twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    By Aswini
    |

    പ്രേമത്തിലും മലരും ജോര്‍ജ്ജും ഒന്നിക്കാത്തതില്‍ മലയാളികള്‍ക്ക് ഏറെ വിഷമമുണ്ട്. ജോര്‍ജ്ജും മലരും മാത്രമല്ല, മലയാള സിനിമാ ചരിത്രത്തില്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചിട്ടും ഒന്നിക്കാതെ പോയ എത്രയോ ജോഡികളുണ്ടായിരിക്കുന്നു. കടാപ്പുറത്ത് പാടിപ്പാടി നടന്ന കൊച്ചുമുതലാളിയും അതുകേട്ട് വിതുമ്പിയ കറുത്തമ്മയും മുതല്‍ തുടങ്ങുന്നു ഇങ്ങോട്ട്.

    വന്ദനത്തിലെ ഉണ്ണികൃഷ്ണനും ഗാഥയും, ടൈറ്റാനിക്കിലെ ജാക്കും റോസും, വിണ്ണൈത്താണ്ടി വരുവായയിലെ ജെസിയും കാര്‍ത്തിയും ആഷിക്കിയിലെ രാഹുലും ആരോഹിയും അങ്ങനെ എല്ലാ ഭാഷകളിലുമുണ്ട് ഓരോ വിരഹ പ്രണയങ്ങള്‍. അതില്‍ വളരെ കുറച്ചു ജോഡികളെ കുറിച്ച് മാത്രം താഴെ പറയുന്നു...

     ഉണ്ണികൃഷ്ണനും ഗാഥയും

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    1989 ല്‍ പ്രിയദര്‍ശന്‍ സംവിധാനത്തിലിറങ്ങിയ ചിത്രമാണ് വന്ദനം. എങ്കിലേ എന്നോട് പറ ഐ ലവ് യൂൂൂ ന്ന് എന്ന് പറഞ്ഞു പറയിപ്പിക്കുന്ന ഡയലോഗ് ഇന്നും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാണ്. ഗാഥയും (ഗിരിജ ഷെട്ടര്‍) ഉണ്ണികൃഷ്ണനും (മോഹന്‍ലാല്‍) ഒന്നിച്ചിരുന്നെങ്കിലെന്ന് ഇന്നും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു.

    ജാക്കും റോസും

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    ഇത് കഥയല്ല, യഥാര്‍ത്ഥമാണ്. ടൈറ്റാനിക്ക് ദുരന്തത്തെ ജെയിംസ് കാമറൂണ്‍ സിനിമയാക്കിയപ്പോള്‍ ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരില്‍ 1,517 പേരും മരിച്ചതിലായിരുന്നില്ല ജാക്കും റോസും ഒന്നാവാത്തതിലായിരുന്നു ഏറിയ പ്രേക്ഷകര്‍ക്കും വേദന

    ജെസിയും കാര്‍ത്തിയും

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയും. പക്ഷെ പ്രാക്ടിക്കലായി ചിന്തിച്ചാല്‍ മതവും പ്രായവുമൊക്കെ പ്രണയത്തില്‍ വില്ലനായി വന്നേക്കാം. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് ചിത്രം സംസാരിച്ചത് അതേ കുറിച്ചാണ്. അല്ലായിരുന്നെങ്കില്‍ കാര്‍ത്തിയ്ക്ക് ജെസിയെ ലഭിച്ചേനെ.

    രാഹുലും അരോഹിയും

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    യഥാര്‍ത്ഥ പ്രണയം അങ്ങനെയാണെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കുന്ന ചിത്രമാണ് ആഷിഖി ടു. അരോഹിയുടെ വളര്‍ച്ചയ്ക്ക് കാരണം രാഹുലാണ്. പക്ഷെ നായികയുടെ വളര്‍ച്ചയ്ക്ക് തന്റെ മദ്യപാനവും ശീലവും തടസ്സമാവും എന്ന് കണ്ടപ്പോള്‍, അവളോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് മരണത്തിലൂടെ അവിളില്‍ നിന്ന് വിട്ടുപോകുകയാണ് നായകന്‍.

    സൂര്യയും മേഘ്‌നയും

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    ഗൗതം വാസുദേവ മേനോന്റെ വാരണം ആയിരം എന്ന ചിത്രത്തില്‍ മൂന്ന് പ്രണയങ്ങള്‍ പറയുന്നുണ്ട്. കൃഷ്ണനും (സൂര്യ) മാലിനിയും (സിമ്രാന്‍) തമ്മില്‍, സൂര്യയും (സൂര്യ) മേഘ്‌നയും (സെമീറ റെഡ്ഡി) തമ്മില്‍, സൂര്യയും (സൂര്യ) പ്രിയയും (രമ്യ) തമ്മില്‍. അതില്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെട്ട പ്രണയം സൂര്യയും മേഘ്‌നയും തമ്മിലുള്ളതായിരുന്നു. എന്നാല്‍ ആ പ്രണയത്തിന് മാത്രം ഒന്നിക്കാന്‍ കഴിഞ്ഞില്ല.

    അന്നയും റസൂലും

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    മലയാളികള്‍ നെഞ്ചിലേറ്റിയ മറ്റൊരു പ്രണയ ചിത്രം, രാജീവ് രവിയുടെ അന്നയും റസൂലും. മരണത്തിനല്ലാതെ പ്രണയ ജോഡികളെ വേര്‍പിരിയ്ക്കാന്‍ മറ്റൊന്നിനും സാധിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിവക്കുന്ന മറ്റൊരു ചിത്രം. മതം പ്രണയത്തിന് വിലക്കായപ്പോള്‍, അന്നയെ വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു. റസൂലിനെ അല്ലാതെ മറ്റൊരാളെ ജീവിതത്തില്‍ സങ്കല്‍പിക്കാന്‍ കഴിയാത്ത അവള്‍ ആത്മഹസത്യ എന്ന വഴി കണ്ടെത്തി.

    ചിത്രം

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ചിത്രത്തിനും അവസ്ഥ മറ്റൊന്നല്ല. കല്യാണിയും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചു. പക്ഷെ രേവതിയെ കൊന്ന കുറ്റം കോടതിയില്‍ ഏറ്റു പറഞ്ഞ് തൂക്കുകയര്‍ ചോദിച്ചുവാങ്ങിയ വിഷ്ണുവിന് ഇനി തിരിച്ചുവരാന്‍ സാധിക്കില്ല.

    മിന്നാരം

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാണ് പോയത്. സമയമെടുത്തു ഒരുപാട് അത് മറക്കാന്‍. എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മിപ്പിക്കാന്‍ വീണ്ടും വന്നു. ആഗ്രഹിച്ചതുകൊണ്ടാണ് സ്വീകരിക്കാം എന്ന് തീരുമാനിച്ചത്. അപ്പോള്‍ വീണ്ടും പോകും എന്ന് പറയുന്നു. പക്ഷെ ഇത്തവണ മീന തിരിച്ചുവരില്ല. പാരമ്പര്യമായി കിട്ടിയ അസുഖത്തിന് കീഴടങ്ങി അവള്‍ ബോബിയെ വിട്ടിട്ട് പോയത് മരണത്തിലേക്കാണ്

     ഗജനി

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    മരുഗദോസ് സംവിധാനം ചെയ്ത ഗജനിയിലും നായകനെയും നായികയെയും തമ്മിലകറ്റുന്നത് മരണമാണ്. സഞ്ജയ് രാമസ്വാമിയും കല്‍പനയും ഒന്നിച്ചിരുന്നെങ്കില്‍ എന്ന് തമിഴകം മാത്രമല്ല നല്ല സിനിമകള്‍ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നവരും ആഗ്രഹിച്ചു.

    ജോര്‍ജ്ജും മലരും

    കൊച്ചുമുതലാളിയും കറുത്തമ്മയും മുതല്‍ ജോര്‍ജ്ജും മലരും വരെ

    ആ നിരയില്‍ ഇപ്പോള്‍ ഒടുവില്‍ പ്രേക്ഷകരെ വേദനിപ്പിക്കുന്ന വേര്‍പാടാണ് ജോര്‍ജ്ജിന്റെയും മലരിന്റെയും. പ്രേമത്തിലെ മൂന്ന് പ്രേമങ്ങളില്‍ പ്രേക്ഷകര്‍ പ്രേമിച്ച പ്രേമം മലരിന്റെയും ജോര്‍ജ്ജിന്റെയുമാണ്.

    English summary
    Here we present 10 couples we wished to get together in cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X