For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരുമകളായ ഡിവൈനിനോട് ദേഷ്യപ്പെടാറില്ല; ദേഷ്യം തീര്‍ക്കുന്നത് മൊത്തം ഡിംപിളിനോട്, വിശേഷങ്ങളുമായി താരകുടുംബം

  |

  സീരിയലുകളില്‍ അഭിനയിച്ചിരുന്ന കാലത്തെക്കാളും നടി ഡിംപിള്‍ റോസ് ശ്രദ്ധയേയാവുന്നത് അവരുടെ യൂട്യൂബ് വീഡിയോയിലൂടെയാണ്. വീട്ടിലെ നിസാരമായ സംഭവങ്ങളാണ് നടി പറയുന്നതെങ്കിലും ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. ഏറ്റവും പുതിയതായി ഡിംപിളും അമ്മയും ഒരുമിച്ചുള്ള വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.

  ഡിംപിളും മമ്മിയും സംസാരിക്കുമ്പോള്‍ നാത്തൂന്‍ ഡിവൈനാണ് ക്യാമറ കൈകാര്യം ചെയ്തത്. കഴിഞ്ഞ നാലഞ്ച് വര്‍ഷം മുന്‍പുള്ള തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയതിന്റെ സന്തോഷമാണ് അമ്മയും മകളും ആരാധകരുമായി പങ്കുവെച്ചത്. വിശദമായി വായിക്കാം..

  പ്രത്യേകിച്ച് എന്ത് പറയണമെന്ന് അറിയാത്തൊരു വ്‌ളോഗുമായിട്ടാണ് താനെത്തിയതെന്നാണ് ഡിംപിള്‍ പറഞ്ഞ് തുടങ്ങുന്നത്. ക്യാമറ മുന്നിലുണ്ട്. നിങ്ങള്‍ മമ്മിയും മോളും എന്ത് വേണമെങ്കിലും പറഞ്ഞോ എന്നാണ് ക്യാമറ പിടിച്ച് നില്‍ക്കുന്ന ഡിവൈന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഞാനും ഡിംപിളും നിങ്ങളുടെ മുന്നില്‍ വന്നത് കരഞ്ഞ് കരഞ്ഞാണ്.

  എന്തേലും പറഞ്ഞാല്‍ കണ്ണിങ്ങനെ നിറഞ്ഞ് വരും. ഇപ്പോള്‍ അതില്‍ നിന്നൊക്കെ വിട്ട് ഡിംപിള്‍ റോസ് എന്ന അമ്മയ്‌ക്കൊപ്പാം അമ്മാമയായിട്ടും ചര്‍ച്ച ചെയ്യുകയാണ്. മമ്മി ആന്‍ഡ് മി മാറിയിട്ട് അമ്മ ആന്‍ഡ് ഗ്രാന്‍ഡ്മാ എന്നതാണ് ഇപ്പോഴത്തെ സ്റ്റാറ്റസെന്ന് ഡിംപിളിന്റെ മമ്മി പറയുന്നു.

  Also Read: പതിനെട്ട് വയസില്‍ വിവാഹിതയായി; ഇപ്പോള്‍ 8 വര്‍ഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയല്‍ നടി മരിയ പ്രിൻസ്

  ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് എന്നോടും ഡിംപിളിനോടും ഒത്തിരിപ്പേര്‍ ചോദിക്കാറുണ്ട്. കുട്ടികളുണ്ടായതിന് ശേഷം ഈ വീട്ടിലുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്, ഡിംപിളിന് വന്ന മാറ്റങ്ങള്‍ എന്നിവയെ കുറിച്ചാണ് പ്രധാനമായിട്ടും ചോദ്യങ്ങളെന്ന് താരമാതാവ് പറയുന്നു. വല്ലാത്ത മാറ്റമാണിപ്പോഴെന്ന് ഡിംപിളും മറുപടിയായി പറഞ്ഞു. എന്നല്‍ ഈ ചുറ്റുപാടും ഒത്തിരി മാറ്റം വന്നതിനെ കുറിച്ചാണ് ഡിംപിളിന്റെ മമ്മി സംസാരിച്ചത്.

