For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ സഹപാഠിയുടെ മകനാണ്; കാര്‍ക്കശ്യക്കാരനായ മമ്മുട്ടി അലിഞ്ഞില്ലാതെ പോയ നിമിഷത്തെ കുറിച്ച് ഹൈബി ഈഡന്‍

  |

  അമ്പത് വര്‍ഷത്തോളം അഭിനയ ജീവിതം പൂര്‍ത്തിയാക്കിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് സ്‌നേഹാശംസകളുമായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ആഗസ്റ്റ് ആറിനാണ് മമ്മൂട്ടി സിനിമയിലെത്തിയതിന്റെ അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്നത്. താരരാജാവിനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ സിനിമയിലെ സഹപ്രവര്‍ത്തകരടക്കം പലരും വെളിപ്പെടുത്തി.

  ഗ്ലാമറസ് ലുക്കിൽ ഫോട്ടോയുമായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറലാവുന്നു

  ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഹൈബി ഈഡന്‍ എംപി. മമ്മൂട്ടിയുടെ സഹപാഠിയുടെ മകനാണെന്നും എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ കയറി വരാനുള്ള അനുവാദവും അദ്ദേഹമെനിക്ക് തന്ന നിമിഷത്തെ കുറിച്ചുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഹൈബി പറയുന്നത്.

  കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സഹോദരിയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ജോലി ലഭിച്ചു. ആദ്യ പോസ്റ്റിംഗ് ബാംഗ്ലൂരില്‍. നാട്ടിലേക്കൊരു സ്ഥലം മാറ്റം വേണം. പലവഴി നോക്കി നടന്നില്ല. അപ്പോഴാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ മമ്മുക്കയെ കുറിച്ചോര്‍ക്കുന്നത്. ഉടനെ സിനിമ നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ച് മമ്മുക്കയുടെ ഒരു അപ്പോയ്ന്റ്‌മെന്റ് തരപ്പെടുത്തി. അന്ന് എന്റെ കൂടപ്പിറപ്പായ കവസാക്കി ബൈക്കുമെടുത്ത് മമ്മുക്കയുടെ വീട്ടിലേക്ക് കുതിച്ചു.

  നല്ല മഴയായിരുന്നു. ഷര്‍ട്ടും മുണ്ടുമെല്ലാം നനഞ്ഞു കുതിര്‍ന്ന് മമ്മുക്കയുടെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ ശങ്കിച്ചു നിന്നു. ഈ കോലത്തില്‍ കേറണോ? തന്നെ കണ്ടയുടനെ മമ്മുക്ക വലിയ വാത്സല്യത്തോടെ വീട്ടില്‍ കയറ്റിയിരുത്തി ഒരു ഗ്ലാസ് കട്ടന്‍ ചായ തന്നിട്ട് പറഞ്ഞു. 'നിനക്ക് ഈ വീട്ടില്‍ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്റെ ഈഡന്റെ മകനാണ്'. എറണാകുളം ലോ കോളേജിലെ പഴയ സഹപാഠിയുടെ മകനെ അദ്ദേഹം സ്വീകരിച്ച രീതി ഏറെ കൗതുകകരമായിരുന്നു. അന്നേ വരെ മനസില്‍ കണ്ടിരുന്ന കാര്‍ക്കശ്യക്കാരനായ മമ്മുട്ടി അലിഞ്ഞില്ലാതെ പോയി.

  അദ്ദേഹത്തെ അടുത്തറിഞ്ഞ എല്ലാവര്‍ക്കും ഇത് തന്നെയായിരിക്കും പറയാനുള്ളത്. ഉടന്‍ തന്നെ ഫോണെടുത്ത് സൗത്ത് ബാങ്കില്‍ വിളിച്ചു കാര്യം പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞു തീരുമാനമായില്ല. ഒരിക്കല്‍ കൂടി അദ്ദേഹത്തെ കണ്ടു. അടുത്ത തവണ അദ്ദേഹം ബാങ്ക് അധികൃതരോട് സംസാരിച്ചത് കൂടുതല്‍ കടുപ്പത്തിലായിരുന്നു. ഈ സ്ഥലം മാറ്റം ശരിയായില്ലെങ്കില്‍ ബാങ്കിന്റെ പരസ്യത്തില്‍ താന്‍ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റം ശരിയായി. സഹോദരി നാട്ടിലെത്തി.

  അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇത്തരം കഥകള്‍ പറയാനുണ്ടാകും. ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയിലാണ്, മലയാള സിനിമയ്ക്ക് മമ്മുക്കയെ ലഭിച്ചിട്ട് 50 വര്‍ഷം തികഞ്ഞു എന്നറിയുന്നത്. ലോക സിനിമ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മുട്ടി. ഒരു കലാകാരന്‍ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹം.

  ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് ബഷീറിനെ പ്രണയിച്ചത്; ഞങ്ങൾ തമ്മിൽ വഴക്കില്ലെന്ന് മഷൂറയും സുഹാനയും

  മോഹന്‍ലാലിന് മമ്മൂക്കയുടെ മറുപടി | FIlmiBeat Malayalam

  2013 ല്‍ സൗഖ്യം മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കുമ്പോള്‍ മുഖ്യാതിഥി ആയി എത്തിയത് മുതല്‍ കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് രോഗികള്‍ക്കായുള്ള മരുന്ന് വിതരണത്തിന്റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നല്‍കിയ പിന്തുണ കുറച്ചൊന്നുമല്ല. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതു പ്രവര്‍ത്തന മേഖലയില്‍ അദ്ദേഹം നല്‍കിയ പ്രോത്സാഹനങ്ങള്‍ അവിസ്മരണീയമാണ്. ഇനിയും ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നമ്മുടെ അഭിമാനമായി നിലകൊള്ളാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  വിവാഹശേഷമാണ് അഭിനയത്തിലേക്ക് എത്തുന്നത്; ഭര്‍ത്താവാണ് ഏറ്റവും വലിയ പിന്തുണ എന്ന് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി

  English summary
  Hibi Eden Opens Up About Megastar Mammootty And His Simplicity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X