For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാബുവിനെ മോശമായി കാണുന്ന ഹിമയെന്തിന് പുറകെ നടക്കുന്നു!കൊന്നുകൊല വിളിച്ച് ട്രോളന്‍മാര്‍! കാണൂ!

  |

  വ്യത്യസ്ത സ്വഭാവക്കാരായ 16 പേരെ ഒരു വീട്ടിനുള്ളില്‍ താമസിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. മത്സരാര്‍ത്ഥികള്‍ക്കുള്ള കൃത്യമായ നിര്‍ദേശവും ടാസ്‌ക്കുകളുമൊക്കെ നല്‍കാനായി മോഹന്‍ലാലും എത്താറുണ്ട്. ബിഗ് ബോസ് മലയാള പതിപ്പിനെ നയിക്കുന്നത് അദ്ദേഹമാണ്. ഇടവേളയ്ക്ക് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഹിമ ശങ്കര്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പുറമെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മത്സരാര്‍ത്ഥികളോട് ഒന്നും സംസാരിക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയാണ് മോഹന്‍ലാല്‍ താരത്തെ ബിഗ് ഹൗസിലേക്ക് വിട്ടത്. അപ്രതീക്ഷിതമായി താരം വീണ്ടും പരിപാടിയിലേക്കെത്തിയതിന്റെ സന്തോഷത്തിലായിരുന്നു മറ്റുള്ളവര്‍.

  സാബുവിനായി വാശി പിടിക്കുന്ന ഹിമ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തി! പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍!

  ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ സാബുവിനെ ലക്ഷ്യമാക്കിയാണ് ഹിമ നീങ്ങിയത്. തുടക്കത്തില്‍ ഹിമയില്‍ നിന്നും സാബുവിനെ രക്ഷിക്കാനായി രഞ്ജിനിയുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷമായി രഞ്ജിനി പടിയിറങ്ങിയപ്പോള്‍ സാബു സ്വയം പ്രതിരോധിക്കുകയായിരുന്നു. അതിനിടയിലാണ് പ്രകോപനവുമായി ഹിമയെത്തിയതും ആ വഴക്ക് കൈയ്യാങ്കളിയിലേക്ക് മാറിയതും. ഹിമയുടെയും സാബുവിന്റെയും വഴക്കിനെക്കുറിച്ച് മോഹന്‍ലാല്‍ ഇരുവരോടും സംസാരിച്ചിരുന്നു. ഇത്തരത്തിലുള്ള കാര്യം ഇനിയാവര്‍ത്തിച്ചാല്‍ നിര്‍ദാക്ഷിണ്യം പുറത്താക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഈ സംഭവത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  ആരെയും അനുസരിക്കില്ല! അരുതെന്ന് പറഞ്ഞാല്‍ ചെയ്തിരിക്കും ! അന്നത്തെ മഞ്ജു വാര്യര്‍ അങ്ങനെയായിരുന്നു!

  പെട്ടിയെടുത്ത് പുറത്തേക്ക് പോവാം

  പെട്ടിയെടുത്ത് പുറത്തേക്ക് പോവാം

  വെറുതെയിരുന്ന സാബുവിനരികില്‍ പ്രകോപനവുമായെത്തിയത് ഹിമയായിരുന്നു. ക്യൂട്ട് എക്‌സ്പ്രഷനെന്ന് സ്വയം വിശേഷിപ്പിച്ചാണ് താരെ വെറുപ്പിക്കല്‍ തുടര്‍ന്നത്. ക്ഷമ നശിച്ചതോടെയാണ് സാബു പ്രതികരിച്ചത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ കൈയ്യാങ്കളിയിലെത്തി നില്‍ക്കുകയായിരുന്നു ഇവരുടെ വഴക്ക്. ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങിയും മോശം വാക്കുകള്‍ ഉപയോഗിച്ചതിനെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. താക്കീതും നല്‍കിയിരുന്നു.

  മോഹന്‍ലാലിന്റെ ടാസ്‌ക്ക്

  മോഹന്‍ലാലിന്റെ ടാസ്‌ക്ക്

  ഹിമയുടെയും സാബുവിന്റെയും വഴക്കിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലും മോഹന്‍ലാല്‍ ടാസ്‌ക്കുമായെത്തിയിരുന്നു. അന്യനായെത്താനായിരുന്നു ഷിയാസിനോട് പറഞ്ഞത്. തന്നാലാവുന്ന വിധം മനോഹരമായാണ് താരം അത് ചെയ്തത്. ഷിയാസ് നന്നായി ചെയ്‌തെന്ന് പറഞ്ഞ് മോഹന്‍ലാല്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.

  സാബുവിനെ പഞ്ഞിക്കിടുമോ?

  സാബുവിനെ പഞ്ഞിക്കിടുമോ?

