ഇത്രയും വലിയ പ്രശ്നമാകുമെന്ന് അറിയില്ലായിരുന്നു; എന്നെ ആക്‌ടിവിസ്റ്റാക്കി; ഇനി അഭിനയം മാത്രം; ഹിമ

വർഷങ്ങളായി സിനിമാ രം​ഗത്ത് തുടരുന്ന ഹിമ ശങ്കർ പ്രേക്ഷകർക്ക് പരിചിതയാണ്. തിയറ്റർ ആർട്ടിസ്റ്റായാണ് ഹിമ അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് സിനിമകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി വന്നപ്പോഴാണ് ഹിമയെ പ്രേക്ഷകർ അടുത്തറിഞ്ഞത്. സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായങ്ങൾ ഹിമ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അഭിപ്രായ പ്രകടനങ്ങൾ കരിയറിന് വിനയായതിനെക്കുറിച്ച് സംസാരിക്കുകയാണ് ഹിമ ശങ്കർ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഹിമ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

സിനിമാ രം​ഗത്ത് അവ​ഗണനകൾ നേരിട്ടുണ്ട്. ഏറ്റവും കൂടുതൽ അവ​ഗണിക്കപ്പെട്ട ആളായാണ് എനിക്ക് തോന്നുന്നത്. അതിൽ എന്റെ കുഴപ്പവും ഉണ്ട്. ഒരു സമയത്ത് എന്റെ അഭിപ്രായം തുറന്ന് പറയുമായിരുന്നു. തുറന്നടിക്കുന്ന പ്രകൃതമായിരുന്നു അന്ന്. അത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് അറിയില്ലായിരുന്നു. ഞാൻ സാധാരണ പോലെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് വലിയ തോതൽ വൈറലായി. പിറ്റേ ദിവസം ഞാൻ ആക്ടിവിസ്റ്റ് ആയെന്നാണ് അറിയുന്നത്. ആ സമയത്ത് നമ്മളെ ഒരാൾ കുറ്റം പറഞ്ഞാൽ തിരിച്ച് പറയാൻ തോന്നും.

Hima Shankar

തെറി പറയില്ലെങ്കിലും തിരിച്ച് പറയുന്ന ആളായിരുന്നു. എനിക്കാ ഫ്രസ്ട്രേഷൻ തീർക്കണമായിരുന്നു. ഒരു ആക്ടിവിസ്റ്റ് ലൈൻ ഞാനറിയാതെ വന്നു. സത്യം പറഞ്ഞാൽ ഞാൻ വളരെ സൈലന്റായ വ്യക്തിയാണ്. എന്നെത്തന്നെ തിരിച്ചറിയാൻ ഒരുപാട് പാടുണ്ടായിരുന്നു. എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് തന്നെ മനസിലാക്കാൻ കുറേ സമയം എടുത്തു. പൊതുസമൂഹത്തെക്കുറിച്ചും വലിയ ധാരണ എനിക്കില്ലായിരുന്നു.

മന്ദബുദ്ധിയായിരുന്നു ഞാൻ. ഇപ്പോൾ ഞാൻ എല്ലാം വിട്ടു. പക്ഷെ സംസാരിക്കേണ്ട സ്ഥലത്ത് സംസാരിക്കും. അടിസ്ഥാനപരമായി ഒരു നടിയാണെന്ന കാര്യം ഞാൻ ഉറപ്പിച്ചു. ആൾക്കാരെ നന്നാക്കാനുള്ള ആളല്ല ഞാൻ. ആ ഹിമയെ ഞാൻ മാറ്റി വെച്ചെന്നും നടി വ്യക്തമാക്കി. ഒച്ച് ആണ് ഹിമ ശങ്കറിന്റെ പുതിയ സിനിമ. സർജുലൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സുധീർ കരമനയും പ്രധാന വേഷം ചെയ്യുന്നു. ഈ ചിത്രത്തെക്കുറിച്ചും ഹിമ ശങ്കർ സംസാരിച്ചു.

Hima Shankar

സുഹൃത്തായ ന‌ടനാണ് ഈ സിനിമയിലേക്ക് എന്നെ നിർദ്ദേശിച്ചത്. എന്താണ് കഥാപാത്രം എന്നൊന്നും എനിക്കറിയില്ല. സംവിധായകനുമായി സംസാരിച്ചപ്പോൾ കഥയുടെ വലിയൊരു വോയ്സ് ക്ലിപ്പ് അയച്ചു. എന്റെ കിളി പോയി. കഥ മനസിലാകണമെങ്കിൽ സ്ക്രിപ്റ്റ് വായിക്കണം. അദ്ദേഹം സ്ക്രിപ്റ്റ് അയച്ച് തന്നു. ഈ സിനിമ പണി പാളിയാൽ പാളിയതാണെന്ന് മനസിലായി.

കഥാപാത്രത്തിന് നമ്മളുടേതായ ഇൻപുട്ടുകൾ കൊടുക്കാനുണ്ട്. ചെറുതായിട്ടൊന്ന് പാളിയാൽ ആക്ടറെന്ന നിലയിൽ നമുക്കൊരുപാട് പ്രശ്നം വരുന്ന കഥാപാത്രമാണ്. ഞാൻ ഇങ്ങനെയൊരു സിനിമ ചെയ്തിട്ടില്ല. ആ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്ന കഥാപാത്രമാണ് തന്റേതെന്നും ഹിമ ശങ്കർ വ്യക്തമാക്കി.

അ‌ടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിലും തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് ഹിമ ശങ്കർ സംസാരിച്ചിട്ടുണ്ട്. ചിലർ മനപ്പൂർവം തന്റെ അവസരങ്ങൾ ഇല്ലാതാക്കിയെന്നാണ് ഹിമ അന്ന് ആരോപിച്ചത്. ഏതെങ്കിലും സിനിമയിൽ തന്റെ പേര് വന്നാൽ തന്നെ ഒഴിവാക്കാൻ വളിച്ച് പറയുന്നു. തന്റെ അവസരം ഇല്ലാതാക്കാനായി ഇറങ്ങിത്തിരിച്ചവരുടെ പേര് കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും ഹിമ ശങ്കർ അന്ന് വ്യക്തമാക്കി.

More from Filmibeat

Read more about: hima shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X