Don't Miss!
- Automobiles
മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ
- News
അയല്‍വാസികള്‍ക്ക് ഒരുമിച്ച് ബംപറടിച്ചു; അപൂര്‍വ ഭാഗ്യം, കൈയ്യിലെത്തുക ലക്ഷങ്ങള്‍
- Lifestyle
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
തകർന്ന പ്രണയ വിവാഹം, ഒടുവിൽ കുഞ്ഞുമായി നാട്ടിലേക്ക്; വീട്ടു ജോലിക്കാരിയുടെ ആരോപണവും; ഭാനുപ്രിയയുടെ ജീവിതം
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടി ആണ് ഭാനുപ്രിയ. മികച്ച നർത്തകി കൂടിയായ ഭാനുപ്രിയ മലയാളി അല്ലെങ്കിലും കൊച്ച് കൊച്ച് സന്തോഷങ്ങൾ, അഴകിയ രാവണൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപിരിചിത ആണ്. രണ്ട് സിനിമകളിലും ശ്രദ്ധേയ വേഷമാണ് ഭാനുപ്രിയ ചെയ്തത്.
അധികം സിനിമകളിൽ നടിയെ പിന്നീട് മലയാളത്തിൽ കണ്ടില്ലെങ്കിലും ചെയ്ത സിനിമകൾ അഭിനേത്രിയെന്ന നിലയിൽ ഭാനുപ്രിയയെ പ്രേക്ഷക മനസ്സിൽ അടയാളപ്പെടുത്തി. കരിയറിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല ഭാനുപ്രിയ. 33 വർഷം നീണ്ട കരിയറിൽ 150 ഓളം സിനിമകളിൽ ഭാനുപ്രിയ അഭിനയിച്ചു.

കരിയറിനൊപ്പം ഭാനുപ്രിയയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്തകളിൽ നിറയാറുണ്ടായിരുന്നു. എൻആർഐ ബിസിനസ്മാൻ ആയ ആദർശ് കൗശൽ ആയിരുന്നു ഭാനുപ്രിയയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.
വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ ആദർശ് കൗശലിനെ ഉപേക്ഷിക്കാൻ ഭാനുപ്രിയ തയ്യാറായില്ല. ആദർശിനെ വിവാഹം കഴിച്ച് നടി അമേരിക്കയിലേക്ക് താമസം മാറി. 1998 ലായിരുന്നു വിവാഹം. ഇരുവർക്കും അഭിനയ എന്ന മകളും ജനിച്ചു. എന്നാൽ ഏഴ് വർഷത്തിന് ശേഷം ഭാനുപ്രിയ ഈ വിവാഹ ബന്ധം വേണ്ടെന്ന് വെച്ചു.

2005 ൽ വിവാഹ മോചിതയായ ഭാനുപ്രിയ മകളോടൊപ്പം ചെന്നെെയിലേക്ക് തിരിച്ച് വന്നു. അഭിനയത്തിൽ വീണ്ടും ശ്രദ്ധ നൽകി. 2018 ലാണ് ഹൃദയാഘാതം മൂലം ആദർശ് കൗശൽ മരിക്കുന്നത്. മങ്കഭാനു എന്നാണ് ഭാനുപ്രിയയുടെ യഥാർത്ഥ പേര്.
ആന്ധ്രയിലാണ് ജനിച്ചതെങ്കിലും നടിയുടെ കുടുംബം ചെന്നെെയിലേക്ക് താമസം മാറിയിരുന്നു. നടി ശാന്തിപ്രിയ ആണ് ഭാനുപ്രിയയുടെ സഹോദരൻ. ഗോപികൃഷ്ണ എന്ന സഹോദരനും ഉണ്ട്. 1983 ൽ മെല്ലെ പേസുങ്കൾ എന്ന എന്ന തമിഴ് ചിത്രത്തിലൂടെ ആണ് ഭാനുപ്രിയ അഭിനയ രംഗത്തേക്ക് കടക്കുന്നത്.

സിതാര എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. പിന്നീട് തിരക്കേറിയ നായിക ആയി മാറിയ ഭാനുപ്രിയ ഹിന്ദി സിനിമകളിലേക്കും ചേക്കേറി. അതേ സമയം തെലുങ്ക്, തമിഴ് സിനിമകളിലാണ് ഭാനുപ്രിയക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്.
ആന്ധ്ര സർക്കാരിന്റെയും തമിഴ്നാട് സർക്കാരിന്റെയും മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഭാനുപ്രിയക്ക് ലഭിച്ചു. മുമ്പൊരിക്കൽ ഭാനുപ്രിയക്കെതിരെ പരാതിയുമായി നടിയുടെ വീട്ടുജോലിക്കാരിയും മകളും രംഗത്ത് വന്നിരുന്നു.

ഭാനുപ്രിയയുടെ സഹോദരൻ 14 വയസുള്ള മകളെ ശാരീരികമായി ഉപദ്രവിച്ചു. എന്നായിരുന്നു ജോലിക്കാരിയുടെ പരാതി. പിന്നാലെ പ്രതികരണവുമായി ഭാനുപ്രിയ രംഗത്ത് വന്നു.
വീട്ടിൽ നിന്നും മാസങ്ങളായി ജോലിക്കാരിയും മകളും സ്വർണം മോഷ്ടിക്കുകയായിരുന്നെന്നും 25 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടെന്നും ആയിരുന്നു ഭാനുപ്രിയ പറഞ്ഞത്. സഹോദരൻ ജോലിക്കാരിയെ കെെയോടെ പിടികൂടി.

ഇതോടെ ആണ് വ്യാജ പരാതി ഉന്നയിച്ചതെന്നായിരുന്നു ഭാനുപ്രിയയുടെ വാദം. അതേസമയം 14 വയസുള്ള കുട്ടിയെ ജോലിക്ക് നിർത്തിയത് നിയമ വിരുദ്ധം അല്ലേയെന്നും അന്ന് നടിക്കെതിരെ ചോദ്യം വന്നിരുന്നു.
തമിഴ്, തെലുങ്ക് സിനിമകളിൽ അമ്മ വേഷമാണ് ഭാനുപ്രിയ ഇപ്പോൾ കൂടുതലായും ചെയ്യുന്നത്. മലയാള സിനിമയിൽ വർഷങ്ങളായി നടിയെ കാണാറില്ല.