അയ്യോ വേണ്ട, സുപ്രിയയുടെ നിബന്ധന മനസിലാക്കി പൂർണിമയും; താരപുത്രി നയിക്കുന്നത് സ്വസ്ഥ ജീവിതം
താരപത്നി എന്നതിനപ്പുറം സ്വന്തമായ ഐഡന്റിറ്റി സിനിമാ രംഗത്തുണ്ടാക്കാനുള്ള ശ്രമത്തിലാണ് സുപ്രിയ മേനോൻ. ഒരു പരിധി വരെ ഇതിന് സാധിച്ചിട്ടുമുണ്ട്. മുംബെെയിലും ഡൽഹിയിലും അറിയപ്പെടുന്ന മാധ്യമപ്രവർത്തകയായിരുന്നെങ്കിലും കേരളത്തിൽ സുപ്രിയ പരിചിതയായിരുന്നില്ല. നടൻ പൃഥ്വിരാജിന്റെ ഭാര്യയായാണ് സുപ്രിയയെ മലയാളികൾ അറിഞ്ഞത്. ഇന്ന് സിനിമാ നിർമാണ രംഗത്ത് തന്റേതായ സ്ഥാനം സുപ്രിയക്കുണ്ട്. പൃഥ്വിരാജിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുമായി മുന്നോട്ട് പോകുകയാണ് സുപ്രിയ. സുപ്രിയയുടെ മനോഭാവം ആദ്യം മലയാളികൾക്ക് ഉൾക്കൊള്ളാനായിരുന്നില്ല.
പൃഥ്വിരാജിനൊപ്പം സുപ്രിയ നൽകിയ ആദ്യത്തെ അഭിമുഖം വ്യാപകമായി ട്രോളുകളുണ്ടാക്കി. എന്നാൽ വർഷങ്ങൾക്ക് മറ്റൊരു അഭിമുഖത്തിലൂടെ സുപ്രിയ ജനങ്ങളുടെ പ്രിയങ്കരിയായി. പറയുന്ന കാര്യങ്ങളിലെ വ്യക്തതയാണ് സുപ്രിയയിൽ ഏവരും എടുത്ത് പറയാറുള്ളത്. താരപത്നിയായതിനാൽ തന്നിലേക്ക് വരുന്ന ജനശ്രദ്ധയെക്കുറിച്ച് സുപ്രിയക്കറിയാം. എന്നാൽ ഇത് മകളുടെ സ്വസ്ഥമായ കുട്ടിക്കാലത്തെ ബാധിക്കരുതെന്ന് സുപ്രിയക്ക് നിർബന്ധമുണ്ട്. മകളെ പരമാവധി ലെെം ലെെറ്റിൽ നിന്നും സുപ്രിയ മാറ്റി നിർത്താറുണ്ട്.

പിറന്നാളിന് മാത്രമാണ് മകൾ അലംകൃതയുടെ ഫോട്ടോകൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. ഒരിക്കൽ ഇതേക്കുറിച്ച് സുപ്രിയ സംസാരിച്ചിട്ടുണ്ട്. എല്ലാവരുടെയും പാരന്റ്സ് അവരവരുടെ ഇഷ്ടത്തിനാണ് മക്കളെ വളർത്തുന്നത്. ഈ വയസിൽ അവൾക്ക് സോഷ്യൽ മീഡിയ പ്രൊഫെെലിന്റെ ആവശ്യമുണ്ടെന്നോ അവളുടെ ഫോട്ടോ എല്ലായിടത്തും ഇടണമന്നോ എനിക്ക് തോന്നുന്നില്ല. അവളുടെ പ്രെെെവസി ഗാർഡ് ചെയ്യുന്നതാണ് ഇപ്പോൾ എന്റെ കടമ.
