twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴ്‌നാട് ബോക്‌സ് ഓഫീസ് ഭരിച്ച് ദളപതി! 2018ല്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഇവയാണ്

    By Prashant V R
    |

    മലയാള സിനിമയ്‌ക്കെന്ന പോലെ തമിഴകത്തിനും നല്ലൊരു വര്‍ഷമായിരുന്നു 2018. പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട നിരവധി മികച്ച ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. കലാമൂല്യമുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളായിരുന്നു കോളിവുഡില്‍ ധാരാളമായി പുറത്തിറങ്ങിയത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ മറ്റു നടന്മാരുടെ സിനിമകള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

    മമ്മൂക്കയുടെ ആ ഭാഗ്യം ടൊവിനോ തോമസിനും ലഭിച്ചിട്ടുണ്ട്! മനസു തുറന്ന് നടി ഉര്‍വ്വശിമമ്മൂക്കയുടെ ആ ഭാഗ്യം ടൊവിനോ തോമസിനും ലഭിച്ചിട്ടുണ്ട്! മനസു തുറന്ന് നടി ഉര്‍വ്വശി

    ചെറിയ ബഡ്ജറ്റില്‍ ഒരുക്കി വലിയ വിജയം നേടിയ സിനിമകളും നിരവധിയാണ്. മലയാളി പ്രേക്ഷകരും തമിഴ് സിനിമകള്‍ക്ക് മികച്ച വരവേല്‍പ്പ് നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ ലഭിച്ച പോലെ കേരളത്തിലും വലിയ വിജയം നേടാന്‍ തമിഴ് സിനിമകള്‍ക്കായി. ഈ വര്‍ഷം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ നേട്ടമുണ്ടാക്കാനും പല ചിത്രങ്ങള്‍ക്കും സാധിച്ചിരുന്നു. ഈ വര്‍ഷം തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ.....

    സര്‍ക്കാര്‍

    സര്‍ക്കാര്‍

    ദളപതി വിജയ് നായകനായ സര്‍ക്കാര്‍ ആണ് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍നിന്നും ഇതുവരെ കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്ന ചിത്രം. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത സിനിമ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ സിനിമയില്‍ കീര്‍ത്തി സുരേഷായിരുന്നു നായിക. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ സിനിമ നിര്‍മ്മിച്ചു. വരലക്ഷ്മി ശരത്കുമാര്‍, രാധാ രവി, യോഗി ബാബു,പാലാ കറുപ്പയ്യ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍. തമിഴ് നാട് ബോക്‌സ് ഓഫീസില്‍നിന്നു മാത്രമായി 126 കോടി രൂപയാണ് സര്‍ക്കാര്‍ നേടിയിരിക്കുന്നത്.

    2.0

    2.0

    സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 2.0 ആണ് സര്‍ക്കാറിനു പിന്നിലായി എത്തിയിരിക്കുന്നത്. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍നിന്നും 111കോടിയാണ് ചിത്രം ഇതുവരെ നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ ത്രീ ഡി ചാര്‍ജുകള്‍ കൂട്ടാതെയാണ് ഈ നേട്ടം. ശങ്കര്‍ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ട ചിത്രം ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലെത്തിയിരുന്നത്. 600 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചിരുന്നു. അക്ഷയ്കുമാര്‍ വില്ലന്‍ റോളിലെത്തിയ ചിത്രത്തില്‍ എമി ജാക്‌സണ്‍ നായികാ വേഷത്തിലെത്തി. വേള്‍ഡ് വൈഡ് കളക്ഷനില്‍ 700 കോടി ചിത്രം നേരത്തെ സ്വന്തമാക്കിയിരുന്നു.

    കാല

    കാല

    രജനീകാന്തിന്റെ തന്നെ കാലയാണ് തമിഴ്‌നാട് ബോക്‌സ് ഓഫീസ് കളക്ഷനില്‍ മൂന്നാമത് എത്തിയിരിക്കുന്നത്. ചിത്രം 59 കോടി നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിനു മികച്ച വരവേല്‍പ്പ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നു. കബാലിക്ക് ശേഷമെത്തിയ ചിത്രം വന്‍വിജയം നേടിയിലെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഈശ്വരി റാവു നായികയായി എത്തിയ ചിത്രത്തില്‍ നാനാ പടേക്കര്‍,സമുദ്രക്കനി തുടങ്ങിയവരുടെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടു,

    കടൈക്കുട്ടി സിങ്കം

    കടൈക്കുട്ടി സിങ്കം

    കാര്‍ത്തിയുടെതായി ഈ വര്‍ഷം സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു കടൈക്കുട്ടി സിങ്കം. പാണ്ഡ്യരാജ് സംവിധാനം ചെയ്ത സിനിമ ഒരു കുടുംബ ചിത്രമായിരുന്നു. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍നിന്നുമാത്രമായി ചിത്രം 52 കോടിയാണ് നേടിയിരുന്നത്. സയേഷ നായികയായി എത്തിയ ചിത്രത്തില്‍ സത്യരാജ്, അര്‍ത്ഥന ബിനു,പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂപ്പര്‍താരം സൂര്യ ആയിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

    സീമരാജ

    സീമരാജ

    ശിവകാര്‍ത്തികേയന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സീമരാജ. രജനിമുരുകന് ശേഷം പൊന്‌റം സംവിധാനം ചെയ്ത ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍നിന്നായി 49 കോടിയാണ് ചിത്രം നേടിയിരുന്നത്. സാമന്ത അക്കിനേനി നായികയായി എത്തിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷും അതിഥി വേഷത്തില്‍ എത്തി. ഹാസ്യ താരം സൂരിയും ഇത്തവണ ശിവകാര്‍ത്തികേയനൊപ്പം എത്തിയിരുന്നു.

    ചെക്ക ചിവന്ത വാനം

    ചെക്ക ചിവന്ത വാനം

    മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു ചെക്ക ചിവന്ത വാനം. അരവിന്ദ് സാമി,വിജയ് സേതുപതി, ചിമ്പു,അരുണ് വിജയ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു. 46 കോടിയാണ് ചിത്രം തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍നിന്നും നേടിയിരുന്നത്. ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമ ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചിരുന്നത്.

    താനാ സേര്‍ന്തക്കൂട്ടം

    താനാ സേര്‍ന്തക്കൂട്ടം

    നടിപ്പിന്‍ നായകന്‍ സൂര്യയുടെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു താനാ സേര്‍ന്തക്കൂട്ടം. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത സിനിമ ആരാധകര്‍ക്കുളള നടന്റെ പൊങ്കല്‍ വിരുന്നുകൂടിയായിരുന്നു, 44കോടി ആയിരുന്നു ചിത്രം തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍നിന്നും നേടിയിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികാ വേഷത്തില്‍ എത്തി. കാര്‍ത്തിക്ക്,രമ്യാ കൃഷ്ണന്‍,ആര്‍ ജെ ബാലാജി,നന്ദ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

    വടചെന്നൈ

    വടചെന്നൈ

    വെട്രിമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ധനുഷിന്റെ ഗ്യാങ്സ്റ്റര്‍ ചിത്രമായിരുന്നു വടചെന്നൈ. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ചെങ്കിലും ചിത്രം കഴിഞ്ഞ ഒക്ടോബറിലായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ചിത്രത്തില്‍ അന്‍പ് എന്ന കഥാപാത്രമായി ധനുഷ് ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. വടചെന്നൈയും ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു. 39 കോടിയാണ് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍നിന്നുമായി വടചെന്നെെ സ്വന്തമാക്കിയിരുന്നത്.

    ഇമൈക നൊടികള്‍

    ഇമൈക നൊടികള്‍

    ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര,അഥര്‍വ്വ,അനുരാഗ് കശ്യപ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഇമൈക നൊടികള്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു. 29 കോടിയാണ് ചിത്രം തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍നിന്നുമാത്രമായി നേടിയിരുന്നത്. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ച സിനിമ ആയിരുന്നു.

    തലയില്‍ നല്ല ആള്‍ത്താമസമുളള വില്ലനാണ് ബീജ! മാരി 2വിലെ കഥാപാത്രത്തെക്കുറിച്ച് മനസുതുറന്ന് ടൊവിനോതലയില്‍ നല്ല ആള്‍ത്താമസമുളള വില്ലനാണ് ബീജ! മാരി 2വിലെ കഥാപാത്രത്തെക്കുറിച്ച് മനസുതുറന്ന് ടൊവിനോ

    ആഷിഖ് അബുവിന്റെ വൈറസ് ഒരുങ്ങുന്നു! സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി സംവിധായകന്റെ കാസ്റ്റിംഗ് കോള്‍ആഷിഖ് അബുവിന്റെ വൈറസ് ഒരുങ്ങുന്നു! സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി സംവിധായകന്റെ കാസ്റ്റിംഗ് കോള്‍

    English summary
    highest grossing movies in tamil nadu box office 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X