ഐ ലവ് യൂ പറയണം എന്ന് നിര്‍ബന്ധം! സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്! പിള്ളേരൊക്കെ കളിയാക്കാറുണ്ട്‌

പ്രൊഫസര്‍ ജയന്തിയെന്ന കഥാപാത്രത്തിലൂടെയായിരുന്നു ആശ ശരത് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. സിനിമയില്‍ എത്തിയപ്പോള്‍ ഗീതാ പ്രഭാകറായിരുന്നു ബ്രേക്കായി മാറിയത്. ദൃശ്യം 3 യിലും പ്രധാന വേഷം തന്നെയാണ് ആശയ്ക്ക് നല്‍കിയത്. ജയറാമിനൊപ്പമായി ആശകള്‍ ആയിരം എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങളില്‍ നൂറ് ശതമാനം എഫേര്‍ട്ട് ഇടാറുണ്ട് ഞാന്‍. അങ്ങനെയുള്ളവരോടൊപ്പം ജോലി ചെയ്യാനാണ് ഇഷ്ടം. എന്നെ സഹായിക്കുന്നവരെല്ലാം വര്‍ഷങ്ങളായി കൂടെയുള്ളവരാണ്. യെസ് 27 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആശ ശരത് കരിയറിലെയും, ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രേക്ഷകരെപ്പോലെ തന്നെ ധ്യാനം ഞങ്ങളുടെ ഇടയിലും കോമണ്‍ ടോപ്പിക്കാണ്. ശരതേട്ടന്‍ എവിടെയെങ്കിലും പോയാല്‍ ധ്യാനത്തിന് പോയതാണോ എന്നൊക്കെ ചോദിക്കാറുണ്ട് ഞാന്‍. തന്റെ സഹോദരങ്ങളെക്കുറിച്ചും ആശ സംസാരിച്ചിരുന്നു. എനിക്ക് രണ്ട് ചേട്ടന്‍മാരാണ്. വേണു ചേട്ടനും, ബാലു ചേട്ടനും. ഒരാള്‍ പോയപ്പോള്‍ മറ്റെയാളിലായിരുന്നു അയാളെയും കണ്ടത്. രണ്ടുപേരും പോയപ്പോള്‍, നമ്മളെല്ലാവരും ക്യൂവിലാണ്, എല്ലാവരും പോവും. ആദ്യം അവര്‍ പോയി സീറ്റ് പിടിച്ചു എന്നേയുള്ളൂ എന്ന് പറഞ്ഞാണ് ഞാന്‍ അമ്മയെ സമാധാനിപ്പിക്കുന്നത്. എന്നിലൂടെ എന്റെ ചേട്ടന്‍മാര്‍ ജീവിക്കും എന്നാണ് ഞാന്‍ എന്നെ സമാധാനിപ്പിക്കുന്നത്.

Asha Sharath about her husband
Photo Credit: Asha Sharath / Facebook

രണ്ട് ചേട്ടന്‍മാരും എനിക്കൊന്നാണ്. എന്റെ ഡിപിയിലുള്ളത് ബ്രദറാണ്. ചേട്ടന്‍ പോയ അന്നിട്ടതാണ് അത്. എന്റെ വാട്‌സാപ്പില്‍ നിന്നും ഒരു മെസേജ് പോയാല്‍ അത് അവര്‍ അയയ്ക്കുന്നത് പോലെ തോന്നണം. ചേട്ടന്റെ നമ്പര്‍ ഞാന്‍ ബാല്‍ട്ടന്‍ എന്നാണ് സേവ് ചെയ്തിട്ടുള്ളത്. അമ്മയാണ് ആ ഫോണ്‍ ഉപയോഗിക്കുന്നത്. അമ്മ വിളിക്കുമ്പോള്‍ മക്കള്‍ പറയും. അമ്മാ, ബില്‍ട്ടന്‍ വിളിക്കുന്നു എന്ന്. അവരങ്ങനെയാണ് അദ്ദേഹത്തെ വിളിക്കുന്നത്. ഈ വീട് ചേട്ടന്‍ പോയ ശേഷം വെച്ചതാണ്. ചേട്ടന്റെ പേരാണ് വീടിന് ഇട്ടത്. ബാലഗോകുലും, ബാലുവിന്റെ വീട്. അങ്ങനെ എല്ലായിടത്തും അവരുണ്ട് എന്നാണ് ഞാന്‍ എന്നെ വിശ്വസിപ്പിക്കുന്നത്. എനിക്ക് വേണ്ടിയാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നത്.

എന്നെ സ്‌ട്രോംഗായ കൈകളില്‍ ഏല്‍പ്പിച്ചാണ് അവര്‍ പോയത്. നിങ്ങളെ നോക്കാന്‍ ശരത്തേട്ടന്‍ ഇവിടെയുണ്ടെന്ന് അവര്‍ തന്നെ പറയുന്നതായി എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്. ഞാന്‍ കണ്ടതില്‍ ഏറ്റവും നല്ല വ്യക്തി ശരത്തേട്ടനാണ്. ആളുകളോടുള്ള പെരുമാറ്റം, ഒരു പ്രശ്‌നം കൈകാര്യം ചെയ്യുന്നത്, അതൊക്കെ ഞാന്‍ നിരീക്ഷിച്ചിരുന്നു. ഭര്‍ത്താവെന്ന നിലയിലല്ല, വ്യക്തി എന്ന നിലയില്‍ ഏറ്റവും നല്ലതായാണ് തോന്നിയത്. കലയുമായി ശരതേട്ടനുണ്ടായിരുന്ന ബന്ധം ഞാനാണ്. ആര്‍ടിസ്റ്റ് എന്ന് പറഞ്ഞാല്‍ വരയ്ക്കുന്ന ആളാണെന്നായിരുന്നു അദ്ദേഹം കരുതിയത്. കലയെ ആരാധനയോടെ നോക്കിക്കാണുന്ന വ്യക്തിയാണ്. എനിക്ക് പാടാനും, ഡാന്‍സ് ചെയ്യാനും കഴിയുന്നില്ലല്ലോ.

അദ്ദേഹത്തെ പ്രണയിക്കാനായി ഞാന്‍ ഒരു എഫേര്‍ട്ടും ഇടേണ്ടി വന്നിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷമായെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. പ്രണയിക്കാനും, എക്‌സ്പ്രസ് ചെയ്യാനും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. അദ്ദേഹം നേരത്തെ എഴുന്നേല്‍ക്കുന്ന ആളാണ് ശരതേട്ടന്‍. ഗുഡ് മോണിംഗ് , ഐ ലവ് യൂ എന്ന് എല്ലാ ദിവസവും മെസേജ് അയക്കാറുണ്ട്. ഞാന്‍ ഇവിടെയാണെങ്കിലും ആ മെസേജ് വരും. ലവ് എക്‌സ്പ്രസ് ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ബന്ധം എന്നും ആശ പറയുന്നു.

More from Filmibeat

Read more about: asha sarath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X