»   » ഉര്‍വ്വശി, ശോഭന, ശാന്തികൃഷ്ണ... നായകന്മാര്‍ തല്ലിയ പ്രമുഖ നടിമാരുടെ പട്ടിക കണ്ടാല്‍ ഞെട്ടും!

ഉര്‍വ്വശി, ശോഭന, ശാന്തികൃഷ്ണ... നായകന്മാര്‍ തല്ലിയ പ്രമുഖ നടിമാരുടെ പട്ടിക കണ്ടാല്‍ ഞെട്ടും!

Posted By: Kishor
Subscribe to Filmibeat Malayalam

കള്ളടിച്ച് കോണ്‍തിരിഞ്ഞ് കാല് മടക്കി തൊഴിക്കാനാണ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു പെണ്ണിനെ വേണ്ടത്. സകലമാന സ്ത്രീ വിരുദ്ധതയും കുത്തിനിറച്ച് എഴുതിയ ആ ഡയലോഗ് പോലും തീയറ്റര്‍ ഞെട്ടുന്ന കയ്യടിയോടെ സ്വീകരിച്ചവരാണ് നമ്മള്‍ മലയാളികള്‍. ഇനി, ഏതെങ്കിലും നടി നായകന് നേരെ തല്ലാന്‍ കയ്യോങ്ങിയാല്‍ ആ കൈ പിടിച്ച് തിരിച്ച് നീയൊരു പെണ്ണായിപ്പോയി എന്ന ഡയലോഗ് വിടും.

Read Also: വീണ്ടും സുചിലീക്‌സ്... ഞെട്ടിക്കല്‍ തുടരുന്നു: ഇത്തവണ നയന്‍താര - ചിമ്പു ചൂടന്‍ വീഡിയോ ട്വിറ്ററില്‍!

Read Also: നടിമാരുടെ ഓറല്‍ സെക്‌സ് മുതല്‍ സ്വയംഭോഗം വരെ പുറത്ത്... എല്ലാ പരിധിയും വിട്ട് സുചിലീക്‌സ്, വീഡിയോ!!

Read Also: പ്രിയ നടിമാരുടെ ഉടുതുണി ഇല്ലാത്ത ചിത്രങ്ങള്‍.. അമലാ പോള്‍ മുതല്‍ രമ്യാകൃഷ്ണന്‍ വരെ... സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു!

മലയാളത്തില്‍ മാത്രമല്ല, അന്യഭാഷകളിലായാലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഇത്രയ്ക്കിത്രയ്ക്ക് ശക്തിയേ ഉള്ളൂ. ഇടക്കിടെ ഓരോ അപവാദങ്ങള്‍ അവിടെയും ഇവിടെയുമായി പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. എന്നാലും ആണിന്റെ തല്ല് കൊള്ളേണ്ടവരാണ് പെണ്ണുങ്ങള്‍ എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തലാണ് ഭൂരിഭാഗവും ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളുടെ തല്ല് കൊള്ളുന്ന സ്ത്രീ കഥാപാത്രങ്ങളെ നോക്കൂ..

ഉര്‍വ്വശി

മോഹന്‍ലാലിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ ജോഡിയായിട്ടുള്ള നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും ഏറ്റവും കൂടുതല്‍ അടി വാങ്ങിയിട്ടുള്ള നടിയും ഉര്‍വ്വശി തന്നെയാകും. അര്‍ഹത, മിഥുനം, അഹം തുടങ്ങിയ ചിത്രങ്ങളിലെല്ലാം മോഹന്‍ലാല്‍ ഉര്‍വശിയെ തല്ലുന്ന രംഗങ്ങളുണ്ട്.

ശോഭന

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച നായികമാരില്‍ ഒരാളാണ് ശോഭന. ഉള്ളടക്കം എന്ന ചിത്രത്തിലാണ് ശോഭനയെ മോഹന്‍ലാല്‍ അടിക്കുന്ന രംഗമുള്ളത്. കമല്‍ സംവിധാനം ചെയ്ത ഉളളടക്കം വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്.

