സിംപിൾ ലുക്കാണ്, പക്ഷെ സിംപിളാകാൻ ചെലവാക്കുന്നത് വൻ തുക; നസ്രിയയുടെ വസ്ത്രത്തിന്റെ വില

സിനിമാ രം​ഗത്ത് സെൻസേഷനായിക്കൊണ്ടിരിക്കെയാണ് നടി നസ്രിയ നസീം വിവാഹിതയായകും കരിയറിൽ സജീവമല്ലാതായതും. 19ാം വയസിൽ നടി വിവാഹിതയായപ്പോൾ പല അഭിപ്രായങ്ങളും വന്നു. താൻ സിനിമയ്ക്കപ്പുറം കുടുംബ ജീവിതത്തിനാണ് പ്രാധാന്യം നൽകുന്നതെന്നാണ് അന്ന് നസ്രിയ നസീം പറഞ്ഞത്. ഭർത്താവ് ഫഹദും വിവാഹം കഴിഞ്ഞ് കുറച്ച് കാലം സിനിമയിൽ നിന്ന് മാറി നിന്നു. അതേസമയം നടന് പിന്നീട് കരിയറിൽ വലിയ കുതിച്ച് ചാട്ടമാണുണ്ടായത്. നസ്രിയ മുൻനിര നായിക നിരയിൽ നിന്നും അകന്നു.

വല്ലപ്പോഴും ഒരു സിനിമ ചെയ്യുന്നതാണ് നടിയുടെ രീതി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം അണ്ടെ സുന്ദരനികി എന്ന ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. അതേസമയം അന്നും ഇന്നും നസ്രിയക്ക് വലിയ ആരാധക വൃന്ദമുണ്ട്. സിനിമാ ലോകത്ത് അടുത്ത സൗഹൃദങ്ങളും നസ്രിയക്കുണ്ട്. 29 കാരിയായി നസ്രിയ മോളിവുഡിലെ ഏറ്റവും സ്റ്റെെലിഷ് നടിമാരിൽ ഒരാളാണ്. ഫാഷനിൽ തന്റേതായ ട്രെൻഡ് കൊണ്ട് വരാൻ നസ്രിയക്ക് കഴിയുന്നു.

Nazriya Nazim

പൊതുവേദികളിൽ എത്തുമ്പോൾ നസ്രിയ ധരിക്കുന്ന വസ്ത്രങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. പൊതുവെ സിംപിൾ ലുക്കിലാണ് നസ്രിയ എത്താറ്. അധിക മേക്കപ്പിലോ മറ്റോ നസ്രിയയെ പൊതുവേദികളിൽ കാണാറില്ല. എന്നാൽ ഈ സിംപിൾ ലുക്കിന് പിന്നിൽ വലിയ പണച്ചെലവുണ്ട്, കൂൾ ലുക്കിൽ കാണുന്ന നസ്രിയ തന്റെ വസ്ത്രങ്ങൾക്കും ആക്സസറീസിനും വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കാറുണ്ട്.

അടുത്തിടെ പ്രേമലുവിന്റെ വിജയാ​ഘോഷ ഇവന്റിന് എത്തിയ നസ്രിയയുടെ ലുക്ക് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഇന്റർനാഷണൽ ബ്രാൻഡായ ​ഗുച്ചിയുടെ ടോപ്പാണ് നസ്രിയ ധരിച്ചത്. 88257 രൂപയാണ് ഈ ടോപ്പിന്റെ വില. ഇറ്റലിയിൽ വെച്ചാണ് ഈ ടോപ്പ് നിർമ്മിച്ചത്. 86 ശതമാനവും കോട്ടൻ ഫാബ്രിക്കാണ്. ഫൈബറും പോളിമൈഡും ഫാബ്രിക്കിൽ ഉൾപ്പെടുന്നു.

Nazriya Nazim

നടി അന്ന് ധരിച്ച സ്പെക്സും മറ്റ് ആക്സസറീസും വിലപിടിപ്പുള്ളതാണ്. പൊതുവെ ബ്രാൻഡസ് വസ്ത്രങ്ങൾ ധരിച്ചാണ് നസ്രിയയെ എപ്പോഴും കാണാറ്. സിനിമാ ഇവന്റുകളിലും മറ്റും പല നടിമാരും സിനിമാ രം​ഗത്തെ ഫാഷൻ ഡിസൈനേർസ് ഒരുക്കുന്ന വസ്ത്രങ്ങൾ ധരിക്കാറുണ്ട്. എന്നാൽ നസ്രിയയെ പലപ്പോഴും സിംപിൾ ലുക്കിലാണ് കാണാറ്. പക്ഷെ സിംപിളാവാൻ വലിയ തുക തന്നെ നസ്രിയ ചെലവഴിക്കുന്നുണ്ടെന്നതാണ് യാഥാർത്യം.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണ് നസ്രിയ നസീം. സൂക്ഷ്മദർശിനിയാണ് നസ്രിയയുടെ പുതിയ സിനിമ. ബേസിൽ ജോസഫാണ് സിനിമയിലെ നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. എംസി ജിതിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‌ട്രാൻസ് ആണ് നസ്രിയയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനായത്. നസ്രിയയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിവാഹ ശേഷം ചുരുക്കം സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. വിവാഹ സമയത്ത് പല സിനിമകളും നടി വേണ്ടെന്ന് വെച്ചു.

Read more about: nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X