മമ്മൂട്ടിയോട് സംശയം ചോദിക്കുമ്പോഴുള്ള പ്രതികരണം, വീട്ടിലെ മെഗാസ്റ്റാറിനെ കുറിച്ച് മഖ്‌ബൂൽ സൽമാൻ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മമ്മൂട്ടിയുടേത്. സിനിമാ വിശേഷങ്ങൾ പോലെ കുടുംബവിശഷങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുട്ടിയുടെ മകനാണ് മഖ്ബൂൽ സൽമാൻ. പിതാവിന്റേയും മൂത്താപ്പയുടേയും സഹോദരന്റേയും വഴിയെ സഞ്ചരിച്ച് ഇദ്ദേഹവും സിനിമയിൽ എത്തിയിട്ടുണ്ട് 2012 ൽ പുറത്ത് ഇറങ്ങിയ അസുരവിത്ത് എന്ന ചിത്രത്തിലൂടെയാണ് മഖ്ബൂൽ വെള്ളിത്തിരയിൽ എത്തുന്നത്. എന്നാൽ അധികം സിനിമയിൽ ശോഭിക്കാൻ നടന് കഴിഞ്ഞിരുന്നില്ല. നല്ല അവസരങ്ങൾ തേടി എത്തിയിരുന്നില്ല. മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസ്, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയേയും സഹോദരൻ ദുൽഖറിനേയും കുറിച്ച് മഖ്ബുൽ പറഞ്ഞ വാക്കുകളാണ്. മമ്മൂട്ടിയോട് സിനിമയെ കുറിച്ചുളള സംശയം ചോദിക്കാറുണ്ടെന്നും അദ്ദേഹത്തെ കുടുംബത്തെ മൂത്തയാൾ എന്നത് കൊണ്ട് ഭയമാണെന്നും മഖ്ബുൽ അഭിമുഖത്തിൽ പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ ദുൽഖറുമായുള്ള അടുപ്പത്തെ കുറിച്ചുമൊക്കെ പറയുന്നുണ്ട്.

മമ്മൂട്ടിയെ കുറിച്ച്

നടന്റെ വാക്കുകൾ ഇങ്ങനെ... ''ഒരു ഫാൻ ബോയി എന്ന നിലയിലാണ് മൂത്താപ്പയുടെ സിനിമകൾ കാണാറുള്ളത്. തിയേറ്ററിൽ കയറി കഴിഞ്ഞാൽ അങ്ങനെയാണ്. അതുപോലെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന സംശയങ്ങളെല്ലാം ചോദിക്കാറുണ്ട്. അതിനെല്ലാം കൃത്യമായ മറുപടിയും നൽകാറുണ്ട്. വളരെ നല്ല ഉപദേശമാണ് അദ്ദേഹം എപ്പോഴും നൽകാറുള്ളതെന്നും'' താരം അഭിമുഖത്തിൽ പറയുന്നു.

കുടുംബത്തിൽ

മെഗാസ്റ്റാറിനോടുള്ള ഭയത്തെ കുറിച്ചു മഖ്ബൂൽ പറയുന്നുണ്ട്. സംശയങ്ങൾ ചോദിക്കുമ്പോൾ മമ്മൂട്ടിയുടെ പ്രതികരണം ഏങ്ങനെയായിരിക്കും എന്നുളള അവതാരകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയോടുള്ള ബഹുമാനം കലർന്നുള്ള ഭയത്തെ കുറിച്ച് പറയുന്നത്. ''അദ്ദേഹം എപ്പോഴും വളരെ നല്ല ഉപദേശമാണ് നൽകാറുള്ളത്. പിന്നെ ഭയം സ്വഭാവികമായും ഉണ്ടാകും. അത്രയും വലിയ സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. അപ്പോൾ തീർച്ചായായും ഒരു ബഹുമാനവും ഭയവുമൊക്കെയുണ്ടാവും. നമ്മളോടൊക്കെ അദ്ദേഹം വളരെ ജോളിയാണ്. കുടുംബത്തിലെ എല്ലാവരോടും ഒരുപോലെയാണെന്നും'' മഖ്ബൂൽ സൽമാൻ പറയുന്നു.

ദുൽഖർ

സഹോദരൻ ദുൽഖറിനെ കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്. സാധാരണ സഹോദരന്മാരെ പോലെയാണ് തങ്ങൾ എന്നാണ് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ'' തമ്മിൽ കാണുമ്പോൾ സിനിമ ചർച്ചകൾ ഉണ്ടാവാറുണ്ട്. അദ്ദേഹം ചെയ്യുന്ന സിനിമകളെ കുറിച്ചും ചെയ്യാൻ പോകുന്ന സിനിമകളെ കുറിച്ചുമൊക്കെ പറയും. നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം താരാറുണ്ട്. അത് പോലെ ഇങ്ങോട്ടും ചെയ്യുന്ന സിനിമകളെ കുറിച്ച് അന്വേഷിക്കാറുണ്ട് . പക്ഷെ വലിയ ചർച്ചകളൊന്നും പരസ്പരമില്ല. സിനിമ ഇറങ്ങുമ്പോൾ ഇങ്ങനെയായിരിക്കും അല്ലെങ്കിൽ അങ്ങനെയാവും എന്ന് ഒന്നും പറയാറില്ല''.

ചേട്ടനും  അനിയനും

'സാധരാണ ഒരു ചേട്ടനും അനിയനും തമ്മിൽ കാണുമ്പോൾ സംസാരിക്കുന്ന വിഷയങ്ങൾ മാത്രമേ ഞങ്ങളും സംസാരിക്കാറുള്ളൂ. വല്ലപ്പോഴും മാത്രമാണ് കാണുന്നത്. അപ്പോൾ പറയാൻ ദുൽഖറിനും തനിക്കും ഒരുപാട് വിശേഷങ്ങളുണ്ടാവും. സാധാരണ ഒരു ചേട്ടനും അനിയനും ആണ്.

Recommended Video

കോളേജ് ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉണ്ണിമുകുന്ദന്റെ മറുപടി | FilmiBeat Malayalam
വിശേഷം

തമ്മിൽ കാണൂമ്പോൾ സിനിമ ചർച്ച ചെയ്യാറുണ്ട്. അത് അത്ര ഡീപ്പായിട്ടൊന്നും പോകാറില്ല. വല്ലപ്പോഴും ഒരുമിച്ച് കാണുന്നവരാണ്. തങ്ങളുടേതായ ഒരുപാട് പേഴ്സണൽ വിശേഷങ്ങൾ പറയാനുണ്ടാവും. അതിൽ ഒരു കാര്യം മാത്രമാണ് സിനിമ. അല്ലാതെ ഫുൾ ടൈം സിനിമ ചർച്ചകളൊന്നും തങ്ങളുടെ ഇടയിൽ ഉണ്ടാകാറില്ലെന്നും മഖ്ബൂൽ കൂട്ടിച്ചേർത്തു. കൂടാതെ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് കുറുപ്പ് എന്നും അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X