  ഹിമയുമായുള്ള പ്രസ്‌നത്തില്‍ സാബുവിനെ മോഹന്‍ലാല്‍ പഞ്ഞിക്കിടുമെന്നായിരുന്നു പലരും കുതിയത്. എന്നാല്‍ സാബുവിന്റെ തെറ്റായ പ്രവര്‍ത്തികളെക്കുറിച്ച് അദ്ദേഹം ചോദിച്ചിരുന്നുവെങ്കിലും ദേഷ്യപ്പെട്ടത് ഹിമയോടായിരുന്നു.

  മനസ്സിലാക്കാവുന്നതേയുള്ളൂ

  മനസ്സിലാക്കാവുന്നതേയുള്ളൂ

  ഹിമയുടെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിച്ചവരുണ്ടായിരുന്നു. അവരുടെ ആഗ്രഹം കൂടി പരിഗണിച്ചാണ് അത്തരത്തിലൊരു സംഭവമെന്ന് മോഹന്‍ലാല്‍ ഹിമയുടെ തിരിച്ചുവരവില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി താരത്തിനായി വാദിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ, കാണൂ.

  എന്തൊക്കെയായിരുന്നു!

  എന്തൊക്കെയായിരുന്നു!

  സാബുവിനെ ഏറെ ഇഷ്ടപ്പെടുന്ന ഹിമ ആ ഇഷ്ടം അറിയിക്കുന്നതിന് വേണ്ടിയാണ് തിരികെയെത്തിയത്. എപ്പോഴും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സുഹൃത്തുക്കളാണത്രേ നേരിട്ട് പോയി ഇഷ്ടം അറിയിച്ചോളാന്‍ പറഞ്ഞതെന്നും താരം പറഞ്ഞിരുന്നു.

  സഹിക്കാന്‍ പറ്റുമോ?

  സഹിക്കാന്‍ പറ്റുമോ?

  ഹിമയെ മോഹന്‍ലാല്‍ താക്കീത് ചെയ്തതിന് ശേഷമുള്ള സപ്പോര്‍ട്ടേഴ്‌സിന്റെ അവസ്ഥ ഇതാണ്. അത്ര പെട്ടെന്നൊന്നും സഹിക്കാനാവില്ലല്ലോ ഇക്കാര്യം. മോഹന്‍ലാല്‍ പഞ്ഞിക്കിടുമെന്ന് പലരും കരുതിയിരുന്നുമില്ല.

  ഒന്നും മനസ്സിലാവുന്നില്ലല്ലോ!

  ഒന്നും മനസ്സിലാവുന്നില്ലല്ലോ!

  സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ കൃത്യമായി താരത്തിനോട് ചോദിച്ചിരുന്നു. ഒരൊറ്റ വാക്കില്‍ ഉത്തരം പറയാന്‍ പറഞ്ഞപ്പോള്‍ പോലും കാര്യം വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു താരം. മോഹന്‍ലാലിനെന്നല്ല ഒരാള്‍ക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല ആ വിശദീകരണം.

  കണക്ഷന്‍ ഇവിടെയുമുണ്ട്

  കണക്ഷന്‍ ഇവിടെയുമുണ്ട്

  തന്റെ ഇഷ്ടത്തെ സാബു നിരസിക്കുകയായിരുന്നുവെങ്കില്‍ അത് നേരി്ട് പറയണമായിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് കളിക്കുകയല്ലായിരുന്നു വേണ്ടതെന്നാണ് ഹിമയുടെ വാദം. എന്നാല്‍ ഹിമ ആഗ്രഹിക്കുന്നത് പോലെ മറ്റൊരാള്‍ പെരുമാറണമെന്ന് പറയുന്നതിന് പിന്നിലെ യുക്തിയെക്കുറിച്ച് തനിക്ക് മനസ്സിലാവുന്നില്ലെന്നാണ് സാബു പറഞ്ഞത്.

  മോഹന്‍ലാലിന്റെ താക്കീത്

  മോഹന്‍ലാലിന്റെ താക്കീത്

  പുലിയായാണ് എന്നും സാബു പരിപാടിയിലേക്കെത്താറുള്ളതെങ്കില്‍ ഇന്നലെ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. മോഹന്‍ലാലിന്റെ ഉപദേശം കേട്ടതിന് ശേഷമുള്ള സാബുവിന്റെ അവസ്ഥ ഏത്ണ്ട് ഇതുപോലെയായിരുന്നു.

  പൊളിച്ചടുക്കിയിരിക്കും

  പൊളിച്ചടുക്കിയിരിക്കും

  ബിഗ് ബോസ് ഹൗസ് തനിക്ക് വീട് പോലെയാണെന്നും അവിടെയുള്ളവര്‍ സഹോദരി-സഹോദരന്‍മാരാണെന്നും നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അവിടെ നിന്ന് മൊട കാണിച്ചാല്‍ ഒരൊറ്റയെണ്ണത്തിനേയും താന്‍ വെറുതെ വിടില്ലെന്നും താരം പറയുന്നു.

