ഷെയ്‌ന്റെ കൈയ്യില്‍ നിന്ന് 'പഠേ' എന്ന് മുഖത്ത് കിട്ടി, പണ്ടു തൊട്ടേ കഴിവുള്ള നടന്‍, ശ്രദ്ധ ഗോകുല്‍
മലയാളത്തില്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയ്ക്ക് ശേഷം കുട്ടികള്‍ ആസ്വദിച്ച് കണ്ടത് ഹെല്ലോ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സീരിയലാണ്. അന്ന് സീരിയലില്‍ അഭിനയിച്ച കുട്ടികളില്‍ പ്രധാന താരം ഷെയിന്‍ നിഗമായിരുന്നു. കൂടാതെ നീരജ് മാധവന്റെ അനയിന്‍ നവ്‌നീത് മാധവന്‍, അഭിരാമി സുരേഷ്, ശ്രദ്ധ ഗോകുല്‍, അഭയ് തമ്പി തുടങ്ങിയവരും അഭിനയിച്ചിരുന്നു.
കുട്ടികള്‍ക്ക് ആവേശമായിരുന്ന സീരിയലിലെ താരങ്ങള്‍ ഇന്ന് പല മേഖലകളിലാണ്. അഭിരാമി പാട്ടും ടെലിവിഷനുമൊക്കെയായി ഇപ്പോഴും സജീവമാണെങ്കില്‍ ശ്രദ്ധ ഡോക്ടര്‍ ആണ്. കുട്ടിച്ചാത്തനായ നവ്‌നീതിനെ ഓണ്‍സ്‌ക്രീനില്‍ ഇതുവരെ പിന്നീട് കണ്ടിട്ടില്ല. അതേസമയം ഷെയ്ന്‍ നിഗം ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട മുഖമായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് ഷെയ്ന്‍ നിഗവുമായി നടത്തിയ അഭിമുഖത്തില്‍ ഗസ്റ്റായി ശ്രദ്ധ ഗോകുലിനെയും കൊണ്ടു വന്നിരുന്നു. ഹെലോ മൈഡിയര്‍ കുട്ടിച്ചാത്തനില്‍ ഷെയിനുമൊത്ത് അഭിനയിക്കുമ്പോള്‍ ഉള്ള ഓര്‍മ പങ്കുവെക്കുകയാണ് ശ്രദ്ധ പരിപാടിയില്‍. ഷെയിന്‍ പണ്ട് ഷൂട്ടിംഗിനെ തല്ലിയ ഓര്‍മയും ശ്രദ്ധ പങ്കുവെച്ചു.
ഡോക്ടര്‍ ആയ ശ്രദ്ധ അടുത്തിടെ ഡാന്‍സ് പാര്‍ട്ടി എന്ന പുതിയ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ ഷെയിനിനെ കാണാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ശ്രദ്ധ പറഞ്ഞു.
ഷെയിന്‍ കളിക്കാന്‍ ഒക്കെ വരുമായിരുന്നു. പക്ഷെ പണ്ടേ സംസാരത്തില്‍ കുറച്ച് പിറകോട്ടായിരുന്നു. ഞാനും അങ്ങനെ സംസാരിക്കില്ലായിരുന്നു. എനിക്ക് ഷെയിനെ പറ്റി ആദ്യം ഓര്‍മ വരുന്നത് ഷെയിന്‍ എനിക്ക് ഒരു അടി തന്നിട്ടുണ്ട്. അത് ഒരു വെള്ളച്ചാട്ടത്തിന്റെ ഇടയ്ക്കായിരുന്നു ഞങ്ങളുടെ ഷൂട്ടിംഗ്. കുട്ടിച്ചാത്തന്‍ സീരിയലിന്റെ ഡയരക്ടര്‍ ഹാരിസണ്‍ സര്‍ കണ്ടിന്യുറ്റി പോയിക്കഴിഞ്ഞാല്‍ വഴക്ക് പറയും. ഇവന്‍ ആ സമയത്ത് വെള്ളം എടുത്ത് എന്റെ മേലേക്ക് ഒഴിച്ചുകൊണ്ടിരുന്നു. കണ്ടിന്യുറ്റി കളയുന്നു എന്ന് പറഞ്ഞ് സര്‍ എന്നെ വളക്ക് പറഞ്ഞു.
ഇത് കേട്ടപ്പോള്‍ ഞാന്‍ ഷെയിനിനെ ചെറുതായി ഒന്ന് തള്ളി. ഷെയിന്‍ വീണു. അവിടുന്ന് എഴുന്നേറ്റ് പഠേ എന്ന് ഒരു അടി. നേരെ കവിളില്‍ വന്നാണ് കൊണ്ടത്. തന്റെ ഭാഗത്തും തെറ്റുണ്ട് തള്ളിയിട്ടിട്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ശ്രദ്ധ പറയുന്നു. എന്നാല്‍ അന്ന് അതിന് ശേഷം ആരെയും അടിച്ചിട്ടൊന്നുമില്ലെന്ന് ഷെയിന്‍ പറയുന്നു. അതൊക്കെ അന്ന് തന്നെ സോറി പറഞ്ഞ് സോള്‍വ് ആക്കിയെന്ന് ഇരുവരും പറഞ്ഞു.

അതേസമയം ഷെയിന്‍ അന്നേ ഭയങ്കര കഴിവുള്ള ആളാണ്. ഇത്രയും വലിയ ഒരു നടനായി കാണുന്നതില്‍ ഭയങ്കര അഭിമാനം ഉണ്ട്. കാരണം ഞാന്‍ കുഞ്ഞിലേ കാണുന്ന മുഖമാണ്. സൂപ്പര്‍ ഡാന്‍സര്‍ തൊട്ട് കാണുന്നതാണ് ഷെയിനിനെ. കുട്ടിച്ചാത്തനില്‍ അധികവും ഒരുമിച്ചായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലം പകുതിയില്‍ അതില്‍ തന്നെയായിരുന്നു.
ഷെയിന്‍ ഭയങ്കര നാച്ചുറല്‍ ആക്ടര്‍ ആണ്. സ്‌പൊണ്ടേനിയസ് ആണ്. കണ്ടുകൊണ്ടിരിക്കാന്‍ തോന്നും. ഭയങ്കര സ്‌ക്രീന്‍ പ്രസന്‍സ് ആണ്. അന്നൊക്കെ ഞങ്ങള്‍ ഭയങ്കര ഓവര്‍ ആയിരുന്നു. അന്നും ഷെയിന്‍ ഓവര്‍ അല്ലാതെയാണ് അഭിനയിച്ചിരുന്നത്. ഷെയിനിനെ കാണാന്‍ ഡ്യൂട്ടിക്കിടയില്‍ നിന്ന് ഓടി വന്നതാണ്. സ്റ്റാറിനെ കാണാന്‍ ഒരു ചാന്‍സ് കിട്ടുമ്പോള്‍ വരണ്ടേ എന്നും ശ്രദ്ധ പറയുന്നു.


Click it and Unblock the Notifications