ഭാവന മുമ്പ് എല്ലാവരെയും വിശ്വസിക്കുമായിരുന്നു; ഇന്ന് ആളിൽ വന്ന മാറ്റം; നടിയെക്കുറിച്ച് ഹേമന്ത് മേനോൻ

‌മലയാളികൾക്ക് സുപരിചിതനാണ് നടൻ ഹേമന്ത് മേനോൻ. നായകനായും സഹ നടനായും അഭിനയിച്ചിട്ടുള്ള ഹേമന്ത് ഡോക്ടർ ലൗ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കുഞ്ചാക്കോ ബോബൻ, ഭാവന തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമ വൻ ഹിറ്റായി. 2010 ൽ ലിവിം​ഗ് ടു​ഗെദർ എന്ന സിനിമയിലൂടെയാണ് ഹേമന്ത് അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. സിനിമ പരാജയപ്പെട്ടു. പിന്നീട് 2011 ൽ ഡോക്ടർ ലൗവ് എന്ന സിനിമയുടെ വിജയം കരിയറിൽ വഴിത്തിരിവായി.

ഓർഡിനറി, ചട്ടക്കാരി, ചാപ്റ്റേഴ്സ്, തോംസൺ വില്ല തുടങ്ങി നിരവധി സിനിമകളിൽ നടൻ അഭിനയിച്ചു. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും ഹേമന്ത് അഭിനയിക്കുന്നുണ്ട്. മെെൽ സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ ഹേമന്ത് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഡോക്ടർ ലൗവിൽ ഒരുമിച്ചഭിനയിച്ച ഭാവന ഇപ്പോഴും തന്റെ നല്ല സുഹൃത്താണെന്ന് ഭാവന പറയുന്നു. 'അന്നുള്ള സൗഹൃദം ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന ആളാണ് ഭാവന. വളരെ സിംപിളും ഡൗൺ ടു എർത്തുമായ പേർസണാണ്. സിനിമയുടെ ഭ്രമം തലയ്ക്ക് പിടിക്കാത്ത ആളാണ്. നമുക്കൊരു ആവശ്യം പറഞ്ഞാൽ ചെയ്ത് തരുന്ന, എടാ പോടാ ബന്ധം കീപ്പ് ചെയ്യുന്ന ഫ്രണ്ടാണ്'

Hemanth Menon, Bhavana

'ഭാവന പണ്ടൊക്കെ രഹസ്യങ്ങൾ പറയും. നമ്മളെ വിളിച്ച് എടാ ഞാനാരോടും പറഞ്ഞിട്ടില്ല, നിന്നോട് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് പറഞ്ഞ് ഒരു കാര്യം പറയും. അത് തന്നെ അപ്പുറത്ത് മറ്റൊരാളോടും പറയും. ഭാവന പണ്ടൊക്കെ എല്ലാവരെയും വിശ്വസിക്കുമായിരുന്നു. ഇപ്പോ അതൊക്കെ മാറി. കുറച്ചൊക്കെ ആൾ സീരിയസായി. പണ്ടൊക്കെ എല്ലാം എല്ലാവരോടും പറയുന്ന ആളായിരുന്നു, ഒന്നും ഒളിപ്പിക്കാത്ത ആളായിരുന്നു,' ഹേമന്ത് മേനോൻ പറഞ്ഞു.

ഡോക്ടർ ലൗവിലെ മറ്റൊരു നടനായ കുഞ്ചാക്കോ ബോബനും വളരെ ഫ്രണ്ട്ലിയായിയിരുന്നു. പക്ഷെ അന്ന് താൻ ഒരു നടൻ എന്നതിലുപരി ആരാധകനായാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും ഹേമന്ത് ഓർത്തു. ചട്ടക്കാരി സിനിമ ചെയ്യുമ്പോഴുള്ള അനുഭവവും ഹേമന്ത് പങ്കുവെച്ചു. നായികയായി അഭിനയിച്ച ഷംന നമ്മളെ കംഫർട്ടബിളാക്കും. എക്സ്പീരിയൻസുള്ള ആർട്ടിസ്റ്റാണെന്നും ഹേമന്ത് ഓർത്തു.

ഇക്കാലയളവിനിടയിൽ വ്യക്തിയെന്ന നിലയിൽ ഒരുപാട് മാറിയിട്ടുണ്ടെന്ന് ഹേമന്ദ് പറയുന്നു. ഇപ്പോഴാണ് പ്രോപ്പറായ നടനായെന്ന് തോന്നുന്നത്. മുമ്പൊക്കെ സിനിമകൾ ചെയ്യുമ്പോൾ മോശമാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഹേമന്ത് മേനോൻ പറഞ്ഞു.

Hemanth Menon

ഭാവനയുടെ കരിയറിലെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ഡോക്ടർ ലൗ. ഭാവന മലയാളത്തിൽ സജീവമായിരുന്ന കാലഘട്ടമായിരുന്നു ഇത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചെത്തിയത് അടുത്തിടെയാണ്. മലയാളത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും നടി കന്നഡ സിനിമകളിൽ അഭിനയിച്ചിരുന്നു.

ഷറഫുദ്ദീനായിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലെ നായകൻ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയറ്ററിൽ നിന്നും ലഭിച്ചത്. അതേസമയം നിരൂപക പ്രശംസ നേടിയിരുന്നു. ഹണ്ട് ആണ് മലയാളത്തിൽ ഭാവനയുടെ അടുത്ത സിനിമ. ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണിത്. സിനിമാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ഭാവന.

തമിഴിലും നടി അഭിനയിക്കുന്നുണ്ട്. സിനിമയിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ച് നടി അടുത്തിടെ സംസാരിച്ചിരുന്നു. മലയാള സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഒരുപാട് ആലോചിച്ച ശേഷമാണ് മടങ്ങി വന്നതെന്നും ഭാവന പറഞ്ഞു.

More from Filmibeat

Read more about: hemanth menon bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X