പൂർണമായും അവിടെയാണ്, രഞ്ജു രഞ്ജുമാരുടെ ഇപ്പോഴത്തെ ജീവിതം; ഒപ്പം കാണാത്തതിന് കാരണം: ഹെയ്ദി സാദിയ

കേരളത്തിലെ മേക്കപ്പ് രം​ഗത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കിയ ആളാണ് രഞ്ജു രഞ്ജിമാർ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി പേരെടുത്ത രഞ്ജു രഞ്ജിമാർ മലയാളത്തിലെ നിരവധി പ്രമുഖ നടിമാർക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും വരുന്ന രഞ്ജു രഞ്ജുമാർ തന്റെ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിന് വേണ്ടി എപ്പോഴും സംസാരിക്കാറുണ്ട്. തന്റെ കമ്മ്യൂണിറ്റിയിലെ നിരവധി പേർക്ക് രഞ്ജു രഞ്ജിമാർ അമ്മയുടെ സ്ഥാനത്താണ്.

ഇതിലൊരാളാണ് ഹെയ്ദി സാദിയ. എന്നാൽ കുറച്ച് നാളുകളായി ഹെയ്ദിക്കൊപ്പം രഞ്ജുവിനെ കാണാറില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഹെയ്ദി സാദിയ ഇപ്പോൾ. രഞ്ജു രഞ്ജിമാർ കേരളത്തിൽ ഇല്ലെന്ന് ഹെയ്ദി പറയുന്നു. അമ്മ ( രഞ്ജു രഞ്ജിമാർ) ദുബായിലാണ്. രണ്ട് മൂന്ന് വർഷമായി അമ്മ പൂർണമായും ദുബായിലാണ്. എന്തെങ്കിലും ഇവന്റ്സോ ഷൂട്ടോ ഉണ്ടെങ്കിൽ അപ്പോൾ ഫ്ലെെറ്റെടുത്ത് നാട്ടിൽ വരും.

Heidi Saadiya  Renju Renjimar

ആ വർക്ക് കഴിഞ്ഞാൽ അടുത്ത ഫ്ലെെറ്റെ‌ടുത്ത് ദുബായിൽ പോകും. അവിടെ ബ്യൂട്ടി സലൂണുണ്ട്. അതിന്റെ തിരക്കിലാണ്. ദുബായിൽ ഇൻവെസ്റ്റഡായ ജീവിതം ജീവിക്കുകയാണ്. വളരെ തിരക്കിലാണ്. നമുക്ക് തന്നെ കാണാൻ കിട്ടുന്നത് വളരെ കുറവാണ്. മൂന്ന് മാസം മുമ്പ് അമ്മയെ കണ്ടപ്പോൾ വീഡിയോ എടുത്തിട്ടിട്ടുണ്ട്.

നാല് ദിവസം കഴിഞ്ഞ് കണ്ടാൽ അപ്പോൾ തന്നെ വീഡിയോ ഇടും. ഞങ്ങൾക്ക് കാണാൻ കിട്ടണ്ടേ. അമ്മമ്മയ്ക്കേ കാണാൻ കിട്ടുന്നില്ല. മക്കളെ എപ്പോൾ വരും രഞ്ജുമ എന്ന് അമ്മമ്മ ചോദിക്കും. കഴിഞ്ഞ 30 വർഷമായി അമ്മ ഭയങ്കര ബിസിയായ ആളാണ്. ആ തിരക്കുള്ള ജീവിതം മെയിന്റെയിൻ ചെയ്ത് കൊണ്ട് പോകുന്നുണ്ട്. അമ്മയും താനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന വാദം തെറ്റാണെന്നും അമ്മ അമ്മയാണെന്നും ഹെയ്ദി സാദിയ വ്യക്തമാക്കി.

Renju Renjimar

സ്വന്തം കുടുംബം സ്വീകരിച്ചതിനെക്കുറിച്ചും ഹെയ്ദി സാദിയ സംസാരിക്കുന്നുണ്ട്. വീട്ടുകാർ എന്നെ ആക്സപ്റ്റ് ചെയ്തു. ഉപ്പയ്ക്ക് വയ്യാതിരിക്കുന്നെന്ന് പറഞ്ഞ് എന്റെ അങ്കിൾ വിളിച്ചു. അതിന് ശേഷം ഞാൻ വീട്ടിൽ ചെന്നു. ഉപ്പയെ കണ്ടു. പിന്നീട് അപ്രതീക്ഷിതമായി അദ്ദേഹം മരിച്ചു. അച്ഛന്റെ കുടുംബമാണ് ആദ്യം സ്വീകരിച്ചത്. ഉപ്പയ്ക്ക് വയ്യാതിരുന്ന സമയത്ത് എന്നെ കാണാൻ വളരെയധികം ആ​ഗ്രഹിച്ചിരുന്നു. അത് നടന്നെന്നും ഹെയ്ദി സാദിയ വ്യക്തമാക്കി. കോഡെക്സ് മീഡിയ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഹെയ്ദി സാദിയ.

ഹെയ്ദി സാദിയയെ പോലെ മറ്റ് പലരെയും രഞ്ജു രഞ്ജിമാർ മകളായി കാണുന്നുണ്ട്. ഈയടുത്ത് ട്രാൻസ് കമ്മ്യൂണിറ്റിക്കിടയിലെ പ്രശ്നങ്ങൾ ചർച്ചയായിരുന്നു. വിവാഹം ചെയ്ത് കുട്ടികളായ ശേഷം ട്രാൻസ് ആണെന്ന് പറയുന്നതിനെ അം​ഗീകരിക്കാൻ പറ്റില്ലെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് പറഞ്ഞു. പിന്നാലെ ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ളവർ സീമ വിനീതിനെതിരെ രം​ഗത്ത് വന്നു.

Take a Poll

സീമ വിനീത് ബി​ഗ് ബോസിൽ അവസരം ലഭിക്കാൻ വേണ്ടി മനപ്പൂർവം വിവാദങ്ങളുണ്ടാക്കുകയാണെന്ന് വാദം വന്നു. പഴയ കാലം മറക്കരുതെന്നും പണ്ട് എങ്ങനെ ജീവിച്ചെന്ന് അറിയാമെന്നും ചിലർ അഭിമുഖങ്ങളിൽ സീമയോടായി പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലെെവിൽ പിന്നീട് സീമ പൊട്ടിക്കരയുകയുമുണ്ടായി. ഹെയ്ദി സാദിയ ഈ വിഷയത്തിലും അഭിപ്രായം പറഞ്ഞിരുന്നു. കുടുംബത്തിന്റെ സമ്മർദ്ദം കാരണം വിവാഹം ചെയ്യുന്നവരുണ്ട്. ജെൻഡർ ഐഡന്റിറ്റി പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നതല്ല. എന്നാൽ മുമ്പ് വിവാഹം ചെയ്ത് കുട്ടികളുണ്ടെന്ന് പറഞ്ഞ് ട്രാൻസ് സമൂഹത്തിൽ ഇത് നോർമലെെസ് ചെയ്യുന്നത് ശരിയല്ലെന്നും ഹെയ്ദി സാദിയ വ്യക്തമാക്കി.

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X