മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ 4 കാര്യങ്ങള്‍! അതും ഒന്നിച്ചെത്തിയ സര്‍പ്രൈസുകള്‍..
മലയാളത്തിലെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും സിനിമകളുടെ പേരില്‍ ആരാധകര്‍ തമ്മില്‍ യുദ്ധം നടത്താറുണ്ടെങ്കിലും അന്തര്‍ധാര സജീവമായിരിക്കും എന്നതാണ് വസ്തുത. നല്ല സിനിമകള്‍ക്ക് പരസ്പരം സപ്പോര്‍ട്ട് ചെയ്യാന്‍ ഇരുകൂട്ടര്‍ക്കും മടിയില്ലെന്നുള്ളതാണ് കാര്യം.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ക്ക് സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു. ഇരു കൂട്ടര്‍ക്കും ഒരുപോലെ ആഘോഷിക്കാന്‍ പറ്റുന്ന സമ്മാനങ്ങളായിരുന്നു താരങ്ങള്‍ നല്‍കിയിരുന്നത്. വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകളും ടീസറുകളും ട്രെയിലറുമായിരുന്നു ആ സമ്മാനങ്ങള്‍.
ഒടിയന്‍
മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്‍. ഫാന്റസി ഗണത്തില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതില്‍ ചെറുപ്പക്കാരനായിട്ടുള്ള ലുക്കിന് വേണ്ടി ഏറെ കഷ്ടപാടുകള്‍ സഹിച്ചിരുന്നു. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും ആകാംഷ പകരുന്നൊരു ടീസര്‍ പുറത്ത് വന്നിരുന്നു. കലക്കന്‍ ബിജിഎം ഉള്ള ടീസര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. സിനിമയെ കുറിച്ചുള്ള ആകാംഷ കൂട്ടുകയാണിത്.
യാത്രയുടെ ടീസര്‍
മമ്മൂട്ടി നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. വൈഎസ് ആര്‍ റെഡ്ഡിയുടെ കഥ പറയുന്ന സിനിമയില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തില്‍ നിന്നും ജൂലൈ 8 ന് ടീസര്‍ പുറത്ത് വന്നിരുന്നു. വൈഎസ്ആര്‍ റെഡ്ഡിയായി രൂപം മാറിയ മമ്മൂട്ടിയായിരുന്നു ടീസറിലുണ്ടായിരുന്നത്. മാത്രമല്ല തെലുങ്കിലുള്‌ല ഡയലോഗുകളും മനോഹരമായിരിക്കുന്നു എന്ന് മാത്രം പറയാം. പുറത്ത് വന്ന ഉടനെ തന്നെ യാത്രയുടെ ടീസറും ഹിറ്റായി മാറിയിരുന്നു.

ലൂസഫിര്‍
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനായി അഭിനയിക്കുന്ന ചിത്രത്തിന് നടന്‍ മുരളി ഗോപിയാണ്് തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. മുഖം കാണിക്കാതെയുള്ള പോസ്റ്ററായിരുന്നു അത്. സിനിമ ഒത്തിരിയധികം സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചിരിക്കുകയാണെന്നുള്ള കാര്യം പോസ്റ്ററില്‍ നിന്നും വ്യക്തമായിരുന്നു. മ്ഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ് തുടങ്ങി നിരവധി താരങ്ങള്‍ വേറെയുമുണ്ട്.
പേരന്‍പ്
മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം വരെ കിട്ടാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന സിനിമയാണ് പേരന്‍പ്. ഒത്തിരിയധികം വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പ്രമോ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മമ്മൂട്ടി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അഞ്ജലി അമീറാണ് നായിക. ഒപ്പം സമുദ്രക്കനി, സുരാജ് വെഞ്ഞാറമൂട്, സാധാന തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications