ആ ബംഗാളി പേര് നയന്‍താരയ്ക്കിട്ടു; അതോടെ ആകെ മാറി, ആ കഥ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

മലയാള സിനിമയ്ക്ക് മികച്ച നായികമാരെ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നയന്‍താര, അസിന്‍, സംയുക്ത വര്‍മ തുടങ്ങിയവരെ സിനിമയിലേയ്ക്ക് കൈ പിടിച്ച കൊണ്ടു വന്നത് സത്യന്‍ അന്തിക്കാടാണ്. മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര സിനിമയില്‍ എത്തിയത്. ജയറാമിന്റെ നായികയായിട്ടായിരുന്നു തുടക്കം. ഈ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തില്‍ ശോഭിച്ച് വരുമ്പോഴായിരുന്നു തമിഴില്‍ നിന്ന് അവസരങ്ങള്‍ നയന്‍സിനെ തേടി എത്തിയത്. ഇത് നടിയുടെ കരിയര്‍ തന്നെ മാറ്റുകയായിരുന്നു.
ഇന്ന് തെന്നിന്ത്യയിലിലെ തിരക്കേറിയ താരമാണ് നയന്‍താര

നടിയ്ക്ക് നയന്‍താര എന്ന പേര് നല്‍കിയത് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. ഡയാന എന്നായിരുന്നു യഥാര്‍ത്ഥ പേര്. നടിയുടെ കരിയറിന്റെ വളര്‍ച്ചയ്ക്ക് പേര് വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് തമിഴില്‍ എത്തിയ നയന്‍സ് ഇന്ന് കോളിവുഡിന്റെ താരറാണിയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് താരത്തെ അറിയപ്പെടുന്നത്.

നയന്‍താരയുടെ പേര്

ഇപ്പോഴിതാ നയന്‍താര എന്ന് പേര് കിട്ടിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. താന്‍ വായിച്ച ഒരു നോവലില്‍ നിന്നാണ് ഈ പേര് കിട്ടിയതെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കുന്നതിനെ കുറിച്ച് പറയവെയാണ് ഇക്കാര്യം പറഞ്ഞത്.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ...'വീട് പണിയുന്ന സമയത്ത് ആദ്യം ഞാന്‍ പറഞ്ഞത് ഒരു ലൈബ്രറി വേണമെന്നാണ്. അങ്ങനെ വിശാലമായി വായിക്കുന്ന ഒരാളൊന്നുമല്ല. എന്നാല്‍ വായിക്കാന്‍ ഇഷ്ടമാണ്. വിട്ടില്‍ പുസ്തകം അലങ്കാരമായി വെക്കാറില്ല. ഞാന്‍ വായിച്ച പുസ്തകങ്ങള്‍ എടുത്തുവെയ്ക്കാറുണ്ടെന്ന് മാത്രം. ഒരു ബംഗാളി നോവലില്‍ നിന്നാണ് നയന്‍താര എന്ന പേര് കിട്ടിയത്' സത്യന്‍ അന്തിക്കാട് പറഞ്ഞു.

നയന്‍താരയുടെ തിരഞ്ഞെടുപ്പ്

നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ നയന്‍താരയുടെ സെലക്ഷനായിരുന്നു പേരെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
ഡയാന എന്ന പേര് മാറ്റണമെന്ന് പറഞ്ഞു കൊണ്ട് കുറച്ച് പേരുകള്‍ എഴുതി കൊടുത്ത് വിട്ടിരുന്നുവെന്നും അതില്‍ നിന്നും അവര്‍ തിരഞ്ഞെടുത്ത പേരാണ് നയന്‍താര എന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. അത് വളരെ നല്ലൊരു തിരഞ്ഞെടുപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നയന്‍താരയെ കണ്ടെത്തിയത്

മുന്‍പ്‌ നല്‍കിയ ഒരു അഭിമുഖത്തില്‍ നയന്‍താരയെ കണ്ടെത്തിയതിനെ കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. 'ഒരു മാസികയിലെ കവറിലാണ് നയന്‍താരയുടെ ചിത്രം ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയില്‍ തന്നെ ആത്മവിശ്വാസമുള്ള ഒരു കുട്ടി എന്ന ഫീല്‍ തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. അങ്ങനെയാണ് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് അറിയുന്നത്. ഡയാനയെ വിളിച്ചു, കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം ആ കുട്ടി വന്നു. അന്ന് ലുക്ക് ടെസ്റ്റ് എല്ലാം നടത്തിയ ശേഷം അവരർ തിരിച്ച് പോയി'; സത്യന്‍ അന്തിക്കാട് പഴയ ഓർമ പങ്കുവെച്ചു

Recommended Video

പ്രഭാസും ജയറാമും,ഹോ എന്തൊരു പൊളിയാണിവർ | Radhe Shyam Press Meet | Oneindia Malayalam
     മകള്‍

മകളാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സാണ് നിര്‍മിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് മകള്‍. ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, ശ്രീനിവാസന്‍, നസ്ലിന്‍ കെ. ഗഫൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണാണ് ലഭിക്കുന്നത്.

Read more about: sathyan anthikad nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X