കഴിവില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ മാസ്സായ ഫഹദ്! താരപുത്രന്‍റെ കരിയര്‍ മാറ്റി മറിച്ച സിനിമകളിതാ!

19മാത്തെ വയസ്സിലായിരുന്നു ഫഹദ് ഫാസില്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന റൊമാന്റിക് ചിത്രത്തിലൂടെയായിരുന്നു താരപുത്രന്റെ അരങ്ങേറ്റം. അത്ര നല്ല പ്രതികരണമായിരുന്നില്ല അരങ്ങേറ്റ ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടി അതിഥിയായെത്തിയിട്ടും സിനിമ തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. മകനെ സിനിമയിലേക്കെത്തിക്കാനുള്ള ഫാസിലിന്റെ ശ്രമം വിജയിക്കാതെ പോവുകയായിരുന്നുവെങ്കിലും ഇടവേളയ്ക്ക് ശേഷമുള്ള വരവ് ഗംഭീരമായിരുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പിന്നീട് ഫഹദ് എത്തിയത്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയിരുന്നു ഈ താരം.

ചാപ്പാകുരിശ്, അകം, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ആമേന്‍, ആര്‍ടിസ്റ്റ്, ബാംഗ്ലൂര്‍ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍ തുടങ്ങി നിരവധി സിനിമകളാണ് ഫഹദ് ഫാസിലിന്റേതായി പുറത്തുവന്നത്. ട്രാന്‍സ്, കുമ്പളങ്ങി നൈറ്റസ് തുടങ്ങിയ സിനിമകളാണ് താരപുത്രന്റേതായി ഒരുങ്ങുന്നത്. ബോക്‌സോഫീസിലെ താരമായി മാറിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ 50 കോടിയും പിന്നിട്ട് മുന്നേറുകയാണ്. ഇടവേള അവസാനിപ്പിച്ച് സത്യന്‍-ശ്രീനി കൂട്ടുകെട്ട് എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഫഹദിന്റെ ഹിറ്റ് സിനിമകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബോക്‌സോഫീസിലെ താരം

ബോക്‌സോഫീസിലെ താരം

അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാളം തഴഞ്ഞ പലരും പിന്നീട് സൂപ്പര്‍ താരങ്ങളായി മാറിയിട്ടുണ്ട്. അതേ അവസ്ഥ തന്നെയായിരുന്നു ഫഹദിന്റേതും. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് വ്യക്തമാക്കിയാണ് താരപുത്രന്‍ മുന്നേറിയത്. യുവതാരനിരയില്‍ സ്വന്തമായ ഇടം കണ്ടെത്തിയാണ് ഫഹദ് മുന്നേറുന്നത്. സെലക്റ്റീവായാണ് താരം സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. അപൂര്‍വ്വമായി മാത്രമേ ഈ താരപുത്രന് ബോക്‌സോഫീസില്‍ കാലിടറിയിട്ടുള്ളൂ. പഴയ മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന ഫഹദെന്ന് സംവിധായകന്‍ മാത്രമല്ല സിനിമാപ്രേമികളും പറഞ്ഞിരുന്നു.

50 കോടി ക്ലബിലേക്ക് ഞാന്‍ പ്രകാശന്‍

50 കോടി ക്ലബിലേക്ക് ഞാന്‍ പ്രകാശന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നായ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒരുമിച്ചെത്തിയപ്പോള്‍ നായകനാവാനുള്ള നറുക്ക് ലഭിച്ചത് ഫഹദിനായിരുന്നു. പി ആര്‍ ആകാശ് അഥവാ പ്രകാശന്‍ താരത്തിന്റെ കൈയ്യില്‍ ഭദ്രമായിരുന്നുവെന്ന് സിനിമാലോകവും പ്രേക്ഷകരും വിലയിരുത്തിയിരുന്നു. മികച്ച പ്രതികരണവുമായി മുന്നേറിയ സിനിമ ബോക്‌സോഫീസിസില്‍ നിന്നും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ സിനിമ 50 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.

വരത്തനിലൂടെ വിസ്മയിപ്പിച്ചു

വരത്തനിലൂടെ വിസ്മയിപ്പിച്ചു

അമല്‍ നീരദും ഫഹദും ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകരും അവര്‍ക്കൊപ്പമായിരുന്നു. ഇരുവരും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷയാണ്. ഫഹദും നസ്രിയയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ കൂടിയായിരുന്നു വരത്തന്‍. മികച്ച സ്വീകാര്യത ലഭിച്ച സിനിമ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. അഞ്ച് സുന്ദരികള്‍, ഇയ്യോബിന്റെ പുസ്തകം, തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിച്ചത് വരത്തനിലൂടെയായിരുന്നു. കരിയറിലെ സെക്കന്‍ഡ് ഹൈയസ്റ്റ് ഗ്രോസറായി മാറിയിരുന്നു ഈ ത്രില്ലര്‍ ചിത്രം.

അവാര്‍ഡ് തിളക്കത്തില്‍ മഹേഷ്

അവാര്‍ഡ് തിളക്കത്തില്‍ മഹേഷ്

മലയാളികള്‍ ഒരുപോലെ കൈനീട്ടി സ്വീകരിച്ച ഫഹദ് സിനിമകളിലൊന്നാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്ന് കൂടിയാണിത്. സംസ്ഥാന അവാര്‍ഡിലും ദേശീയ അവാര്‍ഡിലും തിളങ്ങി നിന്ന സിനിമ കൂടിയാണിത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണവും ഗംഭീര സ്വീകരണവുമാണ് ലഭിച്ചത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

കോമഡിയും തനിക്ക് വഴങ്ങുമെന്ന് ഫഹദ് തെളിയിച്ച സിനിമകളിലൊന്നാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദും ഒരുമിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിലൂടെ ആദ്യ ദേശീയ പുരസ്‌കാരവും താരപുത്രനെത്തേടിയെത്തിയിരുന്നു. പ്രസാദ് എന്ന കഥാപാത്രത്തെയായിരുന്നു ഫഹദ് അവതരിപ്പിച്ചത്.

ഒരു ഇന്ത്യന്‍ പ്രണയകഥ

ഒരു ഇന്ത്യന്‍ പ്രണയകഥ

സത്യന്‍ അന്തിക്കാടും ഫഹദും ആദ്യമായി ഒരുമിച്ചെത്തിയ സിനിമയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ. അമല പോളായിരുന്നു നായികയായി എത്തിയത്. റൊമാന്റിക് കോമഡി ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അയ്മനം സിദ്ധാര്‍ത്ഥനെന്ന രാഷ്ട്രീയക്കാരനായാണ് ഫഹദ് എത്തിയത്. ഫഹദിന്റെ കരിയറിലെ മികച്ച സിനിമകള്‍ എടുക്കുമ്പോള്‍ ഈ ചിത്രത്തെ മാറ്റി നിര്‍ത്താനാവില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X