മമ്മൂട്ടിയോ മോഹന്‍ലാലോ? മികച്ച നടനുള്ള അവാര്‍ഡ് കൂടുതല്‍ തവണ ലഭിച്ചത് ആര്‍ക്കാണ്! അറിയുമോ? കാണൂ!
Recommended Video

ജൂനിയേഴ്‌സും സീനിയേഴ്‌സും തമ്മിലുള്ള പോരാട്ടമൊക്കെയായിരുന്നുവെങ്കിലും ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനത്തില്‍ നിറഞ്ഞുനിന്നത് യുവതലമുറയാണ്. താരപദവിക്കും അപ്പുറത്ത് അവരവരുടെ പ്രകടനത്തെ വിലയിരുത്തിയാണ് ഇത്തവണ ജേതാക്കളെ കണ്ടെത്തിയത്. പ്രേക്ഷക പ്രതീക്ഷ പോലെ തന്നെയായിരുന്നു പല പുരസ്‌കാരങ്ങളും. എത്തേണ്ട കൈകളിലേക്ക് തന്നെയാണ് അവ എത്തിയതെന്നായിരുന്നു പ്രേക്ഷകലോകവും അഭിപ്രായപ്പെട്ടത്. പ്രേക്ഷകര്‍ക്ക് സുപരിചിതമായ സിനിമകളായിരുന്നു നിറഞ്ഞുനിന്നത്. അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ മോഹന്‍ലാലിനേയും ദിലീപിനേയുമൊക്കെ പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു.
ഒടിയന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനുള്ള പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ തന്നെ തന്നെ പരിഗണിക്കേണ്ടെന്നും യുവതലമുറയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും താരം ആവശ്യപ്പെട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ദിലീപിനെ പരിഗണിക്കാതിരുന്നതുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. അംഗീകാരവും പുരസ്‌കാരവും ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം കൂടുതല്‍ തവണ സ്വന്തമാക്കിയ താരത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ അറിയാനായി തുടര്‍ന്നുവായിക്കൂ.

റെക്കോര്‍ഡ് മോഹന്‍ലാലിന്
കൂടുതല്‍ തവണ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയെന്ന റെക്കോര്‍ഡ് അത് മോഹന്‍ലാലിന് സ്വന്തമാണ്. മലയാളത്തിന്റെ സ്വന്തം താരമായ മോഹന്‍ലാലിന് 6 തവണയാണ് പുരസ്‌കാരം ലഭിച്ചത്. ടിപി ബാലഗോപാലന്‍ എംഎ(1986), അഭിമന്യു, കിലുക്കം, ഉള്ളടക്കം(1991), സ്ഫടികം, കാലാപാനി(1995) വാനപ്രസ്ഥം(1999) തന്മാത്ര(2005), പരദേശി(2007) തുടങ്ങിയ സിനിമകളിലൂടെയാണ് മോഹന്‍ലാലിനെത്തേടി മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍രെ പുരസ്‌കാരമെത്തിയത്.

മമ്മൂട്ടിയും മോശക്കാരനല്ല
മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിക്ക് 5 പ്രാവശ്യമാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.1984 ലായിരുന്നു ആദ്യത്തെ പുരസ്‌കാരം ലഭിച്ചത്. അടിയൊഴുക്കുകള്‍ എന്ന സിനിമയിലൂടെയായിരുന്നു താരം അവാര്‍ഡ് നേടിയത്. 1989 ല്‍ ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം, 1993 ല്‍ വിധേയന്‍, പൊന്തന്‍മാട, വാത്സല്യം തുടങ്ങിയ സിനിമകളിലൂടെയും അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു.2004 ല്‍ കാഴ്ചയിലൂടെയും 2009 ല്‍ പാലേരി മാണിക്യത്തിലൂടെയും മമ്മൂട്ടി മികച്ച നടനായിരുന്നു.

ഭരത് ഗോപിയും ലിസ്റ്റിലുണ്ട്
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഭരത് ഗോപി. ഒരുകാലത്ത് നായകനായി നിറഞ്ഞുനിന്നിരുന്ന താരം പില്‍ക്കാലത്ത് അച്ഛന്‍ വേഷങ്ങളുമായി എത്തിയിരുന്നു. 4 തവണയാണ് അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കൊടിയേറ്റത്തിലൂടെ 1977ലായിരുന്നു ആദ്യമായി പുരസ്‌കാരം ലഭിച്ചത്. 1982 ല്‍ ഓര്‍മ്മയ്ക്കായി, 1983 ല്‍ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, രചന, ഈണം, കാറ്റത്തെ കിളിക്കൂട് 1985 ല്‍ ചിദംബരം ഈ ചിത്രങ്ങളിലൂടെയായിരുന്നു അദ്ദേഹം മികച്ച നടനായത്.

മുരളിക്കും ലഭിച്ചു
സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറിയ താരമായിരുന്നു മുരളി. വില്ലനായും നായകനായും നിറഞ്ഞുനിന്ന താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 4 തവണയാണ് അദ്ദേഹത്തിനും പുരസ്‌കാരം ലഭിച്ചത്. 1992 ല്‍ ആധാരം, 1996 ല്‍ കാണാക്കിനാവ്, 1998 ല്‍ താലോലം, 2001 ല്‍ നെയ്ത്തുകാരന്‍ ഈ സിനിമകളിലൂടെയായിരുന്നു അദ്ദേഹം പുരസ്‌കാരം സ്വന്തമാക്കിയത്.

നെടുമുടി വേണുവിന് ലഭിച്ചത്
മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണു ഇപ്പോഴും സിനിമയില്‍ സജീവമാണ്. നായകനായി തുടക്കം കുറിച്ച അദ്ദേഹം ഇന്നും സജീവമായി അഭിനയിക്കുന്നുണ്ട്. 3 പ്രാവശ്യമാണ് അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. 1981 ല്‍ വിടപറയും മുന്‍പെ, 1987 ല്‍ ഒരു മിന്നാമിനുങ്ങിന്‍രെ നുറുങ്ങുവെട്ടം, 2003 ല്‍ മാര്‍ഗം ഈ സിനിമകളിലൂടെയാണ് അദ്ദേഹത്തെ തേടി പുരസ്‌കാരമെത്തിയത്.


Click it and Unblock the Notifications