അനിമേഷനല്ല സെറ്റിട്ടതാണ്! അതിരനിലെ രസകരമായ ദൃശ്യങ്ങള്‍ക്ക് പിന്നിലെ കരവിരുത് ആരുടേയാണെന്നറിയുമോ?
വിവിധ മേഖലകളിലുള്ളവര്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമ്പോഴാണ് സിനിമയും യാഥാര്‍ത്ഥ്യമാവുന്നത്. സംവിധായകനും താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി അഹോരാത്രം നടത്തുന് പ്രയത്‌നങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഫഹദ് ഫാസിലും സായ് പല്ലവിയും തകര്‍ത്തഭിനയിച്ച സിനിമയായ അതിരന്‍ കണ്ടവരെല്ലാം സിനിമയുടെ ലൊക്കേഷനും ഓര്‍ത്തിരിക്കുമെന്നതില്‍ പ്രത്യേകിച്ച് തര്‍ക്കമില്ല. കാട്ടിനകത്തുള്ള ബംഗ്ലാവുള്‍പ്പടെയുള്ള പല രംഗങ്ങളും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പലയിടങ്ങളിലായി സെറ്റിട്ട മുറികളാണ് ബംഗ്ലാവിലേതായി കാണിക്കുന്നത്. ഇതിന് പിന്നിലെ കരവിരുതിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം അറിയേണ്ടത് വിനോദ് രവീന്ദ്രനെക്കുറിച്ചാണ്. അതിരന്‍രെ പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചത് അദ്ദേഹമാണ്.
അതാത് കാലഘട്ടത്തെ പ്രതിനിധീകരിച്ച് സ്വാഭാവികത നിലനിര്‍ത്തി സിനിമയൊരുക്കുകയെന്ന വെല്ലുവിളിയെ അനായാസമായാണ് അദ്ദേഹം തരണം ചെയ്തത്. സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന മുറികളെല്ലാം ഓരോ സ്ഥലങ്ങളില്‍ സെറ്റിട്ട് ഒരുക്കിയതാണ്. ഊട്ടിയില്‍ വെച്ചായിരുന്നു സിനിമയുടെ മര്‍മപ്രധാനമായ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. അനിമേഷനായിരുന്നില്ല സെറ്റിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു പല രംഗങ്ങളും. സിനിമയിലെ കളരി യും ക്ഷേത്രവുമൊക്കെ സെറ്റിട്ടതാണ്. കാര്‍ ഷെഡ് ക്ഷേത്രമാക്കി മാറ്റിയെടുക്കുകയായിരുന്നു.

സിനിമയെക്കുറിച്ച് സംവിധായകനായ വിവേകിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഈ സിനിമയിലേക്ക് വൈകിയെത്തിയ ആളാണ് താനെന്നും വിനോദ് രവീന്ദ്രന്‍ പറയുന്നു. നേരത്തെ ചില പരസ്യചിത്രങ്ങള്‍ക്കായി തങ്ങള്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറയുന്നു. സിനിമയുടെ തിരക്കഥ അനുസരിച്ച് സെറ്റിനെക്കുറിച്ചുള്ള രേഖകളും സെറ്റ് ചെയ്തിരുന്നു. ചിത്രീകരണത്തിന് മുന്‍പ് തന്നെ ഇങ്ങനെ ചെയ്തിരുന്നത് വളരേയേറെ സഹായകമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











