2019ല്‍ ബോക്‌സോഫീസില്‍ തരംഗമായ ബോളിവുഡ് ചിത്രങ്ങള്‍! കൂടുതല്‍ കളക്ഷന്‍ ഈ സിനിമകള്‍ക്ക്
Recommended Video
വിവിധ സിനിമ ഇന്‍ഡസ്ട്രികളിലായി നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയൊരു വര്‍ഷമായിരുന്നു 2019. ഇക്കൊല്ലം മലയാള സിനിമയ്ക്ക് ഭാഗ്യവര്‍ഷമായി മാറിയപ്പോള്‍ മറ്റു ഇന്‍ഡസ്ട്രികളും തിളങ്ങിയിരുന്നു. ബോളിവുഡിലും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നു. അവയ്‌ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 2019ല്‍ എറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ ലഭിച്ച ബോളിവുഡ് സിനിമകളെക്കുറിച്ചറിയാം.

തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായിരുന്നു കബീര്‍ സിങ്. ഷാഹിദ് കപൂര്‍ നായകനായ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. നടന്റെ കരിയറിലെയും വലിയ വഴിത്തിരിവായും സിനിമ മാറി. 200 കോടിയിലധികം കളക്ഷനാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്. അതുകൊണ്ടു തന്നെ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ ഈ വര്‍ഷം മുന്നില്‍ കബീര്‍ സിങ് തന്നെയാണ്.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡില്‍ അണിയിച്ചൊരുക്കിയ സിനിമയാണ് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്. വിക്കി കൗശല്‍ നായകനായ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെ നേടിയിരുന്നു. ബോക്‌സോഫീസില്‍ നിന്നും 200 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയിരുന്നത്.

സല്‍മാന്‍ ഖാന്റെ ഈദ് റിലീസായി ഇക്കൊല്ലം എത്തിയ സിനിമയാണ് ഭാരത്. അലി അബ്ബാസ് സഫറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെ നേടിയിരുന്നു. കത്രീന കൈഫ് നായികയായി എത്തിയ ചിത്രം ചരിത്ര പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു ചിത്രം കൂടിയായിരുന്നു.

അക്ഷയ്കുമാര്‍ നായകനായ കേസരിയും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയ ബോളിവുഡ് ചിത്രമാണ്. ഇരുനൂറ് കോടിയിലധികം കളക്ഷന്‍ സിനിമ തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നു. പരിണീതി ചോപ്രയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തിയിരുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിച്ചു.

അജയ് ദേവ്ഗണ്‍ നായകനായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ടോട്ടല്‍ ധമാല്‍. ഇന്ദ്രകുമാര്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. 200 കോടിയിലധികം കളക്ഷനാണ് ചിത്രം തിയ്യേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്.

ഒരിടവേളയ്ക്ക് ശേഷം ഹൃത്വിക്ക് റോഷന്‍ ബോളിവുഡിലേക്കുളള തിരിച്ചുവരവ് ഗംഭീരമാക്കിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിത ശാസ്ത്രഞ്ജന്‍ അനന്തകുമാറിന്റെ ജീവിതകഥ പറഞ്ഞ ചിത്രം കുറഞ്ഞ ദിവസങ്ങള്‍കൊണ്ടാണ്ടാണ് 200കോടിയിലധികം കളക്ഷന്‍ തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നത്.

രണ്‍വീര്‍ സിങും ആലിയ ഭട്ടും തര്‍ത്തഭിനയിച്ച സിനിമയാണ് ഗല്ലി ബോയ്. സോയ അക്തറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതാണ് ലഭിച്ചത്. 200 കോടിയിലധികം കളക്ഷനാണ് ചിത്രം തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നത്.


Click it and Unblock the Notifications