For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പ്രളയം കാരണം കോടികളുടെ നഷ്ടം! റിലീസ് മാറ്റിയത് മാത്രമല്ല മറ്റ് വിഷയങ്ങളും! പ്രശ്‌നം രൂക്ഷം തന്നെ!

  By Nimisha
  |
  പ്രളയം കാരണം കോടികളുടെ നഷ്ടം | filmibeat Malayalam

  പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി ഒട്ടേറെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഓണത്തിന് മുന്നോടിയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റുചിലര്‍. എന്നാല്‍ അപ്രതീക്ഷിതമായി മഴ സംഹാരതാണ്ഡവമാടിയപ്പോള്‍ സ്ഥിതിവിശേഷം മാറി മാറിയുകയായിരുന്നു. ഉത്സവ സീസണ്‍ ലക്ഷ്യമാക്കി റിലീസ് ചെയ്യാനിരുന്ന പല ചിത്രങ്ങളുടെയും റിലീസ് ഇതിനോടകം തന്നെ മാറ്റിയിട്ടുണ്ട്. ഇത്തവണത്തെ ഓണത്തിന് ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടം നടക്കുമെന്നായിരുന്നു വിലയിരുത്തലുകള്‍.

  മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമായ ലൂസിഫര്‍, ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥ, കുഞ്ചാക്കോ ബോബന്റെ ജോണി ജോണി യെസ് അപ്പാ തുടങ്ങിയ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെച്ചിട്ടുണ്ട്. ഷെഡ്യൂള്‍ പ്രകാരമുള്ള ചിത്രീകരണം നടക്കാത്തതും യാത്രയ്ക്കുള്ള തടസ്സവും വെള്ളപ്പൊക്കവുമൊക്കെ വന്‍വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. പ്രളയത്തിന് മുന്നില്‍ വിറുങ്ങലിച്ച് നില്‍ക്കുന്ന മലയാള സിനിമയെക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കഴിഞ്ഞത് കഴിഞ്ഞു, ധന്യ മേരി വർഗ്ഗീസ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചുവരുന്നു!!

  കോടികളുടെ നഷ്ടം

  പ്രതികൂല കാലാവസ്ഥയിലൂടെ നേരത്തെയും മലയാള സിനിമ കടന്നുപോയിട്ടുണ്ട്. എന്നാല്‍ മുന്‍പെങ്ങും കാണാത്ത വിധത്തില്‍ മഴ ഭീകര രൂപത്തില്‍ എത്തിയപ്പോള്‍ സിനിമാലോകവും വിറുങ്ങലിച്ച് നില്‍ക്കുകയാണ്. ചിത്രീകരണവും റിലീസുമൊക്കെ മാറ്റി വെച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനമെത്തിച്ചും സഹായം ആവശ്യപ്പെട്ടുമൊക്കെ താരങ്ങളും രംഗത്തുണ്ട്.

  കലക്ഷനില്‍ വന്‍ ഇടിവ്

  നിലവില്‍ റിലീസ് ചെയ്ത സിനിമകളെയും ഈ അവസ്ഥ ബാധിച്ചിരുന്നു. ബോക്‌സോഫീസ് ഹിറ്റിലേക്ക് കുതിക്കേണ്ടിയിരുന്ന സിനിമകള്‍ വരെ കാലിടറി വീഴുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ഇടിവാണ് ഇപ്പോഴുണ്ടായതെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗമായ രഞ്ജിത്ത് പറയുന്നു. ജൂലൈ മുതലുള്ള മഴ കലക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആ സമയം മുതല്‍ റിലീസ് ചെയ്ത സിനിമകളിലെല്ലാം ഇത് പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

  തിയേറ്ററുകള്‍ കാലി

  ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. കഴുത്തറ്റം വെള്ളത്തില്‍ കഴിയുന്നതിനിടയില്‍ സുരക്ഷിതമായ സ്ഥാനം ലക്ഷ്യമാക്കിയാണ് പലരും നീങ്ങുന്നത്. അവശത അനുഭവിക്കുന്നവരെയും കുട്ടികളെയുമൊക്കെ ക്യാംപുകളിലേക്കെത്തിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ സിനിമയെന്നത് ഓര്‍മ്മകളില്‍പ്പോലുമില്ല. അതിനാല്‍ത്തന്നെ ഒട്ടുമിക്ക തിയേറ്ററുകളും കാലിയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

  പാതിവഴിയില്‍ നിര്‍ത്തി വെക്കേണ്ടി വന്നു

  പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ഉള്‍പ്പടെ നിരവധി സിനിമകളുടെ ചിത്രീകരണമാണ് മാറ്റി വെച്ചിട്ടുള്ളത്. ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമകളുമായി നീങ്ങുന്നതിനിടയില്‍ സംവിധാനത്തിലേക്ക് കടക്കുന്നതിന്റെ വിശേഷങ്ങള്‍ പൃഥ്വി പങ്കുവെച്ചിരുന്നു. തലസ്ഥാന നഗരിയിലേക്ക് ചിത്രീകരണം ഷിഫ്റ്റ് ചെയ്തുവെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഷൂട്ടിങ്ങ് മാറ്റിവെക്കുകയായിരുന്നു.

