For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരവധി അവസരങ്ങൾ തേടി എത്തി, സ്വീകരിച്ചില്ല, കാവ്യ അധികം അന്യഭാഷ ചിത്രങ്ങൾ ചെയ്യാത്തത് ഇതുകൊണ്ട്

  |

  മലായാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായി ചുവട് വെച്ച കാവ്യ നടന്റെ ഭാഗ്യ നായികയാവുകയായിരുന്നു.

  ഗർഭിണിയായി ഗായത്രി സുരേഷ്; എസ്കേപ്പിലെ മേക്കോവറിന് കയ്യടിച്ച് ആരാധകർ

  മഞ്ജു വാര്യർ ജർമനിയിൽ പോയി സ്‌കിന്‍ ട്രീറ്റ്മെന്റ് നടത്തിയോ, ജർമനിയിൽ പോയ സംഭവം വെളിപ്പെടുത്തി നടി

  ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ മാധവൻ. മഹാലക്ഷ്മി എന്നൊരു മകളുണ്ട് ഇവർക്ക്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു ദിലീപുമായുള്ള വിവാഹം. ഏറെ ചർച്ചയായ വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും കാവ്യയും ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് കാവ്യ മാധവന്റെ പഴയ അഭിമുഖമാണ്. അന്യഭാഷ ചിത്രങ്ങളിൽ അധികം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി.

  വിവാഹമെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ഭയമാണ്, തനിക്ക് നാല് മക്കളുണ്ട്, വെളിപ്പെടുത്തി സെയ്ഫ് അലിഖാൻ

  മഞ്ജു വാര്യർക്ക് ശേഷം മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിരുന്ന താരമായിരുന്നു കാവ്യ. മലയാളത്തിൽ മികച്ച അഭിനേത്രിയായി തിളങ്ങിയ താരം അന്യഭാഷ ചിത്രങ്ങളിൽ അധികം അഭിനയിച്ചിരുന്നില്ല. മേളിവുഡ് താരങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് അന്യഭാഷ സിനിമകളിൽ നിന്ന് ലഭിക്കുന്നത്. പല പ്രമുഖ നടിമാരും മലയാളം വിട്ട് അന്യഭാഷ ചിത്രങ്ങളിലേയ്ക്ക് ചേക്കേറാറുണ്ട്. എന്നാൽ കാവ്യ സജീവമായിരുന്നില്ല. നിരവധി ഓഫറുകൾ തേടി എത്തി എന്നും എന്നാൽ ഓഫറുകൾ സ്വീകരിച്ചില്ലെന്നും കാവ്യ പറയുന്നു.

  കംഫര്‍ട്ട് അല്ലാത്തത് കൊണ്ടാണ് സിനിമ ചെയ്യാതിരുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ....''അന്യഭാഷയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അത്ര കംഫര്‍ട്ടല്ല അക്കാര്യത്തില്‍. മലയാളത്തില്‍ എല്ലാം എനിക്ക് പരിചയമാണ്. അറിയാവുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാന്‍ താല്‍പര്യമില്ല. കുറേ ആളുകള്‍ക്കിടയില്‍ ആരേയും അറിയാതെ നില്‍ക്കുന്നത് താല്‍പര്യമില്ലെന്നും'' കാവ്യ പറയുന്നു.

  കൂടാത കഥ പോലും അറിയാതെ സിനിമ ചെയ്തിട്ടുണ്ടെന്നും അഭിമുഖത്തിൽ നടി പറയുന്നു. ''കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്. അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല. ശീലാബതി ചെയ്യും മുന്‍പ് ശീലാബതിയെ അറിഞ്ഞിരിക്കണമെന്ന് ശരത് സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. മുഴുവനായും കഥ മനസ്സിലാക്കി ചെയ്ത സിനിമയാണ്. സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ടെന്നും കാവ്യ അഭിമുഖത്തിൽ പറയുന്നു.

  സഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധമാണ് കാവ്യ കാത്തുസൂക്ഷിക്കുന്നത്. നടിയെ കുറിച്ച് നല്ല അഭിപ്രായമാണ് സഹപ്രവർത്തകർക്കുളളത്. ഇപ്പോഴിത പാക്ക് അപ്പിനെ കുറിച്ച് പറയുകയാണ് താരം. യാത്ര പറച്ചിലുകൾ എന്നും വേദനാജനകമാണെന്നാണ് കാവ്യ പറയുന്നത്. ''യാത്ര പറച്ചിലുകൾ എന്നും വേദനാജനകമാണ്. അവസാന സീനാണെന്ന് മനസ്സിലായാൽ തന്നെ പോവാനുള്ള കാര്യങ്ങളും ചെയ്യും. ഷോട്ട് കഴിഞ്ഞ് എവിടെയാ വണ്ടിയെന്ന് ചോദിച്ച് നേരെ അങ്ങോട്ടേക്ക് പോവും. കാവ്യയുടെ വിക്കറ്റ് വീണു, പാക്കപ്പായി എന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിക്കുന്നതിനായി കാത്തിരിക്കാറില്ല അതുപോലെ ആരോടും യാത്ര പറയാൻ നിൽക്കാതെ പെട്ടെന്ന് അവിടെ നിന്ന് പെട്ടെന്ന് പോവുമെന്നും കാവ്യ പറയുന്നു.

  Recommended Video

  Dileep's family pic goes viral on social media

  2016 ൽ ആയിരുന്നു കാവ്യയുടേയും ദിലീപിന്റേയും വിവാഹം. താരങ്ങളുടെ വിവാഹത്തെ കുറിച്ച് നിരവധി തവണ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വിവാഹം. മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. 2015 ൽ മ‍ഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിഞ്ഞതിന് ശേഷമാണ് ദിലീപ് കാവ്യയെ ജീവിത സഖിയാക്കുന്നത്. പിന്നേയും ആണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമ. ദിലീപായിരുന്നു നായകൻ.

  Read more about: dileep kavya madhavan
  English summary
  Here's Why Kavya Madhavan Quit Other Language Movies, Know The Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X