മലയാള സിനിമയില്‍ ദിലീപ് സൃഷ്ടിച്ച റെക്കോര്‍ഡുകളില്‍ ഒന്ന്; ഇന്നും ആരും തകര്‍ത്തിട്ടില്ലെന്ന് ആരാധകര്‍
ജനപ്രിയ നായകന്‍ എന്ന പേരില്‍ മലയാള സിനിമയില്‍ അറിയപ്പെടുന്ന താരമാണ് ദിലീപ്. വര്‍ഷങ്ങള്‍ ഏറെയായി സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന താരത്തിന്റെ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്. വളരെ കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിക്കുന്നൊരു ഫാമിലി എന്റര്‍ടെയിനര്‍ ആയിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ച് കഴിഞ്ഞു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും. ഇതിനിടെ ദിലീപിനെ കുറിച്ചുള്ള രസകരമായ ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണ്.
''മലയാള സിനിമയുടെ ചരിത്രത്തില്‍ 'ദിലീപ്' സൃഷ്ട്ടിച്ച റെക്കോര്‍ഡുകളില്‍ ഒന്ന്. The Only Mollywood Actor Who Is Having a Record of Consecutive 5 Movies Declared As Vishu Winner. 2010 പാപ്പി അപ്പച്ചാ - 100-ഡേ+തീയേറ്റര്‍ റണ്‍. ഒപ്പം 2010-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 4-മത്തെ ചിത്രം. 2011 ചൈന ടൗണ്‍- 100-ഡേ + തീയേറ്റര്‍ റണ്‍. ഒപ്പം 2011-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 3-മത്തെ ചിത്രം.

2012 മായാമോഹിനി- 150+ റണ്ണിങ് സ്റ്റാറ്റസ്. ഒപ്പം 2012-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ. 2013 സൗണ്ട് തോമ - 100ഡേ + തീയേറ്റര്‍ റണ്‍. ഒപ്പം 2013-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 6-മത്തെ ചിത്രം. 2014 റിങ് മാസ്റ്റര്‍ - 115-ഡേ + തീയേറ്റര്‍ റണ്‍. ഒപ്പം 2014-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 3-മത്തെ ചിത്രം.
Recommended Video
മലയാള സിനിമയുടെ ചരിത്രങ്ങളില്‍ തന്നെ അടുപ്പിച്ച് 5 വര്‍ഷം വിഷു വിന്നര്‍ കപ്പ്. ദിലീപ് സൃഷ്ട്ടിച്ച റെക്കോര്‍ഡ് പ്രത്യേകത എന്തെന്നാല്‍ ഈ സിനിമകള്‍ പോയ വര്‍ഷങ്ങളിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ആദ്യ 5 ലിസ്റ്റില്‍ ഉള്ളതാണ്. ഇന്നും ഈ റെക്കോര്‍ഡ് തിരുത്താനോ ഇതിനെ ഒപ്പം പിടിക്കാനോ മലയാള സിനിമയില്‍ ഒരു താരത്തിനും കഴിഞ്ഞിട്ടില്ല.. എന്നുമാണ് ദിലീപ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications