ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ടം അച്ഛനെ! ശ്രീനിവാസനെക്കുറിച്ച് അന്ന് ധ്യാന്‍ പറഞ്ഞത്? വൈറലായി വീഡിയോ
ജീവിതത്തില്‍ എല്ലാം അച്ഛനാണ് എന്ന് തുറന്നുപറഞ്ഞിട്ടുണ്ട് ധ്യാന്‍ ശ്രീനിവാസന്‍. വഴക്ക് പറഞ്ഞതും, വീട്ടില്‍ നിന്നും ഇറക്കി വിട്ടതുമൊക്കെ എന്റെ നല്ലതിനായിരുന്നു. അതൊക്കെ രസകരമായിട്ടാണ് ധ്യാന്‍ അവതരിപ്പിക്കാറുള്ളത്. അമ്മയെക്കുറിച്ചും, ചേട്ടനെക്കുറിച്ചുമെല്ലാം അഭിമുഖങ്ങളില്‍ വാചാലനാവാറുമുണ്ട്. അസുഖ കിടക്കയില്‍ നിന്നും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലാണ് അച്ഛനെന്നും മക്കള്‍ പറഞ്ഞിരുന്നു.
സിനിമാസംബന്ധിയായ ചടങ്ങുകളിലും, ചാനല്‍ പരിപാടികളിലുമെല്ലാം ശ്രീനിവാസന്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും ആ മനസില്‍ സിനിമയായിരുന്നു. കാണാന്‍ വന്നവരോടെല്ലാം സിനിമയെക്കുറിച്ചാണ് അച്ഛന്‍ സംസാരിച്ചത്. അച്ഛന്‍ ഇനിയില്ലെന്നറിഞ്ഞപ്പോള്‍ അമ്മയേയും ചേട്ടനെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ധ്യാന്‍. കണ്ട് നിന്നവരെപ്പോലും കരയിപ്പിക്കുകയായിരുന്നു. പൊതുവെ അഭിമുഖങ്ങളിലൂടെയായി വരെ ചിരിപ്പിക്കാറുള്ള ധ്യാന്‍ ആദ്യമായാണ് ഇങ്ങനെ വികാരഭരിതനായി കാണുന്നത്. പ്രിയപ്പെട്ടവര്‍ക്ക് പോലും അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

അച്ഛനും അമ്മയ്ക്കും എന്നെയോര്‍ത്ത് ഒരുപാട് ടെന്‍ഷനുണ്ടായിരുന്നു. പ്രായത്തിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതൊക്കെ അവര്‍ക്ക് മനസിലായതാണ്. അച്ഛനും സമാനമായ അവസ്ഥയിലൂടെ കടന്നുപോയതാണ്. ലഹരിയും മദ്യവും സിഗരറ്റുമൊക്കെ കാലങ്ങളായി ഇവിടെയുള്ളതാണ്. ഉപയോഗിക്കണോ, വേണമോ എന്നുള്ളത് അവരവരുടെ തീരുമാനമാണെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. അച്ഛനൊരിക്കലും എന്നെ ഉപദേശിച്ചിട്ടില്ല. എന്റെ അനുഭവങ്ങളാണ് എന്നെ പാകപ്പെടുത്തിയത്. ഒന്നോ രണ്ടോ വര്‍ഷം ഒന്നിച്ചുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ഇപ്പോഴാണ് ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കുന്നത്. ഓര്‍ത്തിരിക്കാന്‍ ഒരുപാട് ഇഷ്യൂസ് ഉണ്ടായിട്ടുണ്ട്. അല്ലാതെ അങ്ങനെയുള്ള സംഭവങ്ങളൊന്നുമില്ല. തല്ലുപിടുത്തവും, പറന്നടിയുമൊക്കെ ഉണ്ടായിട്ടുണ്ട്.
ലോകത്തില്‍ എനിക്ക് ഏറ്റവും സ്‌നേഹവും, ഇഷ്ടവുമുള്ള മനുഷ്യന്‍ അച്ഛനാണ്. അയാള്‍ കഴിഞ്ഞിട്ടേ എനിക്ക് ലോകത്തെന്തും ഉള്ളൂ. ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസിലാക്കിയ ആള്‍ ഞാനാണ്. എന്റെ അച്ഛനാണ്. ശ്രീനിവാസന്റെ വിയോഗത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഒരു ചടങ്ങില്‍ പങ്കെടുക്കവെ ധ്യാന്‍ പറഞ്ഞത് ഇങ്ങനെയാണ്. അച്ഛനെ അത്രയും അധികം സ്‌നേഹിച്ചിരുന്ന മകനായിരുന്നു ധ്യാന്‍. ഞാന്‍ എന്ത് പറഞ്ഞാലും പുള്ളി എനിക്ക് ഓക്കെയാണ്. അച്ഛന്‍ മാത്രമല്ല ചേട്ടനുമായും ആത്മബന്ധമുണ്ട് ധ്യാനിന്. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ചേട്ടനായിരുന്നു എന്നെ സഹായിച്ചത്. അച്ഛന്റെ സ്ഥാനത്ത് തന്നെയാണ് ചേട്ടനെ കാണുന്നത്.
അച്ഛനൊരിക്കലും ഞാന്‍ സിനിമയില്‍ വരണമെന്ന് ആഗ്രഹിച്ചതല്ല. ചേട്ടനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നത് തന്നെ. കല്യാണത്തിന് മുന്‍പ് ചേട്ടനൊപ്പമായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ഇപ്പോഴും ഞാന്‍ എന്ത് പറഞ്ഞാലും ചേട്ടന്‍ കേട്ട് നില്‍ക്കും. അവന്റെ അഭിമുഖങ്ങളെല്ലാം ഞാനും കാണാറുണ്ട്. ഇപ്പോള്‍ അവന്‍ പൈസയൊന്നും ചോദിക്കാറില്ല. എനിക്ക് മക്കളാവുന്നതിന് മുന്‍പ് വരെ പൈസയൊക്കെ ചോദിക്കുമായിരുന്നു. അവന്റെ അവകാശം പോലെയാണ് അവന്‍ കണ്ടിരുന്നതെന്ന് തോന്നുന്നു എന്നായിരുന്നു ഒരു അഭിമുഖത്തില്‍ വിനീത് പറഞ്ഞത്.
അച്ഛന്‍ അവന്റെ ഇന്റര്‍വ്യൂ ഒക്കെ കാണാറുണ്ട്. നല്ല തമാശകളൊക്കെയാണല്ലോ അവന്‍ പറയുന്നത്. ആളുകളൊക്കെ ചിരിക്കുകയല്ലേ. പകുതിയും ഗ്യാസാണ്. കുറച്ച് അവിടെ ഇവിടൊക്കെയായി ഉള്ളതാവും. പറഞ്ഞ് വരുമ്പോള്‍ അവന് തന്നെ ഓരോന്ന് കിട്ടും. പിന്നെ എല്ലാം കൂട്ടിയങ്ങ് പറയും. അപ്പോള്‍ എനിക്ക് തന്നെ കണ്‍ഫ്യൂഷനാവും. ഇതൊക്കെ എപ്പോഴായിരുന്നു നടന്നതെന്ന് എന്നും വിനീത് പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം ധ്യാനിനെക്കുറിച്ചുള്ള ചോദ്യങ്ങളും നേരിടേണ്ടി വരാറുണ്ട് വിനീതിന്.


Click it and Unblock the Notifications











