നീയും അത് വാങ്ങണം! പക്ഷെ നിന്റെ അച്ഛൻ സമ്മതിക്കില്ല, കീർത്തിയോട് മമ്മൂട്ടി
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് സിനിമ നിർമ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും. അമ്മ മേനയുടെ വഴിയെ ഇളയ മകൾ കീർത്തി സുരേഷും വെളളിത്തിരയിൽ ചുവട് ഉറപ്പിക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്താൻ താരപുത്രിയ്ക്കായി. തെന്നിന്ത്യയില മുൻനിര നടിമാരുടെ പട്ടികയിൽ ഇടം പിടിക്കാനും കീർത്തിയ്ക്ക് കഴിഞ്ഞു.
കാരവാൻ സംസ്കാരത്തോടെ ഏറെ വിയോജിപ്പുള്ള വ്യക്തിയായിരുന്നു സുരേഷ് കുമാർ. ഇപ്പോൾ താൻ കാരവാനിൽ ഇരിക്കുമ്പോൾ സുഹൃത്തുക്കൾ തന്നെ കളിയാക്കാറുണ്ടെന്നും സുരേഷ് കുമാർ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോഴിത ഈ വിഷയത്തിൽ മമ്മൂട്ടി മകൾ കീർത്തി സുരേഷിന് നൽകിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അദ്ദേഹം . വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.

തുടക്ക കാലത്ത് കാരവാൻ സംസ്കാരത്തെ എതിർത്ത ആളായിരുന്നു ഞാൻ. ഇപ്പോൾ അതിൽ ഇരിക്കുമ്പോൾ എല്ലാവരും കളിയാക്കാറുണ്ട് അടുത്തിടെ ഞങ്ങൾ കുടംബസമേതം മമ്മൂട്ടിയുടെ വീട്ടിൽ പോയിരുന്നു. മമ്മൂക്ക കീർത്തിയെ കാരവാന്റെ അടുത്ത് കൂട്ടിക്കൊണ്ട് പോയതിനു ശേഷം , നീ ഇതുപോലെ ഒരെണ്ണം വാങ്ങണം. പക്ഷെ നിന്റെ അച്ഛൻ അതിന് സമ്മതിക്കില്ല, ഇവൻ ഇതിന് എതിരാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞ്

പഴയകാലത്തെ അവസ്ഥ വെച്ചാണ് താൻ കാരവൻ സംസ്കാരത്തെ എതിർത്തത്. ഷൂട്ടിങ് സെറ്റിൽ എല്ലാവരും ഒരു കുടുംബം പോല മരച്ചുനട്ടിലോ വരാന്തയിലോ ഇരിക്കുന്ന കാലമായിരുന്നു അത്. മേനകയൊക്കെ അഭിനയിച്ചിരുന്ന സമയത്ത് റോഡ് സൈഡിലൊക്കെ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.ചില നടന്മാർ കാരവാനിൽ തങ്ങിയാൽ സ്നേഹ ബന്ധം പേകുമല്ലോ എന്നോർത്താണ് അന്ന് ഇതിനെ എതിർത്തത്.

എന്നാൽ ഇപ്പോൾ ഇതും പറഞ്ഞിരുന്നാൽ പറ്റില്ല്ലലോ. കാരവാൻ കാലത്തോട് തദാത്മ്യം പ്രാപിക്കാൻ കുറട്ടു സമയം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ എനിക്ക് തന്നെ തിരിച്ചടിയായെന്നും സുരേഷ് കുമാർ പറഞ്ഞു. മുൻപൊരിക്കൽ മേനകയു സിനിമ മേഖലയ്ക്ക് വന്ന മാറ്റങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. പണ്ടത്തെക്കാലും ഒരുപാട് മാറിപ്പോയൊന്നും നട പറഞ്ഞു. കാരവാൻ ഇല്ലായിരുന്ന കാലത്തെ അഭിനയ ജീവിതത്തിലെ പ്രശ്നങ്ങളായിരുന്നു മേനക വെളിപ്പെടുത്തിയത്.

ഷൂട്ടിങ് ഇല്ലെങ്കൽ പോലും മണിക്കൂറുകളോളം പെരുവെയിലത്ത് ഫുൾ മേക്കപ്പിൽ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം പറഞ്ഞത്. സീനിൽ ഇല്ലെങ്കിൽ പോലും രാവിലെ തന്നെ മേക്കപ്പുമിട്ട് സീനിനു വേണ്ടി കാത്തിരിക്കണമായിരുന്നു. എന്നാൽ ഇപ്പോൾ ഈ അവസ്ഥ മാറിയെന്നും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications