യുവതാരം ഹേമന്ത് മേനോന്‍ വിവാഹിതനാവുന്നു! ആരാണ് വധുവായെത്തുന്നതെന്നറിയുമോ? കാണൂ!
യുവതാരങ്ങളില്‍ പ്രധാനികളിലൊരാളായ ഹേമന്ത് മേനോന്‍ വിവാഹിതനാവാന്‍ പോവുകയാണ്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. വിവാഹനിശ്ചയത്തിനിടയിലെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്കെന്നും പ്രത്യേക താല്‍പര്യമാണ്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രങ്ങളും ആരാധകര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് റ്റുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് മേനോന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഡോക്ടര്‍ ലവ്, ഓര്‍ഡിനറി, ചട്ടക്കാരി, അയാളും ഞാനും തമ്മില്‍, പോക്കിരി സൈമണ്‍ തുടങ്ങി തെങ്കാശിക്കാറ്റിലെത്തി നില്‍ക്കുകയാണ് ഹേമന്തിന്റെ സിനിമാജീവിതം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്‍രെ വിവാഹനിശ്ചയം. നിലീന നായരെയാണ് അദ്ദേഹം ജീവിതസഖിയാക്കുന്നത്.

ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനായി താനൊരുവളെ കണ്ടെത്തിയെന്നും അവള്‍ സമ്മതംമൂളിയെന്നും ഹേമന്ത് കുറിച്ചിട്ടുണ്ട്. നമ്മുടെ യാത്ര പരിപൂര്‍ണ്ണമാകണമെന്നില്ല എങ്കിലും അത് നമ്മുടേത് മാത്രമാണ്. അവസാനം വരെ ഞാന്‍ നിന്നോട് ചേര്‍ന്നിരിക്കുമെന്നും ഹേമന്തിന്‍രെ കുറിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കാണാം.


Click it and Unblock the Notifications











