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. പത്താം ക്ലാസിൽ തോറ്റപ്പോൾ പഠനം നിർത്തിയാളാണ് താനെന്നാണ് അക്ഷര വെളിപ്പെടുത്തിയത്. പഠനത്തിൽ തിളങ്ങാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞപ്പോഴാണ് പത്താം ക്ലാസിൽ രണ്ട് തവണ തോറ്റതിനെ കുറിച്ച് അക്ഷര വെളിപ്പെടുത്തിയത്.

അതിനാൽ ഹൈസ്‌കൂളിൽ തന്നെ അക്ഷര പഠനം അവസാനിപ്പിച്ചു. പതിനെട്ട് വയസിന് ശേഷം മാതാപിതാക്കളെ ആശ്രയിക്കില്ലെന്ന് ഉറപ്പിച്ചിരുന്നതിനാൽ പഠനത്തിൽ പിന്നാക്കമായതിനാൽ ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അക്ഷര പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്ന വീഡിയോയിലൂടെയും എഴുത്തുകളിലൂടെയും മാനസികാരോഗ്യത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ആളുകളിൽ അവബോധം വളർത്താനും അക്ഷര ശ്രമിക്കാറുണ്ട്.

More from Filmibeat

Read more about: kamal hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X