  Also Read: 'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ​ഗായത്രി!

  നേരത്തെ ഈ വീട്ടിലേക്ക് വരുമ്പോള്‍ ചെരിപ്പ് പോലും ഇട്ട് കയറാന്‍ തോന്നില്ല. അത്രയും ക്ലീനായിരുന്നു. ഇതൊക്കെ എങ്ങനെയാണ് നിലനിര്‍ത്തുന്നതെന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അതില്‍ വല്യ കാര്യമൊന്നുമില്ല, എടുത്ത സാധനം എടുത്ത സ്ഥലത്ത് തന്നെ വെച്ചാല്‍ മതിയെന്ന് പറയുമായിരുന്നതായി മമ്മി വ്യക്തമാക്കുന്നു.

  എന്നാല്‍ പേരക്കുട്ടികള്‍ വന്നാല്‍ ഇതെല്ലാം മാറുമെന്ന് അവരെന്നോട് പറയുമായിരുന്നു. ഏയ്, ഒരിക്കലുമില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ വീട്ടിലെ സ്ഥിതി മറ്റൊന്നാണ്. സാധനങ്ങളൊക്കെ പെട്ടിയുടെയുടെ മുകളിലേക്ക് എടുത്ത് വെച്ചിരിക്കുകയാണ്. രണ്ട് കുട്ടികള്‍ വന്നതോടെ വീടിന്റെ അവസ്ഥ തന്നെ മാറിയെന്നും ഡിംപിള്‍ പറയുന്നു.

  Also Read: 'ആ സമയം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല', മകൻ്റെ സർജറി കഴിഞ്ഞെന്ന് ബഷീർ

  അതേ സമയം ഡിംപിളിന്റെ പ്രസവത്തോടനുബന്ധിച്ച് തനിക്ക് പ്രഷറും ഷുഗറുമൊക്കെ വന്നതിനെ കുറിച്ചും മമ്മി പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ സാധാരണ ജീവിത്തതിലേക്ക് വന്നു. നാലഞ്ച് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വീണ്ടും നോര്‍മല്‍ ലൈഫിലേക്ക് വന്നു.

  പറയണം പറയണമെന്ന് വിചാരിച്ചിട്ട് പറയാതെ പോയൊരു കാര്യവും മമ്മി വെളിപ്പെടുത്തി. ഞാന്‍ ഡിംപിളിനോട് എന്തിനാണ് ചൂടാവുന്നതെന്ന് പലരും ചോദിച്ചിരുന്നു. ഡിംപിള്‍ പാവമല്ലേന്നൊക്കെയാണ് എല്ലാവരുടെയും അഭിപ്രായം. എന്നാല്‍ മകള്‍ മുടി മുറിച്ചത് ഇനിയും ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ലെന്നും അന്ന് തൊട്ട് അവളുടെ മുടിയുടെ കാര്യത്തില്‍ താന്‍ തിരിഞ്ഞ് നോക്കിയില്ലെന്നും മമ്മി പറയുന്നു.

  ഞാന്‍ നല്ലോണം വഴക്ക് പറയുകയും ദേഷ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഡിവൈനിനോട് എനിക്കത് പോലെ ദേഷ്യപ്പെടാന്‍ സാധിക്കില്ല. എന്ത് പ്രശ്‌നം ഉണ്ടായാലും ഡിംപിളിനോടാണ് ആ സമ്മര്‍ദ്ദം കാണിക്കുന്നതെന്നും ഡിംപിളിന്റെ മമ്മി പറയുന്നു.

  Recommended Video

  meghna vincent opens up about her life ,whether she want a new partner in life | FilmiBeat Malayalam

  വീഡിയോ കാണാം

  English summary
  Here's How Dimple Rose Mother Behave When She Is Frustrated, Latest Funny Revelation Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X