മാതു

സദയം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ മാതുവിനെ തല്ലുന്ന സീനുളളത്. ശ്രീനിവാസന്‍, നെടുമുടി വേണു എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മോഹന്‍ലാലിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ ചിത്രമാണ് സദയം

ശാന്തികൃഷ്ണ

പക്ഷേ എന്ന ചിത്രത്തിലാണ് ഭാര്യയായി അഭിനയിച്ച ശാന്തികൃഷ്ണയെ മോഹന്‍ലാല്‍ തല്ലുന്നത്. മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് പക്ഷേ. മോഹന്‍ലാല്‍, ശോഭന എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വന്‍ ഹിറ്റായിരുന്നു പക്ഷേ.

പൂര്‍ണിമ ജയറാം

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ആദ്യചിത്രത്തില്‍ തന്നെ മോഹന്‍ലാല്‍ ഒരു നടിയെ തല്ലുന്നുണ്ട്. അതില്‍ പക്ഷേ വില്ലനായിരുന്നു ലാല്‍. വില്ലനായി വന്ന പല ചിത്രങ്ങളിലും ഇതുപോലെ സ്ത്രീകളെ തല്ലുന്ന രംഗമുണ്ട്. മഞ്ഞില്‍ വിരഞ്ഞ പൂക്കളില്‍ മോഹന്‍ലാലിന്റെ തല്ല് കിട്ടിയത് പൂര്‍ണി ജയറാമിനാണ്.

രേവതി

കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ രേവതിയെ അടിക്കുന്ന രംഗമുള്ളത്. മോഹന്‍ലാലിന്റെ കാമുകിയായിട്ടാണ് രേവതി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ദേവാസുരം, കിലുക്കം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഈ കൂട്ടുകെട്ട്.

രഞ്ജിനി

മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും രഞ്ജിനിക്ക് തല്ല് കിട്ടിയ ചിത്രമേതെന്ന് പറയാമോ. ചിത്രം എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. വഴക്ക് കൂടുന്നുണ്ടെങ്കിലും ഈ ചിത്രത്തില്‍ അടിയില്ല. എന്നാല്‍ മുഖം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ രഞ്ജിനിയെ തല്ലുന്നുണ്ട്.

മേനക

കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ മേനകയെ അടിച്ചത്. ഐ വി ശശിയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.

പ്രിയ

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കടത്തനാടന്‍ അമ്പാടി. 1990ലാണ് ചിത്രം റിലീസായത്. ഈ ചിത്രത്തില്‍ പ്രിയ എന്ന നടിയെ മോഹന്‍ലാല്‍ അടിക്കുന്ന ഒരു രംഗമുണ്ട്. ഒരു വടക്കന്‍ വീരഗാഥയ്ക്ക് ബദലായി മോഹന്‍ലാലിനെയും പ്രേം നസീറിനെയും കൊച്ചിന്‍ ഹനീഫയെയും മറ്റും വെച്ചെടുത്ത ചിത്രമാണിത്.

ആസിഫ് അലി - അഭിരാമി

ഇത് വരെ കണ്ട തല്ല് പോലെയല്ല ഇത് ചെറിയൊരു വ്യത്യാസമുണ്ട്. ഇതില്‍ തല്ല് കിട്ടുന്നത് നായകനാണ്. തല്ലുന്നത് സ്ത്രീകഥാപാത്രവും. ഇത് താന്‍ഡാ പോലീസ് എന്ന പോലീസ് ചിത്രത്തിലാണ് അഭിരാമി ഡ്രൈവര്‍ വേഷത്തിലെത്തിയ ആസിഫ് അലിയെ തല്ലുന്ന സീനുള്ളത്.

English summary
Heroins slapped by the male character in Malayalam films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam