ഗർഭിണിയായ ഭാര്യയ്ക്ക് സമ്മാനങ്ങളുമായി റൂമിൽ എത്തും! വളരെ സിമ്പിളാണ്, പ്രഭാസിനെ കുറിച്ച് സഹതാരം
രാജമൗലി ചിത്രമായ ബാഹുബലി നടൻ പ്രഭാസിന്റെ താരമൂല്യം ഇന്ത്യൻ സിനിമയിൽ മാത്രമല്ല ആഗോളതലത്തിലും ഉയർത്തുകയായിരുന്നു. ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഹോ. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായി എത്തുന്ന ചിത്രം ആഗസ്റ്റ് 30 തിയേറ്ററുകളിൽ എത്തുന്നത്. ബാഹുബലിയ്ക്ക ശേഷം പുറത്തു വരുന്ന പ്രഭാസ് ചിത്രമാണ് സഹോ.
സഹോയിൽ പ്രഭാസിനു ശ്രദ്ധ കപൂറിനുമൊപ്പം ബോളിവുഡ് താരം നീൽ നിതിൻ മുകേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരജാഡയോ സൂപ്പർസ്റ്റാർ പദവിയോ ഇല്ലാത്ത സിമ്പിൾ മനുഷ്യനാണ് പ്രഭാസെന്ന് നീൽ. ഡിൻഎ യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീൽ ഇക്കാര്യം വ്യക്തമാക്കിയത്. താൻ പ്രഭാസിൽ നിന്ന് ഒരു പാട് കാര്യങ്ങളും പഠിച്ചെന്നും താരം പറയുന്നു. സഹതാരങ്ങൾ മികച്ച പിന്തുണയാണ് അദ്ദേഹം നൽകുന്നതെന്നും താരം വ്യക്തമാക്കി.

സഹോയുടെ ഷൂട്ടിങ്ങ് അബുദാബിയിൽ നടക്കുമ്പോൾ തന്റെ ഭാര്യ ഗർഭിണിയായിരുന്നു. എല്ലാ ദിവസവും ഭാര്യയെ കുറിച്ചും അവരുടെ ആരോഗ്യത്തിനെ കുറിച്ചും വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്ന. കൂടാതെ തന്റ റൂമിലെത്തി ഭാര്യക്കായി സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നു വെന്നും നീൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications