മറ്റുള്ളവർ എന്ത് പറയുന്നതെന്ന് അറിയേണ്ട! എന്നാൽ ഷെയിൻ ഇങ്ങനെയാണ്, താരത്തെ കുറിച്ച് നായികമാർ

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഷെയിൻ നിഗം . സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അല്ലാതേയും നിരവധി പുതുമുഖ താരങ്ങളാണ് ദിനം പ്രതി വെളളിത്തരയിൽ എത്തുന്നത്. ഇതിൽ പലരും ക്ലിക്കാകാതെ പോകുന്നുണ്ട്. എന്നാൽ സിനിമക്കാരനായ അച്ഛന്റെ മകനായ ഷെയിനെ തന്റെ കഴിവാണ് യുവതാരങ്ങളിൽ പ്രധാനിയാക്കയത്.

കഴിഞ്ഞ കുറച്ചു നാളുകളായി ഷെയിൻ നിഗം സിനിമ മേഖലയിൽ വൻ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. താരത്തിനെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. വിഷയം വൻ ചർച്ചയാകുമ്പോൾ താരത്തിനോടൊപ്പമുളള അനുഭവം വെളിപ്പെടുത്തി ഷെയിന്റെ നായികമാർ. വലിയ പെരുന്നാൾ ചിത്രത്തിലെ നായിക ഹിമിക ബോസ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന ബെന്നും ഷെയിനോടൊപ്പമുള്ള അഭിനയ നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

 ഷെയിൻ ഗംഭീരം

മറ്റുളളവർ എന്ത് പറഞ്ഞാലും ഷെയിൻ ഗംഭീര സുഹൃത്താണെന്ന് വലിയ പെരുന്നാൾ ചിത്രത്തിലെ നായിക ഹിമിക ബോസ്. താൻ അഞ്ച് മാസത്തോളം ഷെയിനോടൊപ്പം ജോലി ചെയ്തിട്ടുള്ള ആളാണ്. അതിൽ നിന്നാണ് ഇക്കാര്യം പറയുന്നതെന്നു ഹിമിക പറഞ്ഞു. ചിത്രത്തിൽ താൻ ഒരു ഫ്രൊഫഷണൽ ഡാൻസറായിട്ടാണ് എത്തുന്നത്. ഷെയിനോടൊപ്പം മികച്ച രീതിയിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു നടി കൂട്ടിച്ചേർത്തു.

  മികച്ച പിന്തുണ

ഷൂട്ടിങ്ങിനിടെ മികച്ച പിന്തുണയായിരുന്നു ഷെയിന്റെ ഭാഗത്ത് നിന്നുണ്ടായത്. പല കാര്യങ്ങളും ചെയ്യാൻ സാഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു . മലയാള സിനിമ മേഖലയെ കുറിച്ചും മികച്ച അഭിപ്രായമായിരുന്നു താരം രേഖപ്പെടുത്തിയത്. ഷൂട്ട് ചെയ്യുന്ന രീതിയും മികച്ച പെരുമാറ്റവുമായിരുന്നു ഇവരുടെ ഭാഗത്ത് നിന്നുണ്ടായത്.

 മികച്ച നടനും നല്ല മനുഷ്യനും

ഇൻസ്റ്റാഗ്രാമിൽ കൂടിയായിരുന്നു ഷെയിനെ കുറിച്ച് നടി അന്ന ബെൻ വെളിപ്പെടുത്തിയത്. . ഷെയിൻ ഒരു മികച്ച നടനാണെന്നും കൂടാതെ നല്ല മനുഷ്യനാണെന്നും അന്ന പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലായിരുന്നു ഇവർ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഷെയിനോടെപ്പം അഭിനയിക്കാൻ നല്ല കംഫർട്ടബിളാണെന്ന് അന്ന നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. ബോബി മോൾ ബോബി കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ഹിറ്റായിരുന്നു. 2019 ൽ ഏറ്റവും മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രങ്ങളിലൊന്നായിരുന്നു കുമ്പളങ്ങി നൈറ്റ്സ്.

 വലിയ പെരുന്നാൾ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷെയിൻ നിഗം ചിത്രമാണ് വലിയ പെരുന്നാൾ. ഡിസംബർ 20 ന് റിലീസിനെത്തുന്നത്. ഡിമല്‍ ഡെന്നിസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകന്‍, അതുൽ കുർക്കർണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് റെക്സ് വിജയനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X