twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    By Aswini
    |

    വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടാണ് സിനിമയില്‍ കയറിക്കൂടിയത് എന്ന് വിചാരിക്കരുത്. സിനിമയില്‍ അഭിനയിക്കാന്‍ കഴിവ് മതി, വിദ്യാഭ്യാസം വേണ്ട എന്ന ധാരണയും ചിലര്‍ക്കൊക്കെ ഉണ്ടാവാം. എന്നാല്‍ സിനിമയെ കുറിച്ച് പഠിച്ചവരും അല്ലാതെയുള്ള വിദ്യാഭ്യാസം നന്നായി ഉള്ളവരും തന്നെയാണ് ഇന്ന് മലയാള സിനിമയില്‍ ഉള്ളവരില്‍ പലരും.

    മമ്മൂട്ടി വക്കീല്‍, ലാല്‍ ബികോം, ഉണ്ണി മുകുന്ദന്‍ പ്ലസ് ടു; 50താരങ്ങളും അവരുടെ വിദ്യാഭ്യാസ യോഗ്യതയുംമമ്മൂട്ടി വക്കീല്‍, ലാല്‍ ബികോം, ഉണ്ണി മുകുന്ദന്‍ പ്ലസ് ടു; 50താരങ്ങളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും

    എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കി വക്കീലായി കുറച്ചുകാലം പ്രാക്ടീസ് ചെയ്ത ശേഷമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ എത്തിയത്. നിവിനും വിനീതുമൊക്കെ എന്‍ജിനിയര്‍മാരാണ്. ബിസ്‌നസ് മാനേജ്‌മെന്റാണ് ദുല്‍ഖര്‍ സല്‍മാന്‍ പഠിച്ചത്. അതുകൊണ്ട് തന്നെ സിനിമ ഇല്ലെങ്കിലും ഇവര്‍ക്കൊക്കെ ജീവിക്കാം. നോക്കാം മലയാള സിനിമയിലെ വിദ്യാ സമ്പന്നരായ താരങ്ങള്‍ ആരൊക്കെയാണെന്ന്

    മമ്മൂട്ടി

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    നിയമ ബിരുദം പാസാകുകയും അഭിഭാഷകനായി കുറച്ചു കാലം പ്രാക്ടീസ് ചെയ്യുകയും ചെയ്ത ശേഷമാണ് മമ്മൂട്ടി സിനിമാ ലോകത്ത് എത്തുന്നത്. സിനിമയില്‍ പല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും മമ്മൂട്ടി വക്കീല്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.

    നിവിന്‍ പോളി

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    2006 ല്‍ ഫിസാറ്റില്‍ നിന്നും ബിടെക് പൂര്‍ത്തിയാക്കിയ നടനാണ് നിവിന്‍ പോളി. ബാംഗ്ലൂരിലെ ഇന്റഫോസിസില്‍ കുറച്ച് കാലം ജോലി നോക്കുകയും ചെയ്തിട്ടുണ്ട്. ആ ജോലി രാജിവച്ചാണ് സിനിമയില്‍ എത്തിയത്. മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബാണ് ആദ്യ ചിത്രം. സിനിമയില്‍ ഒരു രക്തബന്ധവുമില്ലാത്ത നിവിന്‍ കഴിവുകൊണ്ട് വളര്‍ന്നു വന്ന നടനാണ്.

    പൃഥ്വിരാജ്

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്ന പൃഥ്വിരാജ് വിദേശത്താണ് പഠിച്ചത്. ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് തസ്‌മേനിയയില്‍ ഐടിയില്‍ ബിഎ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ മരണത്തെ തുടര്‍ന്ന് പൃഥ്വി നാട്ടിലെത്തുന്നത്. അവിടെ വച്ചാണ് രഞ്ജിത്ത് നന്ദനം എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത്. പിന്നീട് സിനിമയിലേക്ക് മാറി

    ദുല്‍ഖര്‍ സല്‍മാന്‍

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    യുഎസിലെ പ്രൗഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസ്‌നസ് അഡ്മിനിസ്‌ട്രേഷനില്‍ ബാച്ചിലര്‍ ഡിഗ്രി ചെയ്ത ശേഷമാണ് ദുല്‍ഖര്‍ സിനിമാ ലോകത്തെത്തിയത്. വിദ്യാഭ്യാസത്തിന് ശേഷം സിനിമ നോക്കിയാല്‍ മതി എന്നത് മമ്മൂട്ടിയുടെ നിര്‍ബന്ധമായിരുന്നു. പഠിക്കുന്ന കാലത്ത് യുഎസില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തതായി ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു.