15 വയസാകുമ്പോൾ എനിക്ക് പറയാം. ഇത്ര ചെറിയ കുട്ടിക്ക് ഇത്രയും പബ്ലിക് എക്സ്പോഷർ കിട്ടുന്നത് എനിക്കിഷ്ടമല്ല. എന്ന് വെച്ച് മറ്റുള്ള പാരന്റ്സ് അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നല്ല. അത് അവരുടെ ഇഷ്ടം. അവരുടെ മക്കൾക്ക് നല്ലതെന്ന് തോന്നുന്നത് അവർ ചെയ്യുന്നു. എന്റെ മോൾക്ക് ഇതാണ് നല്ലതെന്ന് തീരുമാനിക്കാൻ ഞാൻ മാത്രമേയുള്ളൂ. അത് എന്റെ ഫ്രീഡമാണ് എന്നാണ് സുപ്രിയ പറഞ്ഞത്.

സുപ്രിയയുടെയും പൃഥ്വിരാജിന്റെയും വീട്ടുകാരും ഇക്കാര്യം മനസിലാക്കുന്നു. അലംകൃതയുടെ ഫോട്ടോകൾ ഇന്ദ്രജിത്തോ മല്ലിക സുകുമാരനോ പൂർണിമ ഇന്ദ്രജിത്തോ പൂർണിമയുടെ മക്കളോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. ഒരിക്കൽ ഒരു അഭിമുഖത്തിൽ അലംകൃതയെക്കുറിച്ച് സംസാരിക്കാനും പൂർണിമ തയ്യാറായില്ല. കുഞ്ഞുവാവ, അയ്യോ വേണ്ട, കുഞ്ഞുവാവയല്ലേ, മിടുക്കി കുട്ടിയാണ് എന്നാണ് പൂർണിമ പറഞ്ഞത്.
അലംകൃതയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് അത് ചർച്ചയാകുന്നതിൽ പൂർണിമ താൽപര്യപ്പെടുന്നില്ല. അലംകൃതയുടെ സ്വകാര്യത കണക്കിലെടുത്തായിരിക്കും ഇതെന്നാണ് ആരാധകർ പറയുന്നത്. അതേസമയം സുപ്രിയയെക്കുറിച്ച് പൂർണിമ സംസാരിച്ചു. ഗോ ഗെറ്റർ ആണ് സുപ്രിയ. ഒരു കാര്യം നേടിയെടുക്കാൻ സുപ്രിയക്ക് കഴിയുമെന്നും പൂർണിമ ഇന്ദ്രജിത്ത് അന്ന് പറഞ്ഞു. ലെെം ലെെറ്റിൽ നിന്നും മാറി നിൽക്കുന്ന അലംകൃത സോഷ്യൽ മീഡിയയിലെ ബഹളങ്ങളിലൊന്നും പെടാതെ സ്വസ്ഥ ജീവിതം നയിക്കുകയാണ്.
അലംകൃതയുടെ സ്കൂൾ വിദ്യഭ്യാസത്തിന് വേണ്ടി സുപ്രിയയും പൃഥ്വിരാജും മുംബെെയിലേക്ക് താമസം മാറിയിട്ടുണ്ട്. മുംബെെയിലെ പ്രബലരുടെ മക്കൾ പഠിക്കുന്ന ധീരു ഭായ് അംബാനി സ്കൂളിലാണ് അലംകൃത പഠിക്കുന്നത്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, കരീന കപൂർ, ഷാഹിദ് കപൂർ തുടങ്ങിയ താരങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ധീരു ഭായ് അംബാനി സ്കൂൾ. ലക്ഷങ്ങളാണ് സ്കൂളിലെ വാർഷിക ഫീസ്. കൊച്ചുമകളെക്കുറിച്ച് നടി മല്ലിക സുകുമാരൻ ഇടയ്ക്കിടെ അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. അലംകൃത മിടുക്കിയാണെന്നും മുംബെെയിലായതിനാൽ അധികം കാണാൻ പറ്റാറില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