  ഒരു ബന്ധവുമില്ലാത്ത മറുപടി

  ഒരു ബന്ധവുമില്ലാത്ത മറുപടി

  സാബുവിനെക്കുറിച്ച് ഹിമയ്ക്കുള്ള പരാതിയെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. കൃത്യമായ വിശദീകരണം നല്‍കുന്നതില്‍ താരം പരാജയപ്പെട്ടപ്പോഴാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. അത് ഇപ്രകാരമായിരുന്നു.

  ഇപ്പോഴാണ് മനസ്സിലായത്

  ഇപ്പോഴാണ് മനസ്സിലായത്

  തിരക്കഥയില്‍ അധിഷ്ൃടമായാണ് പരിപാടി നടക്കുന്നതെന്ന തരത്തിലുളള തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടെന്നും അത് പോലെയാണോ കാര്യങ്ങളെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. മുന്‍പങ്ങനെ കരുതിയിരുന്നുവെങ്കിലും ഇവിടെ വന്നതിന് ശേഷം അങ്ങനെയല്ലെന്ന് മനസ്സിലായതായും പലരും പറഞ്ഞിരുന്നു. പാപ്പി അപ്പച്ചനിലെ ഈ രംഗം പോലെ.

  സാബുവിന്റെ കുശുമ്പ്

  സാബുവിന്റെ കുശുമ്പ്

  ഓരോരുത്തരേയും കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് സാബു മുന്നേറുന്നത്. മറ്റുള്ളവരെ തെറ്റിപ്പിക്കാനും വഴക്ക് തീര്‍ക്കാനുമൊക്കെ താരം എത്താറുണ്ട്. അതിനിടയിലാണ് അര്‍ച്ചനയുമായി ഒരു കുശമ്പ് പറച്ചില്‍.

  പകലും തുടങ്ങിയോ?

  പകലും തുടങ്ങിയോ?

  ഹിമയുടെയും സാബുവിന്റെയും തെറി വിളി കാണാമെന്ന പ്രതീക്ഷയോടെയാണ് ടെലിവിഷനരികിലേക്കെത്തിയത്. എന്നാല്‍ അവിടെയാവട്ടെ പേളി ശ്രീനി ശൃംഗാരമാണ്. അപ്പോഴാണ് ഇങ്ങനൊരു സംശയം തോന്നിയത്.

  ന്യായമായ ചോദ്യമല്ലേ?

  ന്യായമായ ചോദ്യമല്ലേ?

  സാബു മോശം വ്യക്തിയാണെന്ന് നേരത്തെ ഹിമ പറഞ്ഞിരുന്നു. സ്ത്രീകളെ ബഹുമാനിക്കാത്തവനാണെന്നും പറഞ്ഞിരുന്നു. ഇത്രയും മോശമായ ആളാണെന്ന് മനസ്സിലാക്കിയിട്ടും പിന്നെന്തിനാണ് ഹിമ സാബുവിന് പിന്നാലെ നടക്കുന്നത്. ന്യായമായ സംശയമല്ലേ

  സുരേഷേട്ടന്‍ ഫോമിലാണ്

  സുരേഷേട്ടന്‍ ഫോമിലാണ്

  പേളി മാണിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചതോടെ പൂര്‍വ്വാധികം ശക്തനായി തിരിച്ചെത്തിയിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. ആ പഴയ സുരേഷേട്ടനെ തിരികെക്കിട്ടിയെന്നാണ് ട്രോളര്‍മാരും പറയുന്നത്.

  സാബു ആര്‍മിയുടെ ഭാവം

  സാബു ആര്‍മിയുടെ ഭാവം

  പരസ്പരം ചീറിയടുത്ത ഹിമയ്ക്കും സാബുവിനും ഇടയിലേക്ക് മറ്റുള്ളവരെത്തി പിടിച്ചുമാറ്റിയതോടെയാണ് കൈയ്യാങ്കളി നിന്നത്. ഹിമയുടെ കഴുത്തില്‍ പിടിച്ചത് കണ്ടപ്പോള്‍ സാബു ഫാന്‍സിന്റെ ഭാവം ഇതായിരുന്നു.

  കെട്ടിപ്പിടിച്ച് നില്‍ക്കാം

  കെട്ടിപ്പിടിച്ച് നില്‍ക്കാം

  നമുക്ക് ബുദ്ധിപരമായി ഗെയിം കളിച്ചാലോയെന്നാണ് പേൡശ്രീനിയോട് ചോദിച്ചത്. മലയാളം പോലും കൃത്യമായറിയാത്ത താനെങ്ങനെയെന്ന് താരം ചോദിച്ചപ്പോള്‍ പേളിയുടെ മറുപടി ഇങ്ങനെയായിരുന്നു.

  English summary
  Hima' talk about sabu troll viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X