വിനീതേട്ടന്‍ വരുമ്പോള്‍ ഒരു ഫാനും ലാപ്‌ടോപ്പും മാത്രമേ ഉള്ളു; രണ്ട് ദിവസം വണ്ടിയില്‍ ഉറങ്ങിയിട്ടുണ്ട്
മലയാളികള്‍ക്ക് പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടറാണ് ഹിഷാം അബ്ദുള്‍ വഹാബ്. ഹിഷാമിന് മലയാളത്തില്‍ ബ്രേക്ക് നല്‍കിയ ചിത്രം ഹൃദയമാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ഇപ്പോഴിതാ തന്റെ സ്ട്രഗിളിനെക്കുറിച്ചും ഹൃദയത്തിലെ അവസരത്തെക്കുറിച്ചും സംസാരിക്കുകയാണ് ഹിഷാം അബ്ദുള്‍ വഹാബ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറക്കുന്നത്.
തെലുങ്ക് സിനിമയായ കുഷി ചെയ്യുന്ന സമയത്ത് ഭയങ്കര പ്രഷറിലൂടെയാണ് കടന്നു പോയിരുന്നത്. സിനിമയുടെ ആളുകള്‍ വിളിച്ച് ഒരു ദിവസം കൊണ്ട് പാട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ഹൈദരാബാദിലേക്ക് കയറിക്കോളാനാണ് പറഞ്ഞത്. അങ്ങനെയാണ് പോകുന്നത്. കോണ്‍ഫിഡന്റ് ആയിട്ട് എനിക്ക് ചെയ്യാന്‍ പറ്റുന്നത് കമ്പോസിംഗ് ആണ്.

അങ്ങനെ പോയി ഒരു ഹോട്ടല്‍ മുറിയില്‍ നാലഞ്ച് ഡെമോകള്‍ ഒരു ദിവസം ഡയറക്ടര്‍ അടക്കമുള്ളവര്‍ ഉള്ള സ്ഥലത്ത് ഇരുന്നാണ് കമ്പോസ് ചെയ്യുന്നത്. ആ സമയത്ത് ഞാന്‍ ചിന്തിച്ചത് ഹൃദയം പോലെ എനിക്ക് ഫ്‌ളറിഷ് ചെയ്യാന്‍ പറ്റുന്ന ഒരു വലിയ സ്‌പേസ് എന്ന് ചിന്തിച്ച് മാത്രമാണ് ഈ പാട്ടുകള്‍ ഒക്കെ ചെയ്തത്.
ആ പാട്ടുകള്‍ ആഘോഷിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് വന്ന ഹായ് നന്നയും സിനിമ ഹിറ്റ് ആവുകയും പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതും ഒരു അനുഗ്രഹമായിട്ടാണ് കരുതുന്നത് എന്നും ഹിഷാം പറയുന്നു. താന്‍ രണ്ട് ദിവസം വണ്ടിയില്‍ കിടന്ന് ഉറങ്ങിയ ആളാണ്. 2014, 15 സമയത്ത് സിനിമ മാത്രം ആഗ്രഹിച്ച് നടന്ന സമയമാണ്. ദുബായില്‍ പഠിച്ച് കോളേജ് ഓഫര്‍ ചെയ്ത ജോലി വേണ്ടെന്ന് വെച്ച് സിനിമയാണ് ജീവിതം എന്ന് കരുതി വന്ന ഒരാളാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു.
ഒരു അപാര്‍ട്ട്‌മെന്റ് ഉണ്ടായിരുന്നു. പക്ഷെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. അന്ന് എനിക്ക് ഒരു സ്വിഫ്റ്റ് ഉണ്ടായിരുന്നു. അന്നും ഷോര്‍ട്ട് ഫിലിം പോലത്തെ വര്‍ക്കുകള്‍ വരുന്നുണ്ട്. അന്ന് അപാര്‍ട്ട്‌മെന്റ് നോക്കി നടക്കുന്ന സമയത്ത് വണ്ടിയിലാണ് ഉറങ്ങിയത്. അന്നെ ആകെ മുന്നോട്ട് നയിച്ചത് എനിക്ക് മ്യൂസിക് കിട്ടും എന്ന ആത്മവിശ്വാസമാണ്.
അങ്ങനെയാണ് സാള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയില്‍ അവസരം ലഭിക്കുന്നത്. ഹൃദയം ചെയ്യുന്ന സമയത്ത് വിനീതേട്ടന്‍ വരുന്നത് ചെറിയ ഒരു അപാര്‍ട്ട്‌മെന്റിലാണ്. അവിടെ ഒരു ലാപ്‌ടോപ്പും ഫാനും മാത്രമേ ഉണ്ടായിരുന്നുള്ളു. വിനീതേട്ടന്‍ തരുന്ന അഡ്വാന്‍സിലാണ് ഞാന്‍ എ.സി വാങ്ങുന്നതും സ്പീക്കര്‍ സെറ്റ് ചെയ്യുന്നതും പുള്ളിക്കിരിക്കാന്‍ സോഫ വാങ്ങുന്നതും.

ആ സോഫ ഇപ്പോഴും ഇവിടെയുണ്ട്. അതിന് ശേഷമാണ് ഇന്ന് കാണുന്നതെല്ലാം ഉണ്ടാവുന്നത്. ഇന്ന് സ്റ്റുഡിയോ ഉണ്ട്. അസിസ്റ്റന്‍സ് ഉണ്ട്. അയ്ഷ ഹാപ്പിയാണ്. കാരണം അന്ന് അവള്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. പുറത്ത് നിന്ന് വരുന്നവര്‍ക്ക് ഈ ഇന്‍ഡസ്ട്രിയെക്കുറിച്ച് അറിയില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്‍സിന്റെ കാര്യമൊന്നും അവര്‍ക്ക് അറിയേണ്ട ആവശ്യവുമില്ല.
ഹൃദയം റിലീസ് ആകുന്ന സമയത്ത് ഞാന്‍ ആദ്യം ഹഗ് ചെയ്തത് അയ്ഷയെയാണ്. നമ്മുടെ സ്ട്രഗിള്‍ എന്തായിരുന്നുവെന്ന് നമുക്ക് രണ്ട് പേര്‍ക്കും മാത്രമേ അറിയുകയുള്ളു എന്നും ഹിഷാം പറഞ്ഞു.


Click it and Unblock the Notifications