»   »  പുതുമുഖ വില്ലന്‍ മൂക്കും കൊണ്ട് പോവുമോയെന്ന് ഭയന്ന് മോഹന്‍ലാല്‍, പക്ഷേ പോയത് പേരും കൊണ്ടായിരുന്നു !

പുതുമുഖ വില്ലന്‍ മൂക്കും കൊണ്ട് പോവുമോയെന്ന് ഭയന്ന് മോഹന്‍ലാല്‍, പക്ഷേ പോയത് പേരും കൊണ്ടായിരുന്നു !

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നാണ് സ്ഫടികം. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രമാണിത്. ആടുതോമയേയും ചാക്കോ മാഷിനെയും അത്ര പെട്ടെന്നു മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. മോഹന്‍ലാലിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചൊരു ചിത്രം കൂടിയായിരുന്നു ഇത്. 1995 ലാണ് സ്ഫടികം പുറത്തിറങ്ങിയത്. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സില്‍ക്ക് സ്മിത, ഉര്‍വശി, കെപിഎസി ലളിത, നെടുമുടി വേണു, സ്ഫടികം ജോര്‍ജ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

തിരക്കഥയായിരുന്നു ചിത്രത്തിന്റെ നട്ടെല്ല്. ചട്ടമ്പിത്തരത്തിന്റെ പ്രതിരൂപമായ ആടുതോമയായി മോഹന്‍ലാല്‍ ശരിക്കും ജീവിക്കുകയായിരുന്നു. ചാക്കോ മാഷും ആടു തോമയും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചിത്രത്തില്‍ വില്ലനായി തകര്‍ത്താടിയത് ജോര്‍ജ്ജ് ആന്റണിയായിരുന്നു. എന്നാല്‍ ആ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് വേറെ താരത്തായിരുന്നു. വില്ലന്‍ പുതുമുഖമായതിനാല്‍ത്തന്നെ മോഹന്‍ലാലിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

വില്ലനായി നിശ്ചയിച്ചിരുന്നത്

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സ്ഫടികം. ആടുതോമയായി താരം ശരിക്കും ജീവിക്കുകയായിരുന്നു. ചട്ടമ്പിയാണെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്നൊരു കഥാപാത്രം കൂടിയായിരുന്നു. ആടുതോമയുടെ വില്ലനായി ആദ്യം നിശ്ചയിച്ചിരുന്നത് തമിഴ് താരമായ നാസറിനെയായിരുന്നു.

ആടുതോമയെ ഒതുക്കാനെത്തിയ പോലീസ് ഓഫീസറായി പുതുമുഖ താരം

തമിഴ് താരം നാസറിനെയായിരുന്നു ഭദ്രന്‍ മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ എന്തുകൊണ്ടോ അത് നടക്കാതെ പോവുകയായിരുന്നു. പിന്നീട് പുതുമുഖ താരത്തിനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത്.

വില്ലനായി പുതുമുഖമെന്ന് കേട്ടപ്പോള്‍ മോഹന്‍ലാലിന് പേടി

തന്റെ വില്ലനായി അരങ്ങേറുന്നത് പുതുമുഖമാണെന്ന് കേട്ടതോടെ മോഹന്‍ലാലിന് പേടിയായി. സംഘട്ടന രംഗങ്ങള്‍ ധാരാളം ഉള്ളതിനാലായിരുന്നു താരം ഇത്തരത്തിലൊരു ആശങ്ക പ്രകടിപ്പിച്ചത്.

പരിചയമില്ലാത്ത ആളുവന്ന് മൂക്കു കൊണ്ടുപോവുമോ

പരിചയമില്ലാത്ത ആളു വന്ന് തന്റെ മൂക്കു കൊണ്ടു പോവുമോയെന്ന ആശങ്കയായിരുന്നു മോഹന്‍ലാല്‍ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ലാലിന്റെ ഈ ചോദ്യം കേട്ട് ഭദ്രന്‍ പുഞ്ചിരിക്കുകയായിരുന്നു മറുപടി ഒന്നും നല്‍കിയില്ല.

മൂക്കല്ല കൊണ്ടു പോയത് പകരം

തന്റെ മൂക്കും കൊണ്ടു പോവുമോ എന്നോര്‍ത്ത് മോഹന്‍ലാല്‍ ഭയന്നുവെങ്കിലും ചിത്രത്തിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്താണ് താരം പോയത്. ജോര്‍ജ്ജ് ആന്റണി അങ്ങനെയാണ് സ്ഫടികം ജോര്‍ജ്ജായി മാറിയത്.

വീണ്ടും റിലീസ് ചെയ്തു

22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു. മുന്‍പ് തിയേറ്ററില്‍ പോയി ചിത്രം ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരം കൂടിയായിരുന്നു ഇത്.

English summary
Behind the scene stories of the film Spadikam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam