For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുന്ദരിയാകാന്‍ ശരീരത്തില്‍ കത്തിവച്ച താരങ്ങള്‍

  By Lakshmi
  |

  എത്രകഴിവുണ്ടെങ്കിലും സിനിമാലോകത്തിന്റെ പ്രഭയില്‍ നിലനിന്നുപോകണമെങ്കില്‍ ആകര്‍ഷണീയത അത്യാവശ്യമാണ്. പ്രത്യേകിച്ചും നായികനടിമാരുടെ കാര്യത്തില്‍. ചിലപ്പോള്‍ വലിയ കഴിവൊന്നുമില്ലെങ്കിലും സൗന്ദര്യം കൊണ്ട് കുറച്ചേറെ നാള്‍ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ നടിമാര്‍ക്ക് കഴിയാറുണ്ട്.

  അതുകൊണ്ടുതന്നെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെ ശ്രദ്ധാലുക്കളുമായിരിക്കും. വെറുതേ ചായം തേച്ചും മുടി ഭംഗിയാക്കിയും മാത്രം നടക്കാതെ അഭംഗിയുള്ള ശരീരഭാഗങ്ങള്‍ സൗന്ദര്യ ശസ്ത്രക്രിയയിലൂടെ മെച്ചപ്പെടുത്തുന്ന രീതി പഴയകാലം മുതല്‍തന്നെ വ്യാപകമാണ്.

  ഇന്ത്യന്‍ സിനിമയില്‍ ഇത്തരത്തില്‍ ഒട്ടേറെ നായികനടിമാരുണ്ട് അവരില്‍ ചിലര്‍ ഇതാ

  ശ്രീദേവി

  ശ്രീദേവി

  ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യ റാണിയാണ് ശ്രീദേവി. തമിഴ്‌നാട്ടുകാരിയായ ശ്രീദേവി തമിഴിലും മലയാളത്തിലുമെല്ലാം നായികയായശേഷമാണ് ബോളിവുഡിലേയ്ക്ക് പോയത്. പിന്നീട് അവരെ നമ്പര്‍ വണ്‍ സ്ഥാനത്ത് ഏറെക്കാലം തുടര്‍ന്ന ശ്രീദേവി തന്റെ മൂക്ക് ഭംഗിയാക്കാനായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇക്കാര്യം ഇക്കാലംവരെ ശ്രീ ശരിവച്ചിട്ടില്ലെങ്കിലും ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള മൂക്കിന്റെ ആകൃതികണ്ടാല്‍ ആര്‍ക്കും ഇക്കാര്യം മനസിലാകും.

  ശില്‍പ ഷെട്ടി

  ശില്‍പ ഷെട്ടി

  ഏറെക്കാലം ബോളിവുഡ് നായികയായിരുന്നിട്ടൊന്നും കിട്ടാതിരുന്ന പ്രശസ്തിയാണ് ബിഗ് ബ്രദര്‍ എന്ന റിയാലിറ്റിഷോയിലൂടെ ശില്‍പയ്ക്ക് ലഭിച്ചത്. അതിസുന്ദരിയാണ് ശില്‍പയെന്നകാര്യത്തില്‍ തര്‍ക്കമില്ല. സുന്ദരിയാകാനായി ശില്‍പ തന്റെ മൂക്കിലാണ് കത്തിവച്ചത്. മറ്റ് ചില പൊടിക്കൈകള്‍ കൂടി ചെയ്താണ് ശില്‍പ ഇന്നത്തെ രൂപം സ്വന്തമാക്കിയതെന്നാണ് കേള്‍ക്കുന്നത്.

  മിന്നിഷ ലംബ

  മിന്നിഷ ലംബ

  മൂക്ക് ശരിപ്പെടുത്താനായി മിന്നിഷ സൗന്ദര്യശസ്ത്രക്രിയ നടത്തിയെന്ന് വാര്‍ത്തവന്നിരുന്നു. താരം ഇത് ശക്തമായി നിഷേധിയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ചിത്രങ്ങള്‍ കള്ളം പറയില്ലല്ലോയെന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ബോളുവുഡ് ചോദിക്കാറുള്ളത്.