    ഫഹദ് ഫാസില്‍

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    യൂണിവേഴ്‌സിറ്റി ഓഫ് മൈമില്‍ ഒന്നര വര്‍ഷം എന്‍ജിനിയറിങ് പഠിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഫഹദ്, അതേ യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി പഠിച്ചു. അതിന് ശേഷം നാട്ടില്‍ വന്നപ്പോഴാണ് കേരള കഫേയില്‍ അവസരം ലഭിയ്ക്കുന്നത്. പിന്നെ ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ സംഭവിച്ചു.

    ഇന്ദ്രജിത്ത്

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    നാഗര്‍കോയിലെ രാജാസ് എന്‍ജിനിയറിങ് കോളേജില്‍ നിന്നും കപ്യൂട്ടര്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ദ്രജിത്ത് സിനിമാ ലോകത്തെത്തിയത്. അതിനിടയില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്നു. സിനിമയില്‍ തിരക്കായതോടെ ജോലി ഉപേക്ഷിച്ചു.

     ടൊവിനോ തോമസ്

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    തമിഴ് നാട്ടില്‍ നിന്നും ഇലക്ട്രോണിക് എന്‍ജിനിയറിങ് ബിരുദം നേടിയ ടൊവിനോ തോമസ് ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി നോക്കുകയും ചെയ്തിരുന്നു. പിന്നീട് രാജിവച്ച് സിനിമയിലേക്ക് വന്നു.

    വിനീത് ശ്രീനിവാസന്‍

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദം നേടിയ ശേഷമാണ് വിനീത് ശ്രീനിവാസന്‍ സിനിമയില്‍ സജീവമായത്. പഠനത്തിനിടയില്‍ പിന്നണി ഗായകനായി വിനീത് സിനിമയില്‍ തന്നെ ഉണ്ടായിരുന്നു.

    ജഗദീഷ്

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    റാങ്ക് ഹോള്‍ഡറാണ് ജഗദീഷ്. മാര്‍ ഇവാനിയസ് കോളേജില്‍ നിന്നും എം കോം പൂര്‍ത്തിയാക്കി. ഫെഡറല്‍ ബാങ്കില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു. അതിന് ശേഷം തിരുവനന്തപുരം എംജി കോളേജില്‍ ലക്ചററായി ജോലി നോക്കി. സിനിമയില്‍ എത്തണം എന്നതായിരുന്നു ജഗദീഷിന്റെ സ്വപ്നം. അങ്ങനെ ജോലിയില്‍ നിന്ന് ലോങ് ലീവെടുത്ത് സിനിമയിലെത്തി

    ടിജി രവി

    സിനിമ ഇല്ലെങ്കിലും ഇവര്‍ക്ക് ജീവിക്കാം; മലയാളത്തിലെ വിദ്യാസമ്പന്നരായ താരങ്ങള്‍

    ടിജി രവിയെ വില്ലനായിട്ടാണ് നമുക്ക് പരിചയം. എന്നാല്‍ യതാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം ഒരു എന്‍ജിനിയറാണ്. കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ പഠിച്ചു. മകന്‍ ശ്രീജിത്ത് രവിയെയും പഠിപ്പിച്ചു. കര്‍ണാടകയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി.

    English summary
    We all love Mollywood celebrities for their acting skills yet what most of us are unaware of the fact that apart from being talented, these stars are well-educated too. Let us look at some of the highly educated Mollywood stars that we bet you did not know about
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X