ജയയുമായി വേർപിരിയില്ല, പക്ഷെ അത് പ്രണയം കൊണ്ടല്ല: അമിതാഭ് ബച്ചൻ രേഖയെ സ്വീകരിക്കാത്തതിന് കാരണം ഇത്
ബോളിവുഡിന്റെ ലെജൻഡറി സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ ജീവിതം എന്നും വിവാദങ്ങളുടെ നിഴലിൽ ആയിരുന്നു. പ്രത്യേകിച്ച്, സീനിയർ താരത്തിന്റെയും, പ്രശസ്ത നടി ജയാ ബച്ചന്റെയും ദാമ്പത്യവും, അദ്ദേഹത്തിന് ബോളിവുഡ് താരം രേഖയോട് തോന്നിയ പ്രണയവും, പല പതിറ്റാണ്ടുകളായി ഹിന്ദി സിനിമ വ്യവസായം സൂക്ഷിക്കുന്ന പരസ്യമായ രഹസ്യമാണ്. പക്ഷെ, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായിട്ടു കൂടി, ജയാ ബച്ചനുമായുള്ള വിവാഹബന്ധം വേർപെടുത്താൻ അമിതാഭ് ഒരിക്കലും തയ്യാറായില്ല.
ജയയുമായുള്ള ദാമ്പത്യത്തിൽ പിരിമുറുക്കമുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, ഷോലെ താരം ഒരിക്കൽ താൻ "വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല" എന്ന് പറഞ്ഞിരുന്നു. തന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന തരത്തിൽ വന്ന വാർത്തകൾ ജയാ ബച്ചൻ ആയിടയ്ക്ക് നിഷേധിച്ചിരുന്നു, അതിന് പിന്നാലെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കൊണ്ട്, രേഖയുടെ പേരെടുത്ത് പറയാതെ അമിതാഭ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

"ലോകം മുഴുവൻ അവർക്ക് ഇഷ്ടമുള്ളത് പറയട്ടെ. അദ്ദേഹം (അമിതാഭ് ബച്ചൻ) എന്നോട് ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ട്. അയാൾക്ക് ധൈര്യം ഉണ്ടായിരിക്കണം അയാൾ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് പറയാൻ. ഞാൻ അറിയാതെ, എന്നെ ഒളിച്ചു കൊണ്ട് അയാൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, അത് അയാളുടെ പ്രശ്നമാണ്. എന്റെ പ്രശ്നമല്ല. അയാൾ അതിനൊപ്പം ജീവിക്കണം. സ്വന്തം മനസാക്ഷിയുടെ മുന്നിൽ," ജയാ ബച്ചൻ പറഞ്ഞു. പക്ഷെ പ്രശസ്ത നടിയുടെ അവകാശവാദങ്ങൾ, അമിതാഭിന്റെയും രേഖയുടെയും പ്രണയത്തെ കുറിച്ചുള്ള ബോളിവുഡ് മാധ്യമങ്ങളുടെയും പ്രേക്ഷകരുടെയും സംശയം ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്.
ജയയുടെ തുറന്നു പറച്ചിലിന് പിന്നെ തന്റെ ദാമ്പത്യത്തിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളെക്കുറിച്ചുള്ള അമിതാഭിന്റെ പ്രതികരണം വന്നു. രേഖയുടെ പേര് പരാമർശിക്കാതെ, അമിതാഭ് തന്റെ ദാമ്പത്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങൾക്ക് സൂപ്പർ താരം മറുപടി നൽകി. "ഞങ്ങളുടെ കാര്യത്തിൽ വിവാഹമോചനം ഒരിക്കലും സംഭവിക്കില്ല. എന്റെ അടിസ്ഥാന ബോധം ഒരു ഇന്ത്യക്കാരന്റേതായതു കൊണ്ട് ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല. ജയയെ എന്റെ ഭാര്യയായി സ്വീകരിച്ചപ്പോൾ ഞാൻ ഏറ്റവും മികച്ച, ഒന്നാം തരം തിരഞ്ഞെടുപ്പാണ് ജീവിതത്തിൽ നടത്തിയത്," അമിതാഭ് ബച്ചൻ അവകാശപ്പെട്ടു.

എന്നാൽ, രേഖ അങ്ങനെ വിട്ടുകൊടുക്കുന്ന കൂട്ടത്തിൽ ആയിരുന്നില്ല. പ്രശസ്ത താരം ഗോസ്സിപ്പുകളുടെ പിറകെ പോകാൻ മാധ്യമങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. പണ്ട് സ്റ്റാർഡസ്റ്റിന് നൽകിയ അഭിമുഖത്തിൽ, ജയ ഒരു ദിവസം തന്നെ ബച്ചന്റെ വീട്ടിലേക്ക് ക്ഷണിച്ചുവെന്ന വിചിത്രമായ ഒരു അവകാശവാദം നടി ഉന്നയിച്ചു. "തന്റെ ഭർത്താവിന് രേഖയോട് താത്കാലികമായ വെറുമൊരു ആകർഷണം മാത്രമേയുള്ളൂവെന്ന് കരുതിയിരുന്നിടത്തോളം കാലം ജയയ്ക്ക് ആ ബന്ധത്തിൽ പ്രശ്‌നമില്ലായിരുന്നു. എന്നാൽ അയാൾ എന്നെ പ്രണയിച്ചു തുടങ്ങിയെന്നും, ഞങ്ങൾ മാനസികമായി അടുത്തുവെന്നും അവർ മനസ്സിലാക്കിയപ്പോഴാണ് അത് അവരെ വേദനിപ്പിക്കാൻ തുടങ്ങിയത്," രേഖ വാദിച്ചു.
"ഒരു വൈകുന്നേരം ജയാ ദിദീ (ചേച്ചി) എന്നെ അത്താഴത്തിന് വിളിച്ചു. ഞങ്ങൾ അമിതാഭ് ജിയെ കുറിച്ച് ഒഴികെ മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. പക്ഷെ അന്ന് ഞാൻ അവിടെ നിന്ന് പോകുന്നതിനുമുമ്പ്, "എന്തൊക്കെ സംഭവിച്ചാലും ഞാൻ അമിതിനെ ഒരിക്കലും ഉപേക്ഷിക്കില്ല," എന്ന് അവർ എന്നോട് പറഞ്ഞിരുന്നു," രേഖ അവകാശപ്പെട്ടു. പക്ഷെ എന്ത് കൊണ്ടോ, ഗോസിപ്പ് കോളങ്ങളിൽ എന്നും നിറഞ്ഞു നിൽക്കാറില്ല രേഖ എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും, അമിതാഭ് ബച്ചനും ജയാ ബച്ചനും, എന്നും അവയോടൊക്കെ മൗനം പാലിച്ചു പോരുകയായിരുന്നു.


Click it and Unblock the Notifications