  പ്രിയങ്ക ചോപ്ര

  പ്രിയങ്ക ചോപ്ര

  സുന്ദരിപ്പട്ടം നേടിയ പ്രിയങ്ക ചോപ്രയുടെ പഴയ രൂപവും ഇന്നത്തെ രൂപവും നോക്കിയാല്‍ വളരെ മാറ്റം കാണാനാകും. മുഖസൗന്ദര്യം കൂട്ടാനായി പ്രിയങ്ക താടിയെല്ല് ശസ്ത്രക്രിയ ചെയ്ത് ശരിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രിയങ്കയും ഇക്കാര്യം നിഷേധിച്ചിരുന്നു.

  ബിപാഷ ബസു

  ബിപാഷ ബസു

  ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചശേഷമാണ് ബിപാഷ സൗന്ദര്യ ശസ്ത്രക്രിയ നടത്തിയത്. മാറിടവും ഇടുപ്പുമെല്ലാം സുന്ദരമാക്കാനാണ് ബിപാഷ ശസ്ത്രക്രിയ നടത്തിയിരുന്നത്. ശസ്ത്രക്രിയയുടെ മുഴുവന്‍ പണവും നല്‍കിയില്ലെന്ന് പറഞ്ഞ് സര്‍ജന്‍ ബിപാഷയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എല്ലാതാരങ്ങളെയും പോലെ ബിപാഷ വളരെ സുന്ദരമായി ഇത് നിഷേധിയ്ക്കുകയും ചെയ്തു.

  സുസ്മിത സെന്‍

  സുസ്മിത സെന്‍

  കിരയര്‍ തുടങ്ങിയ കാലത്താണ് സുസ്മിത സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശരീരത്തില്‍ കത്തിവച്ചത്. മാറിടമായിരുന്നു സുസ്മിതയെ അലട്ടിയിരുന്ന പ്രശ്‌നം. വന്‍തുക മുടക്കി താരം മാറിട സൗന്ദര്യം കൂട്ടുകയാണുണ്ടായത്.

  കങ്കണ റണൗത്ത്

  കങ്കണ റണൗത്ത്

  ഒരുദിവസം പൊടുന്നനെ വളരെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട കങ്കണ റണൗത്ത് തീര്‍ച്ചയായും സൗന്ദര്യ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ പറയുന്നത്. ചുണ്ടുകളാണ് കങ്കണ ഇത്തരത്തില്‍ ഭംഗിയാക്കിയത്.

  ശ്രുതി ഹസന്‍

  ശ്രുതി ഹസന്‍

  ഉലകനായകന്‍ കമല്‍ ഹസന്റെ മകളെന്ന ലേബലുമായി സിനിമാലോകത്തെത്തിയിട്ടും നല്ലൊരു വേഷം ലഭിയ്ക്കാന്‍ ശ്രുതിയ്ക്ക് ഏറെക്കാലം കാത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇതിനിടെ തന്റെ മൂക്ക് ഭംഗിയാക്കാനായി ശ്രുതി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പലരിലും കാണാന്‍ കഴിയുന്ന ഡീവിയേറ്റഡ് സെപ്റ്റം എന്ന പ്രശ്‌നം അകറ്റാനായിരന്നു ശസ്ത്രക്രിയ ഇത് ചെയ്തതോടെ ശ്രുതി കൂടുതല്‍ സുന്ദരിയായി.

  അനുഷ്‌ക ശര്‍മ്മ

  അനുഷ്‌ക ശര്‍മ്മ

  ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിരനായികമാരില്‍ ഒരാളാണ് അനുഷ്‌ക. തന്റെ ചുണ്ടുകള്‍ മനോഹരമാക്കാനാണ് അനുഷ്‌ക ശസ്ത്രക്രിയ ചെയ്തത്.

  English summary
  Many of our heroines are underwent cosmetic surgery to fix the lools of their face and body.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X