കാവ്യ മുതല്‍ ദീപ്തിവരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

By Aswathi

മമ്മൂട്ടി, മോഹിനി, ദിവ്യ ഉണ്ണി, ബിജു മേനോന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ലാല്‍ ജോസ് സ്വതന്ത്ര സംവിധായകനായി രംഗത്തെത്തുന്നത്. പിന്നീട് കലാമൂല്യമുള്ള ഒത്തിരി ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ലാല്‍ ജോസ് തന്റെ സിനിമകളിലൂടെ ഒത്തിരി നായികമാരെയും മലയാളത്തിന് സമ്മാനിച്ചു.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന രണ്ടാമത്തെ ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് കാവ്യ മാധവനെ നായികയായി മലയാളത്തിന് പരിചയപ്പെടുത്തിയത്. പിന്നീട് ലാല്‍ ജോസിന്റെ മീശ മാധവന്‍, ക്ലാസ്‌മേറ്റ്‌സ് എന്നീ ചിത്രങ്ങളിലൂടെ കാവ്യയ്ക്ക് വീണ്ടും ബ്രേക്ക് നല്‍കി.

സംവൃത സുനില്‍, അനുശ്രീ, ആന്‍ അഗസ്റ്റിന്‍ അങ്ങനെ ലാല്‍ ജോസിലൂടെ വെള്ളിത്തിരയില്‍ ഭാഗ്യം തെളിഞ്ഞ നായികമാര്‍ ഒത്തിരിയാണ്. ഇപ്പോള്‍ നീന എന്ന ചിത്രത്തിലൂടെ പുതിയൊരു നായികയെ കൂടെ വെള്ളിത്തിരയില്‍ പരിചയപ്പെടുത്തുകയാണ് ലാലു, ദീപ്തി സതി. നോക്കൂ, കാവ്യ മുതല്‍ ദീപ്തിവരെയുള്ള ലാല്‍ ജോസിന്റെ കണ്ടെത്തലുകള്‍...

കാവ്യ മാധവന്‍

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

അതുവരെ ബാലതാരമായിരുന്ന കാവ്യ മാധവനെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് നായികയായി പരിചയപ്പെടുത്തിയത്. അന്ന് കാവ്യ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പിന്നീട് ലാല്‍ ജോസിന്റെ മീശ മാധവന്‍, ക്ലാസ്‌മേറ്റ്‌സ് എന്നീ ചിത്രങ്ങളിലൂടെ കാവ്യയ്ക്ക് വീണ്ടും ബ്രേക്ക് നല്‍കി.

സംവൃതാ സുനില്‍

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനിലിനെ ലാല്‍ജോസ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ഇവിടെയും നായകന്‍ ദിലീപ് തന്നെയായിരുന്നു. പിന്നീട് ഡയമണ്ട നക്ലൈസ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലും ലാല്‍ ജോസ് സംവൃതയ്ക്ക് ശക്തമായ കഥാപാത്രങ്ങള്‍ നല്‍കി.

ചങ് ചു മിന്‍

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

ശ്രീനിവാസനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കിയ അറബിക്കഥ എന്ന ചിത്രത്തിലൂടെ ചങ് ചു മിന്‍ എന്ന ചൈനക്കാരിയെ ലാല്‍ ജോസ് മലയാളികള്‍ക്ക് പരിചയപ്പെടുത്തി.

മീരനന്ദന്‍

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മിനിക്രീനിലെത്തിയ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി തന്നതും ലാല്‍ ജോസാണ്.

അര്‍ച്ചന കവി

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

എംടിയുടെ നീലത്താമര വീണ്ടും 2009 ല്‍ അവതരിപ്പിച്ചപ്പോള്‍ ലാല്‍ ജോസ് മലയാളത്തിന് ഒരു നായികയെ പരിചയപ്പെടുത്തി തന്നു, അര്‍ച്ചന കവി. അര്‍ച്ചനയ്‌ക്കൊപ്പം കൈലാഷിനെയും ലാല്‍ജോസ് അവതരിപ്പിച്ചു.

ആന്‍ അഗസ്ത്യന്‍

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

സഹനടനായി മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന അഗസ്ത്യന്റെ മകള്‍ ആന്‍ അഗസ്ത്യനെ എല്‍സമ്മ എന്ന ആണ്‍ കുട്ടിയിലൂടെ വെള്ളിത്തിരയില്‍ എത്തിച്ചത് ലാല്‍ ജോസാണ്. ഇപ്പോള്‍ വിവാഹിതയായ ആനിന്റെ രണ്ടാം വരവിനും നീന എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് വഴിതുറക്കുന്നു.

ഡാനിയേല സക്കേള്‍

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

ദിലീപ്, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സ്പാനിഷ് മസാല എന്ന ചിത്രത്തിലൂടെ വീണ്ടും ലാല്‍ ജോസ് ഒരു അന്യദേശക്കാരിലെ മലയാളത്തിലെത്തിച്ചു, ഡാനിയേല സക്കേള്‍

അനുശ്രീ

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

അരുണേട്ട എന്ന വിളിപോലെ മലയാളികള്‍ക്കിപ്പോള്‍ സുപരിചിതയാണ് അനുശ്രീ. ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസാണ് അനുശ്രീയെ വെള്ളിത്തിരയില്‍ എത്തിച്ചത്.

റീനു മാത്യൂസ്

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി റീനു മാത്യൂസിനെയും ലാല്‍ ജോസ് ബിഗ്‌സ്‌ക്രീനിലെത്തിച്ചു. ഡിസംബര്‍ മിസ്റ്റ് എന്ന ഷോര്‍ട് ഫിലീമില്‍ ഇതിനു മുമ്പ് റീനു അഭിനയിച്ചിരുന്നു.

പാര്‍വ്വതി നമ്പ്യാര്‍

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

ഏഷ്യനെറ്റിലെ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ പാര്‍വ്വതി നമ്പ്യാരെ ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിച്ചതും ലാല്‍ ജോസ് തന്നെ.

ദീപ്തി സതി

കാവ്യ മുതല്‍ ദീപ്തി വരെ, ലാല്‍ ജോസ് കണ്ടെത്തിയ നായികമാര്‍

ഈ നിരയിലെ ഏറ്റവും ഒടുവിലത്തെ പേരാണ് ദീപ്തി സതി. നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തിയെ ലാല്‍ജോസ് പരിചയപ്പെടുത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X