»   » ഷാജി കൈലാസ് മമ്മൂട്ടി ചിത്രം കേണല്‍ വേണ്ടെന്നു വെച്ചതിനു പിന്നില്‍ പ്രിയദര്‍ശന്‍ ??

ഷാജി കൈലാസ് മമ്മൂട്ടി ചിത്രം കേണല്‍ വേണ്ടെന്നു വെച്ചതിനു പിന്നില്‍ പ്രിയദര്‍ശന്‍ ??

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഹിറ്റുകളുടെ തമ്പുരാക്കന്‍മാരായി വിശേഷിപ്പിക്കപ്പെടുന്നവരാണ് മമ്മൂട്ടിയും ഷാജി കൈലാസും. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഇവര്‍ ഒന്നിക്കാനായി പ്രേക്ഷകര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മമ്മൂട്ടിയെ നായകനാക്കി കേണല്‍ എന്ന പേരില്‍ ചിത്രം പ്ലാന്‍ ചെയ്തിരുന്നു. ടികെ രാജീവ് കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

പ്രിയദര്‍ശന്‍ കാരണം പ്രൊജക്ട് ഉപേക്ഷിച്ചു

പ്രിയദര്‍ശന്‍ കാരണമാണ് ഷാജി കൈലാസ് ഈ ചിത്രം ഉപേക്ഷിച്ചതെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രം ഉപേക്ഷിച്ചത് പ്രേക്ഷകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്.

ഉപേക്ഷിച്ചതിന് പിന്നിലെ കാരണം

പ്രിയദര്‍സന്‍ ചിത്രമായ മേഘത്തില്‍ മമ്മൂട്ടിയെ കേണലായി അവതരിപ്പിച്ചതിനാലാണ് ഷാജി കൈലാസ് ഈ ചിത്രവുമായി മുന്നോട്ട് പോകാതെയിരുന്നത്.

പ്രിയദര്‍ശന്‍ ചിത്രം വിജയിച്ചതുമില്ല

മമ്മൂട്ടിയെ കേണലാക്കി പ്രിയദര്‍ശന്‍ സംവിദാനം ചെയ്ത മേഘം ബോക്‌സോഫീസില്‍ മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. ചിത്രത്തിലെ പാട്ടുകളും തമാസ രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വീണ്ടും ആ കൂട്ടുകെട്ട്

മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രം ഇനി സംഭവിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ദിലീപിനെയും മമ്മൂട്ടിയേയും ഉള്‍പ്പെടുത്തി ചിത്രം ചെയ്യുന്നുവെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത്തരത്തിലൊരു ചിത്രം ഇല്ലെന്ന് സംവിധായകന്‍ തന്നെ അരിയിക്കുകയായിരുന്നു.

English summary
Here is the reason for why Shaji Kailas cancel Kenal prject.
Please Wait while comments are loading...

Malayalam Photos

Go to : More Photos