മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

By Sanviya

2015 വര്‍ഷം പോലെ മലയാള സിനിമയില്‍ ഇത്രയേറെ നവാഗത സംവിധായകര്‍ അരങ്ങേറ്റം കുറിച്ച മറ്റൊരു വര്‍ഷമില്ല. നൂറോളം നവാഗത സംവിധായകരാണ് ഈ വര്‍ഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അതും ഇതുവരെ മലയാള സിനിമയില്‍ മികച്ച സംവിധായകര്‍ എന്ന് വിലയിരുത്തി പോന്ന പല സംവിധായകരെയും പിന്നിലാക്കി കൊണ്ടായിരുന്നു ഈ സംവിധായകരുടെ മുന്നേറ്റം.

അതേ കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമ അടക്കി ഭരിച്ച ചില പ്രമുഖ സംവിധായകരുടെ പരാജയം കൂടിയായിരുന്നു ഈ വര്‍ഷം. മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ 2014ലും നവാഗത സംവിധായകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ന്യൂജനറേഷന്‍ സിനിമകളുമായാണ് നവാഗത സംവിധായകര്‍ എത്തിയതെങ്കില്‍ ഈ വര്‍ഷം മലയാള സിനിമയ്ക്ക് കഥാമൂല്യമുള്ള നല്ല സിനിമകളാണ് സമ്മാനിച്ചത്. മലയാളത്തിന്റെ പടക്കുതിരകളെ തോല്പിച്ച 2015ലെ നവാഗത സംവിധായകരിലൂടെ...

ജെയിംസ് ആല്‍ബര്‍ട്ട്

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

2015ന്റെ തുടക്കം ജെയിംസ് ആല്‍ബര്‍ട്ടിലൂടെയായിരുന്നു. തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് ഫഹദ് ഫാസില്‍ നായകനായ മറിയം മുക്ക് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് എത്തുന്നത്. മുക്കുവ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം കഥാമൂല്യമുള്ള ഒരു ചിത്രം കൂടിയായിരുന്നു.

 മിഥുന്‍ മാനുവല്‍ തോമസ്

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

മിഥുന്‍ മാനിവലിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ആട് ഒരു ഭീകര ജീവിയാണ്. ജയസൂര്യ, ഭഗത് മാനുവല്‍, സൈജു കുറുപ്പ്, ധര്‍മ്മജന്‍ എന്നിരാണ് ചിത്രത്തില്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്.

 വിനോദ് സുകുമാരന്‍

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

ഫഹദ് ഫാസിലിനെയും രാധിക ആപ്‌തെയെയും കേന്ദ്ര കഥപാത്രങ്ങളാക്കി നവാഗതനായ വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹരം. റിലീസിന് മുമ്പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഹരം. പുതുതലമുറയുടെ സൗഹൃദവും പ്രണയവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

രൂപേഷ് പീതാമ്പരന്‍

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

നവാഗതനായ രൂപേഷ് പീതാമ്പരന്‍ സംവിധാനം ചെയ്ത ചിത്രമാണ് യു ടൂ ബ്രൂട്ടസ്. ആസിഫ് അലി, ഹണി റോസ്, രചന നാരയണന്‍കുട്ടി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചത്.

ജനസ് മുഹമ്മദ്

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

പ്രമുഖ സംവിധായകന്‍ കമലിന്റെ മകന്‍ ജനസ് മുഹമ്മദ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് ഈ വര്‍ഷമാണ്. ദുല്‍ഖറിനെയും നിത്യാ മേനോനെയും കേന്ദ്ര കഥപാത്രങ്ങളാക്കിയ 100 ഡേയ്‌സ് ഓഫ് ലവ് ആയിരുന്നു ജനസിന്റെ അരങ്ങേറ്റം ചിത്രം.

ജി പ്രജിത്ത്

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

പുതുതലമുറയുടെ ഉത്തരവാദിത്വമില്ലായിമയും അലസതയുമായിരുന്നു ഒരു വടക്കന്‍ സെല്‍ഫി. നിവിന്‍ പോളിയും മഞ്ജിമ മോഹനും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ജെക്‌സണ്‍ ആന്റണിയും റെജിസ് ആന്റണിയും

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

ജെക്‌സണ്‍ ആന്റണിയും റെജിസ് ആന്റണിയുടെയും ആദ്യ സംവിധാന ചിത്രമായിരുന്നു ഒരു സെക്കന്റ് ക്ലാസ് യാത്ര.

ഭാഷ് മുഹമ്മദ്

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

ഭാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ലുക്കാ ചുപ്പി. ജയസൂര്യും രമ്യാ നമ്പീശനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ചതായിരുന്നു.

മുഷിന്‍ പരാരി

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

ഉണ്ണി മുകുന്ദനെ നായകനാക്കി കെഎല്‍ പത്ത് 10 എന്ന ചിത്രത്തിലൂടെയാണ് മുഷിന്‍ പരാരിയുടെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം. ഷൈന്‍ ടോം, മാമുക്കോയ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചു.

വിനീത് കുമാര്‍

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

അഭിനയരംഗത്ത് നിന്ന് സംവിധാനരംഗത്തേക്ക് നടന്‍ വിനീത് കുമാര്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു അയാള്‍ ഞാനല്ല. ഫഹദ് ഫാസിലും മൃതുല മുരളിയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ചതായിരുന്നു.

 ശ്രീബാല കെ മേനോന്‍

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

ദിലീപിനെ നായകനാക്കി ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് ശ്രീബാല കെ മേനോന്‍ സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത്.

അരുണ്‍ ശേഖര്‍

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ ശേഖറിന്റെ ആദ്യ ചിത്രമാണ് ജിലേബി. ജയസൂര്യയും രമ്യാ നമ്പീശനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചത്.

ബേസില്‍ ജോസഫ്

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സൃന്ദ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു കുഞ്ഞിരാമായണം. ബേസില്‍ ജോസഫിന്റെ ആദ്യ സംവിധാന ചിത്രമായ കുഞ്ഞിരാമായണം മികച്ചതായിരുന്നു.

ആര്‍ എസ് വിമല്‍

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

മുക്കം സ്വദേശികളായ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം ബിഗ് സ്‌ക്രീനില്‍ എത്തിച്ചത് ആര്‍ എസ് വിമലായിരുന്നു. പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്ന് നിന്റെ മൊയ്തീന്‍ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായിരുന്നു.

നാദിര്‍ഷ

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

കോമഡിതാരം നാദിര്‍ഷയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്് എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

 രാജേഷ് നായര്‍

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

ബിജു മേനോനെ നായകനാക്കിയ സാള്‍ട്ട് മാംഗോട്രീ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് നായര്‍ സംവിധാന രംഗത്ത് എത്തുന്നത്.

സച്ചി

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ സച്ചി സംവിധാനം ചെയ്ത ചിത്രമായിരുന്നു അനാര്‍ക്കലി. ചിത്രവും ഹിറ്റായിരുന്നു.

ജോണ്‍ വര്‍ഗ്ഗീസ്

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

ധ്യാന്‍ ശ്രീനിവാസനും നമിതാ പ്രമോദും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ വര്‍ഗ്ഗീസ് സംവിധാന രംഗത്ത് എത്തുന്നത്.

ജിജു അശോകന്‍

മലയാള സിനിമയിലെ പടക്കുതിരകളെ തോല്പ്പിച്ച 2015ലെ 20 നവാഗത സംവിധായകര്‍

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിലൂടെയാണ് ജിജു അശോകന്‍ സംവിധാന രംഗത്ത് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X