  റീ ഷെഡ്യൂള്‍ ചെയ്യേണ്ടി വന്നു

  നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള കാര്യങ്ങളൊന്നും നടക്കാതെ വന്നതോടെ പ്രതിദിനം 4 ലക്ഷം രൂപയോളമാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമാവുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മറ്റ് ഭാഷകളില്‍ സജീവമായിത്തുടരുമ്പോഴും മലയാളത്തെ കൈവിടാതെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്ന ദുല്‍ഖറിന്റെ പുതിയ സിനിമയായ ഒരു യമണ്ടന്‍ പ്രേമകഥയുടെ ഷൂട്ടിങ്ങ് മഴയെത്തുടര്‍ന്ന് റീഷെഢ്യൂള്‍ ചെയ്യേണ്ടി വന്നെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. 22 ദിവസത്തെ ചിത്രീകരണമാണ് റീഷെഡ്യൂള്‍ ചെയ്തത്. ഓഗസ്റ്റ് 12 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ആന്റോ ജോസഫ് പറയുന്നു.

  തുടര്‍ച്ചയെ ബാധിക്കില്ലെന്ന വിശ്വാസം

  മലയാളത്തിന്റെ സ്വന്തം റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ ജോണി ജോണി യേസ് അപ്പയുടെ ഷൂട്ടിങ്ങും മാറ്റിവെച്ചിട്ടുണ്ട്. കോട്ടയത്തായിരുന്നു സിനിമയുടെ ചിത്രീകരണം. ഇവിടെ വെള്ളം കയറിയപ്പോള്‍ എറണാകുളത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അവിടെയെത്തിയപ്പോഴും സ്ഥിതി മോശമാവുകയായിരുന്നു. ഇതോടെയാണ് ചിത്രീകരണം നീട്ടാന്‍ തീരുമാനിച്ചത്. സിനിമയുടെ തുടര്‍ച്ചയെ ഇക്കാര്യം ബാധിക്കില്ലെന്ന പ്രത്യാശയും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.

  അമ്പിളിയും പെട്ടു

  ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിര്‍ ചിത്രമായ അമ്പിളിയുടെ ഷൂട്ടിങ്ങും മാറ്റിവെച്ചിട്ടുണ്ട്. കട്ടപ്പനയില്‍ വെച്ചായിരുന്നു ചിത്രീകരണം നടത്തിയത്. സിനിമ തീരാന്‍ 2 ദിവസം ബാക്കിനില്‍ക്കവെയാണ് മഴ വില്ലനായെത്തിയത്. ഇടുക്കി ഡാം തുറക്കുന്നതിന് മുന്‍പ് സാധന സാമഗ്രികളെല്ലാം തിരിച്ചെത്തിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

  റിലീസ് ചെയ്യുന്ന സിനിമകളുടെ അവസ്ഥ?

  റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണി, ബിജു മേനോന്‍ ചിത്രമായ പടയോട്ടം തുടങ്ങിയ സിനിമകളുടെ റിലീസ് ഇതിനിടയില്‍ മാറ്റിവെച്ചിരുന്നു. ഫഹദ് ഫാസില്‍ ചിത്രമായ വരത്തന്‍, ടൊവിനോ തോമസിന്റെ തീവണ്ടി, മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളുടെ റിലീസിനെക്കുറിച്ച് അന്തിമ വിവരം ലഭിച്ചിരുന്നില്ല. കോടികളുടെ നഷ്ടമാണ് റിലീസ് ചിത്രങ്ങളെ കാത്തിരിക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.

  നേട്ടമുണ്ടാക്കിയത് മമ്മൂട്ടി ചിത്രം മാത്രം

  സമീപകാലത്ത് നൂറോളം ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നുവെങ്കിലും 15 ഓളം ചിത്രമാണ് മുടക്കുമുതല്‍ എങ്കിലും തിരിച്ചുപിടിച്ചത്. അടുത്ത കാലത്ത് തിയേറ്ററുകളിലേക്കെത്തിയ സിനിമകളില്‍ മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളാണ് നേട്ടമുണ്ടാക്കിയത്. ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററായി സിനിമ മാറിയിരുന്നു. ഫനീഫ് അദേനി, ഷാജി പാടൂര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.

  സാറ്റലൈറ്റിന്റെ പേരില്‍

  സാറ്റലൈറ്റ് റൈറിന്റെ പേരിലാണ് പല സിനിമകളും പിടിച്ചുനില്‍ക്കുന്നത്. കോടികള്‍ മുടക്കിയാണ് ചാനലുകള്‍ പുത്തന്‍ സിനിമകള്‍ സ്വന്തമാക്കുന്നത്. സമീപകാല സിനിമകളും വരാനിരിക്കുന്ന ചിത്രങ്ങളുമൊക്കെ കോടികള്‍ മുടക്കിയാണ് പലരും സ്വന്തമാക്കിയത്. പുത്തന്‍ സിനിമകളെ സ്വന്തമാക്കാനായി ചാനലുകള്‍ തമ്മില്‍ കടുത്ത മത്സരമാണ് അരങ്ങേറുന്നത്.

  മറ്റൊരു പ്രതിസന്ധിയിലേക്ക്?

  മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് മലയാള സിനിമയിലേത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ കാര്യങ്ങള്‍ ആശ്വാസകരമായല്ല നീങ്ങുന്നത്. ഇപ്പോഴത്തെ നഷ്ടത്തില്‍ നിന്നും കരകയറണമെങ്കില്‍ കടുത്ത ശ്രമങ്ങള്‍ തന്നെ വേണ്ടി വരും. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്.

  English summary
  Heavy rains in Kerala, Malayalam film industry is in trouble

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more